ഇതൊരു സിവിക്കാണ്! ലംബോര്‍ഗിനിക്കും ഹോണ്ടക്കും മാറിപ്പോയാല്‍ അതിശയിക്കാനില്ല

വണ്ടിപ്രാന്തന്‍മാരുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ അണിനിരക്കുന്ന ഗരാജ്. അതില്‍ ഒരു ലംബോര്‍ഗിനി ഉണ്ടായിരിക്കാന്‍ അവര്‍ ആഗ്രഹിക്കും. നിലവില്‍ ഇന്ത്യയില്‍ ലംബോര്‍ഗിനി ഒന്നിലേറെ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ തങ്ങളുടെ ആദ്യ എസ്‌യുവിയായ ഉറൂസിനടക്കം മികച്ച ഡിമാന്‍ഡ് ആണ്. എന്നാല്‍ ഈ ഫോറിന്‍ കാറുകളുടെ ഉയര്‍ന്ന വില കാരണം ലംബോര്‍ഗിനി ഉടമകളായ ഇന്ത്യക്കാരുടെ എണ്ണം തുലോം കുറവാണ്. എന്ന് കരുതി ഇന്ത്യക്കാര്‍ ഒരിക്കലും പിന്നോട്ടടിക്കാറില്ല. വാഹന ബ്രാന്‍ഡുകള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത പല സംഗതികളും നടത്തിയെടുക്കുന്നവരാണ് ഇന്ത്യയിലെ വണ്ടിപ്രാന്തന്‍മാര്‍.

ലംബോര്‍ഗിനി സ്വന്തമാക്കണമെന്ന് ആഗ്രഹവും എന്നാല്‍ അത് വാങ്ങാനുള്ള പണവും ഇല്ലാത്തവര്‍ തങ്ങളുടെ കൈയ്യിലുള്ള കാര്‍ മോഡിഫൈ ചെയ്യുകയാണ് പതിവ്. അത്തരത്തില്‍ നിരവധി വീഡിയോകള്‍ നാം ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു ഹോണ്ട സിവിക് ലംബോര്‍ഗിനി ഹുറാക്കാന് സമാനമായി രൂപമാറ്റം വരുത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ മോഡിഫൈഡ് സിവിക്കിനെ കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.

honda civic modified into lamborghini

മോഡിഫിക്കേഷന് അനന്ത സാധ്യതകളുള്ള ഒരു ഹോണ്ട കാര്‍ ആണ് സിവിക് എന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ നിരത്തുകളില്‍ തന്നെ വമ്പന്‍ മോഡിഫിക്കേഷന്‍ നടത്തിയ സിവിക്കുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിലവില്‍ വില്‍പ്പനയിലില്ലാത്ത സിവിക്കിന് യൂസ്ഡ് മാര്‍ക്കറ്റിലും വന്‍ ഡിമാന്‍ഡ് ആണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ചില മെക്കാനിക്കുകളാണ് കടും നീല നിറത്തിലുള്ള പഴയ തലമുറ സിവിക്കിനെ ഒരു ലംബോര്‍ഗിനി ഹുറാക്കനാക്കി മാറ്റിയത്.

മാഗ്‌നെറ്റോ 11 എന്ന യൂട്യൂബ് ചാനലിലാണ് സിവിക്കിന്റെ രൂപമാറ്റ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഈ സിവിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഫംഗ്ഷനല്‍ ഹാര്‍ഡ്‌ടോപ്പോട് കൂടിയ കണ്‍വെര്‍ട്ടബിളായാണ് ഇത് മോഡിഫൈ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ ലംബോര്‍ഗിനി ഹുറാക്കനില്‍ പോലും ഈ സവിശേഷതയില്ല. ആദ്യം ഗരാജിലെ മെക്കാനിക്കുകള്‍ ഹോണ്ട സിവിക്കിലെ എല്ലാ പാനലുകളും നീക്കം ചെയ്തു. ബേസ് ഷാസിയും റൂഫിും പില്ലറുകളും ഒഴികെ ബാക്കി മൊത്തം ഒഴിവാക്കി.

honda civic modified into lamborghini

അതിനുശേഷം പുതിയ പാനലുകള്‍ ഉള്‍ക്കൊള്ളുന്നതിനായി കാറിന്റെ ഷാസിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. പിന്നാലെ ഹുറാക്കനിന്റേതിന് സമാനമായ പാനലുകള്‍ സ്ഥാപിച്ചു. ഈ ഹോണ്ട സിവിക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹുറാക്കന് സമാനമായ പാനലുകള്‍ സ്ഥാപിച്ച ശേഷം കാറിന് കറുത്ത നിറം നല്‍കി. ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്‌പ്രേ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം സീറ്റുകള്‍ അടക്കം കാറിന്റെ ക്യാബിന്‍ അടിമുടി മാറ്റിപ്പണിതു.

കാഴ്ചക്കാരനെ ഇത് ഒരു ലംബോര്‍ഗിനി കാറാണെന്ന് വിശ്വസിപ്പിക്കുന്നതിനായി കാറിനുള്ളിലെ സീറ്റ് കുഷ്യനുകളില്‍ ലംബോര്‍ഗിനിയുടെ ബുള്‍ ലോഗോകള്‍ നല്‍കിയിട്ടുണ്ട്. എക്‌സ്റ്റീരിയറില്‍ ഹുറാക്കനിലേത് പോലെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിട്ടുണ്ട്. ലംബോര്‍ഗിനിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആവശ്യമായ സ്റ്റിക്കര്‍ വര്‍ക്കുകളും കാറില്‍ നടത്തി. ഹാര്‍ഡ്‌ടോപ്പ് നീക്കുന്നതും കാര്‍ അതിവേഗം ഓടിച്ച് പോകുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം.

honda civic modified into lamborghini

മൊത്തത്തില്‍ ഒരു സാധാരണക്കരന് ഒറ്റനോട്ടത്തില്‍ ലംബോര്‍ഗിനി കാറാണെന്ന് മാത്രമേ തോന്നൂ. എന്നിരുന്നാലും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കള്ളിവെളിച്ചത്താകും. ഏതായാലും നല്ല വൃത്തിയായി കാര്‍ രൂപമാറ്റം നടത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. മോഡിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ എത്ര രൂപ ചിലവ് വന്നുവെന്ന കാര്യം വീഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല. വാഹന മോഡിഫിക്കേഷന്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഒരു വാഹനത്തിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുന്ന ഏത് മോഡിഫിക്കേഷനും കുറ്റകരമാണ്.

ഈ കാര്‍ ഉള്ളത് അങ്ങ് ഇന്‍ഡോറില്‍ ആയതിനാല്‍ കുറച്ച് കാലം അവര്‍ക്ക് ഓടിക്കാനാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ നിന്നുള്ള ആരെങ്കിലുമാണ് ഇത് ചെയ്തതെങ്കില്‍ അവര്‍ക്ക് വല്ല ഓട്ടോ ഷോയില്‍ മാത്രമായിരിക്കും വാഹനം പ്രദര്‍ശിപ്പിക്കാനാകുക. മോഡിഫിക്കേഷനുകള്‍ക്കെതിരെ കണ്ണുരുട്ടുന്ന നമ്മുടെ എംവിഡി ഇത് വെറുതെ വിടാന്‍ ചാന്‍സില്ല. എന്നിരുന്നാലും ഈ മോഡിഫിക്കേഷനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ പങ്കുവെക്കാന്‍ മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 6, 2025, 14:00 [IST]
English summary
Old honda civic converted into lamborghini huracan by indore local garage watch video
കൂടുതല്‍... #car modification #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X