റീസ്റ്റോറേഷൻ എന്നാക്കെ പറഞ്ഞാൽ ഇങ്ങനെ വേണം; പഴയ സഫാരിയിൽ നിന്ന് ഷോറൂം കണ്ടീഷനിലേക്ക്
ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നായിരുന്നു സഫാരി. പഴയ വാഹനങ്ങൾ റീസ്റ്റോർ ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകുന്നത് പതിവാണ്. അത്തരത്തിൽ ടാറ്റ സഫാരി റീസ്റ്റോർ ചെയ്ത് വീഡിയോ ആണ് ദയകരൻ വ്ലോഗ്സ് അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയിൽ, പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള കടയെയും ഉടമയേയും വ്ലോഗർ പരിചയപ്പെടുത്തുന്നുണ്ട്. അവിടെ ഒരു മൊത്തമായി റീസ്റ്റോർ ചെയ്ത ടാറ്റ സഫാരി കാണാം. മുന്നിൽ നിന്ന് ആരംഭിക്കുമ്പോൾ സഫാരിയുടെ ബംബർ പല തവണ തുരുമ്പെടുത്തിരുന്നു എന്നും കടയുടമ പറയുന്നു.
ഈ എസ്‌യുവിയുടെ ഗ്രില്ലും മാറ്റി മുകളിലും താഴെയുമുള്ള ഭാഗങ്ങൾ ഹൈ-ഗ്ലോസ് കറുപ്പിൽ പെയിൻ്റെ ചെയ്തിരിക്കുന്നത് കാണാം. ഇതിനുപുറമെ, വാഹനം മുഴുവൻ ക്രോമാക്സിൽ നിന്നുള്ള പേൾ വൈറ്റ് നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് നോക്കിയാൽ സാധാരണ ടയർ തന്നെയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന് എപ്പോഴും സ്റ്റോക്ക് കണ്ടീഷനിൽ തന്നെ നിലനിർത്തണമെന്ന് ഉടമയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

അകത്തേക്ക് നോക്കിയാലും വാഹനത്തിൻ്റെ ഇൻ്റീരിയറിൽ മികച്ച രീതിയിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാഹനത്തിൽ വരുത്തിയ മാറ്റങ്ങൾക്കും റീസ്റ്റോറേഷനും വന്ന ചിലവിലേക്ക് നോക്കിയാൽ ഇന്റീരിയറിൽ വരുത്തിയ മാറ്റങ്ങൾക്ക് 80,000 രൂപ ചിലവായി. അതേസമയം, മുഴുവൻ പെയിന്റ് വർക്കിന് ചെലവ് ഏകദേശം 1.3 ലക്ഷം രൂപയായിരുന്നു. റീസ്റ്റോറേഷൻ വർക്കുകൾ എല്ലാം ആരംഭിക്കുന്നത് 90,000 രൂപയെങ്കിലും ചിലവ് വരുന്നവയാണ്.
1998-ലാണ് ടാറ്റ മോട്ടോര്‍സ് ആദ്യത്തെ സഫാരി കാര്‍ പുറത്തിറക്കിയത്. വിപണിയില്‍ വമ്പന്‍ ഹിറ്റായ ടാറ്റ സഫാരി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2020-ല്‍ പുതിയ എസ്‌യുവി പുറത്തിറക്കിയപ്പോള്‍ അതിന് സര്‍പ്രൈസായി ടാറ്റ സഫാരി മോണിക്കര്‍ സമ്മാനിക്കുകയായിരുന്നു. ടാറ്റയുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ മൂന്നുവരി പതിപ്പാണ് സഫാരി. മികച്ച രൂപകല്‍പ്പനയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഈ കാറിനുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ സഫാരി.
അടുത്തിടെ ഇന്ത്യ അവതരിപ്പിച്ച കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP-ല്‍ ടാറ്റ സഫാരിയും ഹാരിയറും 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കപ്പെട്ട ആദ്യ കാറുകളായ ഹാരിയറും സഫാരിയും എ പ്ലസുമായാണ് തിരിച്ചിറങ്ങിയത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്തേകുന്നത്. ഈ ഡീസല്‍ എഞ്ചിന്‍ 167.6 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുകയും ചെയ്യുന്നു. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈാ് മോഡുകളും കാറിന് ലഭിക്കുന്നു.ടാറ്റയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യ ഓൾ-വീൽ ഡ്രൈവ് (AWD) വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അധികം വൈകാതെ തന്നെ പുറത്തിറക്കാൻ പോവുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നിലാവും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ കൊണ്ടുവരിക.

കർവി ഇവിക്ക് ശേഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന ഹാരിയറിലാവും ഈ ഓൾ-വീൽ ഡ്രൈവ് സെറ്റപ്പുണ്ടാവുക. സഫാരിയും ഹെക്‌സയുമെല്ലാം പുറത്തിറങ്ങിയതിനാൽ ഇതെങ്ങനെ ടാറ്റയുടെ ആദ്യ AWD മോഡലാവും എന്ന് ചിന്തിക്കുന്നവരുമുണ്ടാവും അല്ലേ. അത് 4WD വാഹനങ്ങളായിരുന്നു എന്നതാണ് ആ സംശയത്തിനുള്ള ഉത്തരം. ഓഫ്-റോഡിംഗിനായി സഫാരി, ഹെക്‌സ എന്നിവയ്ക്ക് ശരിയായ ഫോർ-വീൽ ഡ്രൈവ് ടെക്കായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്. ഈ രണ്ട് മോഡലുകളും നിർത്തലാക്കിയത് വണ്ടിഭ്രാന്തൻമാർക്ക് വലിയ നിരാശയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








