Tesla ഇലക്ട്രിക് പവർട്രെയിനുമായി ആകർഷകമായ പുത്തൻ ഭാവത്തിൽ മുൻതലമുറ Land Rover എസ്‌യുവികൾ
ഇന്ന് ലോകമെമ്പാടും ഇലക്ട്രിക് മൊബിലിറ്റി വളരെയധികം ജനപ്രീതി നേടി വരികയാണ്. എന്നാൽ ഇത്തരത്തിൽ ക്ലീൻ & ഇക്കോ ഫ്രണ്ട്ലി മൊബിലിറ്റിയിലേക്ക് മാറുമ്പോഴും നമുക്ക് പല പഴയ ഐക്കണിക് വാഹനങ്ങളെ മിസ് ചെയ്യും. എന്നാൽ അവയും ഇലക്ട്രിക്കായി മാറ്റാൻ സാധിക്കുമെങ്കിലോ?

ലാൻഡ് റോവർ എസ്‌യുവികൾ പുനരുധരിക്കുന്നതിലും ഇഷ്‌ടാനുസൃതമാക്കുന്നതിലും പ്രത്യേകതയുള്ള ഫ്ലോറിഡ ആസ്ഥാനമായുള്ള ഒരു വർക്ക്‌ഷോപ്പാണ് ECD ക്ലാസിക് ഓട്ടോമോട്ടീവ് ഡിസൈൻ.

ഗ്യാരേജ് മുമ്പ് നിരവധി മനോഹരമായ ലാൻഡ് റോവറുകൾ, റേഞ്ച് റോവറുകൾ എന്നിവ റിസ്റ്റോർ ചെയ്യാൻ പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ ഗ്യാരേജ് ഇലക്ട്രിക് മൊബിലിറ്റിയിലേക്കും ചുവടു വെച്ചിരിക്കുകയാണ്. ECD ഇപ്പോൾ രണ്ട് മുൻ തലമുറ LR ഡിഫെൻഡർ 110 മോഡലുകൾ പുനരുധരിക്കുകയും അവയെ ഇവികളാക്കി മാറ്റുകയും ചെയ്തു.

'പ്രോജക്റ്റ് ബ്രിട്ടൺ', 'പ്രോജക്റ്റ് മോർഫിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്ലാസിക് എസ്‌യുവികൾ ടെസ്‌ലയിൽ നിന്നുള്ള ഒരു ഇലക്ട്രിക് പവർട്രെയിൻ ആണ് ഉപയോഗിക്കുന്നത്, 450 bhp സിംഗിൾ ഇലക്ട്രിക് മോട്ടോറും 100 kWh ബാറ്ററി പാക്കും ഇത് ഫീച്ചർ ചെയ്യുന്നു.

രണ്ട് എസ്‌യുവികൾക്കും വെറും 5.0 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 മൈൽ (ഏകദേശം 96.7 കിലോമീറ്റർ) വേഗത കൈവരിക്കാൻ കഴിയും, കൂടാതെ ഗ്യാരേജ് പറയുന്നത് അനുസരിച്ച്, അഞ്ച് മണിക്കൂർ ചാർജിന് ശേഷം 220 മൈൽ (ഏകദേശം 350 കിലോമീറ്റർ) ഇവ ഓടിക്കാനും കഴിയും.

പ്രോജക്റ്റ് ബ്രിട്ടണിന് (ഇവിടെ ചിത്രങ്ങളിൽ കാണുന്നത്) ചാവൺ വൈറ്റ് റൂഫിനൊപ്പം ആർലെസ് ബ്ലൂ ബോഡിയുമായി ഒരു ഡ്യുവൽ-ടോൺ പെയിന്റ് സ്കീം ലഭിക്കുന്നു. എസ്‌യുവിക്ക് 18 ഇഞ്ച് 1983 കാൻ വീൽസ്, BF ഗുഡ്‌റിച്ച് ടയറുകൾ എന്നിവയാണുള്ളത്.

