കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഓല, യൂബർ ഡ്രൈവർമാരെ കൊറോണ വൈറസ് ഭീഷണി സാരമായി ബാധിക്കുന്നു, ബിസിനസ്സിൽ വൻ ഇടിവ് നേരിടുന്നതിനാൽ വായ്പകളും EMI -കളും തിരിച്ചടയ്ക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. വായ്പാ EMI -കളിൽ രണ്ട് മാസത്തേക്ക് പലിശ നിരക്ക് ഒഴിവാക്കണമെന്ന് ചില ഡ്രൈവർമാർ ബാങ്കുകൾക്ക് അപേക്ഷ നൽകി.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഭയം ആളുകളെ വീടിനുള്ളിൽ തന്നെ കഴിയാൻ പ്രേരിപ്പിക്കുന്നു, മിക്കവരും പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിമാസ ബാങ്ക് EMI എങ്ങനെ നൽകാൻ കഴിയും.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഈ പ്രത്യേക സാഹചര്യം കാരണം ഒന്നോ രണ്ടോ മാസത്തേക്ക് തങ്ങളുടെ EMI ഒഴിവാക്കി തരണം എന്ന് ഒരു ഡ്രൈവറായ ഷഹനവാസ് ഹുസൈൻ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

നഗരത്തിലെ ഡ്രൈവർമാർ ഉപഭോക്താക്കളെ കാത്തിരുന്ന് നിരാശരാവുകയാണ് എന്ന് മറ്റൊരു ഡ്രൈവർ പറഞ്ഞു. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും മറ്റും ഈയിടെ യാത്രക്കാരുടെ വരവ് നന്നേ കുറഞ്ഞിരിക്കുകയാണ്.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഭീഷണി മൂലം ബിസിനസ്സ് തകർന്നതായി സംഘർഷ് ടൂറിസ്റ്റ് ചലക് മലക് സംഘ് പ്രസിഡന്റ് രാജു പാട്ടീൽ പറഞ്ഞു. ഓലയും യൂബറുമായി പങ്കാളികളായ തങ്ങളുടെ ഡ്രൈവർമാർക്ക് നഗരത്തിലുടനീളം യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനത്തിൽ കൂടുതൽ ഇടിവാണ് നേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

യാത്രക്കാർക്കുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചതായി ഡ്രൈവർ അശോക് എസ് പറുന്നു. മുമ്പ്, തങ്ങൾ ഒരു യാത്രക്കാരനെ ഇറക്കി മറ്റൊരാളെ വേഗത്തിൽ ലഭിക്കുമായിരുന്നു. വൈറസ് ഭീഷണി കാരണം ആ നല്ല ദിവസങ്ങൾ പൊയ്പോയി.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

പൊതുഗതാഗ മാർഗങ്ങൾ, പ്രത്യേകിച്ചും ദിവസം മുഴുവൻ നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന എസി കാർറുകൾ എടുക്കാൻ യാത്രക്കാർ വിമുഖത കാണിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ചില ക്യാബ് ഡ്രൈവർമാർ T2 അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ എടുക്കാൻ വിമുഖത കാണിക്കുന്നു, അവർ മറ്റ് സ്ഥലങ്ങളിൽ ബിസിനസ്സ് തേടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

സെൻസിറ്റൈസേഷൻ പ്രോഗ്രാമുകൾ നടത്തിയും പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും ആശങ്കകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഓലയും യൂബറും പറഞ്ഞു. കൂടുതൽ ഡ്രൈവർമാർ ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കാൻ കമ്പനികൾ ആഗ്രഹിക്കുന്നു.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

നഗരങ്ങളിലുടനീളമുള്ള തങ്ങളുടെ വാക്ക്-ഇൻ സെന്ററുകളിൽ ആരോഗ്യ ഉപദേശക സാമഗ്രികൾ, സാനിറ്റൈസറുകൾ, മാസ്കുകൾ എന്നിവയുടെ സ്ഥിരമായ വിതരണം സജ്ജീകരിച്ചിരിക്കുന്നു എന്ന് ഒരു അഗ്രിഗേറ്റർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഡ്രൈവർമാർക്ക് അവ എടുത്ത് ഉപയോഗിക്കാനും ഉയർന്ന ശുചിത്വം ഉറപ്പാക്കാനും, അവരുടെ വാഹനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. ഇത് ഉപയോക്താക്കൾക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ യാത്ര അനുഭവം സൃഷ്ടിക്കാൻ സഹായിക്കും.

കൊറോണ വൈറസ് ഭീഷണിയിൽ വലഞ്ഞ് ഓല, യൂബർ ഡ്രൈവർമാർ

ഡ്രൈവർമാർക്കായി സമർപ്പിത തയ്യാറെടുപ്പ് മൊഡ്യൂളിലൂടെ ശുപാർശചെയ്‌ത വ്യക്തിഗത ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ ആവർത്തിക്കുകയാണെന്ന് ഓല ഉദ്യോഗസ്ഥർ പറഞ്ഞു, ഉയർന്ന അവബോധം സൃഷ്ടിക്കുന്നതിലൂടെ പകർച്ചവ്യാധിയുടെ വ്യാപ്തി ഫലപ്രദമായി കുറയ്ക്കാൻ ഇത് സഹായിക്കും.

Most Read Articles

Malayalam
English summary
Ola Uber drivers petitioned to banks to waive interest. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X