മുൻവശത്ത് ഇന്റഗ്രേറ്റഡ് ഡിആഡഎല്ലുകളുള്ള ക്ലാസിക് ബമ്പറുകളും ഇതിന് ലഭിക്കുന്നു. ഫ്രണ്ട് റൂഫ് റണ്ണറും ലാഡറും, സ്വിംഗ് എവേ വീൽ കാരിയർ, റിയർ ബമ്പർ സ്റ്റെപ്പ്, എയർ റൈഡ് സസ്‌പെൻഷൻ, ഫ്രണ്ട് സൺറൂഫ് എന്നിവയാണ് മറ്റ് എക്സ്റ്റീരിയർ സവിശേഷതകൾ.

ഇതിന്റെ ഇന്റീരിയർ വുഡ് ഇൻസെർട്ടുകളോട് കൂടിയ ബ്ലാക്ക് ബീജ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഹീറ്റഡ് ആന്റ് വെന്റിലേറ്റഡ് സീറ്റുകൾ, ഇവാൻഡർ വുഡ് സ്റ്റിയറിംഗ് വീൽ, കസ്റ്റം ഇൻസ്ട്രുമെന്റ് കൺസോൾ, ആൽപൈൻ ഫ്ലോട്ടിംഗ് ഹാലോ ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീൻ (ബ്ലൂടൂത്തിനൊപ്പം), റിമോട്ട് സ്റ്റാർട്ട്, വൈഫൈ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറുകൾ, യുഎസ്ബി പോർട്ടുകൾ, പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, റിയർ എസി വെന്റുകൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു. ഇൻഫിനിറ്റി കാപ്പ സ്പീക്കറുകളും JL ഓഡിയോ സബ് വൂഫറുകളും അടങ്ങുന്നതാണ് ഓഡിയോ സിസ്റ്റം.

പ്രോജക്റ്റ് മോർഫിസിന് (ചിത്രങ്ങൾ ഇതുവരെ റിലീസ് ചെയ്തിട്ടില്ല) ആൽപൈൻ വൈറ്റ് റൂഫുള്ള ഗ്ലോസി കൂൾ കാക്കി ഗ്രേ എക്സ്റ്റീരിയറുണ്ട്. BF ഗുഡ്‌റിച്ച് ടയറുകൾക്കൊപ്പം 18 ഇഞ്ച് ഹോക്ക് ഓസ്‌പ്രേ വീലുകളും ഇതിലുണ്ട്.

മുൻ ബമ്പറിന് ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളും ഒരു വിഞ്ചും വാഹനത്തിന് ലഭിക്കുന്നു, കൂടാതെ സൈഡ് സ്റ്റെപ്പുകളും ഇതിൽ ചേർത്തിട്ടുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓക്സിലറി ലൈറ്റുകൾ, റിയർ ബമ്പർ സ്റ്റെപ്പ്, സ്വിംഗ് എവേ വീൽ കാരിയർ, ഫ്രണ്ട് റണ്ണർ റൂഫ് റാക്ക്, ലാഡർ തുടങ്ങിയവയും ഇതിന് ലഭിക്കുന്നു.
ചുറ്റും ലെതർ റാപ്പിംഗ്, ഹീറ്റഡ് സീറ്റുകൾ, ഇവാൻഡർ വുഡ് സ്റ്റിയറിംഗ് വീൽ, കസ്റ്റം ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇതിന്റെ ഇന്റീരിയർ സവിശേഷതകളാണ്.

JL ഓഡിയോ സ്പീക്കറുകൾ, കെൻവുഡ് സബ്‌വൂഫറുകൾ എന്നിവയുമായി ജോടിയാക്കിയ ഒരു കെൻവുഡ് എക്‌സെലോൺ ഇൻഫോടെയിൻമെന്റ് സിസ്റ്റം (ബ്ലൂടൂത്തിനൊപ്പം) വാഹനത്തിന് ലഭിക്കുന്നു. ബ്ലൈൻഡ്സ്പോട്ട് അസിസ്റ്റന്റ്, റിവേഴ്സ് ക്യാമറ, റിയർ എസി, യുഎസ്ബി പോർട്ടുകൾ, എയർ റൈഡ് സസ്പെൻഷൻ, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യലുകൾ എന്നിവയും വാഹനം വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








