സ്വന്തമാക്കിയത് 90 ലക്ഷത്തിന്റെ റേഞ്ച് റോവര്‍; ഗരാജ് വലുതാക്കി ഇന്ത്യയുടെ 'ഗോള്‍ഡന്‍' ബോയ്

ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം എറിഞ്ഞിട്ട് രാജ്യത്തിന്റെ അഭിമാനമായി മാറിയ കായിക താരമാണ് നീരജ് ചോപ്ര (Neeraj Chopra). ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ് എന്ന അതുല്യ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. 87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് ഒളിമ്പിക് വേദിയില്‍ ത്രിവര്‍ണ പതാക പാറിച്ചത്.

സ്‌പോര്‍ട്‌സിനോടൊപ്പം വാഹനങ്ങളെയും സ്‌നേഹിക്കുന്ന ഒരു കായിക താരം കൂടിയാണ് നീരജ് ചോപ്ര. ഇപ്പോള്‍ തന്നെ വാഹന ശേഖരത്തിലേക്ക് ഒരു ലാന്‍ഡ് റോവര്‍ റേഞ്ച്‌റോവര്‍ എസ്‌യുവി കൂടി ചേര്‍ത്തിരിക്കുകയാണ് താരം. കറുത്ത നിറത്തിലുള്ള പുതിയ റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയാണ് (Range Rover Velar SUV) നീരജ് സ്വന്തമാക്കിയത്. ഇതിനോടകം തന്നെ ജാവലിന്‍ താരം ഒരു റേഞ്ച് റോവര്‍ സ്പോര്‍ട് തന്റെ ഗരാജില്‍ എത്തിച്ചിരുന്നു.

neeraj chopra land rover velar

ഈ രണ്ട് കാറുകള്‍ കൂടാതെ നിരവധി ലോകോത്തര കാറുകള്‍ നീരജിന്റെ ഗരാജിന്റെ അഭിമാനമായുണ്ട്. നീരജ് ചോപ്ര പുതിയ ആഢംബര എസ്‌യുവി വാങ്ങിയ ചിത്രങ്ങള്‍ ലാന്‍ഡ്‌റോവര്‍ മാള്‍വ ഓട്ടോമോട്ടീവ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ഏകദേശം 90 ലക്ഷം രൂപ വിലയുള്ള കാറാണ് താരം വാങ്ങിയത്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്, വെലാര്‍ എന്നീ കാറുകള്‍ക്ക് പുറമെ ഫോര്‍ഡ് മസ്താംഗ് GT, മഹീന്ദ്ര XUV700, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ഥാര്‍ എന്നീ കാറുകളാണ് നീരജിന്റെ കാര്‍ ശേഖരത്തിലുള്ളത്. ഇന്ത്യയിലെ കാര്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. 2023 സെപ്റ്റംബറില്‍ ഡെലിവറികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ലക്ഷ്വറി എസ്‌യുവിക്കായുള്ള ബുക്കിംഗ് ലാന്‍ഡ് റോവര്‍ ആരംഭിച്ചിരുന്നു.

land rover velar

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്വറി എസ്‌യുവിയുടെ ബുക്കിംഗ് ജാലകം തുറന്നത്. റേഞ്ച് റോവര്‍ വെലാറിന്റെ രണ്ടാമത്തെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. കോസ്മെറ്റിക്, മെക്കാനിക്കല്‍ അപ്‌ഡേറ്റുകളുമായാണ് റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ തീരമണയാന്‍ പോകുന്നത്. 2018 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമായി ഒരു ഫാന്‍ബേസ് തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ അവതാരത്തില്‍ വെലാര്‍ എസ്‌യുവി രണ്ട് പുതിയ ലെതര്‍ കളര്‍വേകളില്‍ ലഭ്യമാകും. കാരവേ, ഡീപ് കാര്‍നറ്റ് എന്നിവക്ക് പുറമെ നിലവിലുള്ള കളര്‍ പാലറ്റില്‍ മെറ്റാലിക് വരസീന്‍ ബ്ലൂ, പ്രീമിയം മെറ്റാലിക് സദര്‍ ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങള്‍ കൂടി ചേരും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളോടെയാണ് റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിലെത്തുന്നത്.

land rover velar

ഇതില്‍ ആദ്യത്തെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 250 bhp പവറില്‍ പരമാവധി 365 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍. ഈ എഞ്ചിന്‍ 204 bhp പവറും 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

പെര്‍ഫോമന്‍സ് വശങ്ങള്‍ നോക്കുമ്പോള്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 210 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. എസ്‌യുവിയുടെ ഡീസല്‍ പതിപ്പിലേക്ക് വരമ്പോള്‍ ഇത് വെറും 7.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗതയില്‍ എത്തിച്ചേരും.

മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗതയില്‍ വരെ എസ്‌യുവിക്ക് സഞ്ചരിക്കാനാവും. രണ്ട് മോഡലുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കുന്നത്. 89.41 ലക്ഷം രൂപ മുതലാണ് നിലവില്‍ റേഞ്ച് റോവര്‍ വെലാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഒരു കോടി രൂപയിലധികം വിലയാണ് പ്രതീക്ഷിക്കുന്നത്. പുതിയ കാറിന്റെ വില പ്രഖ്യാപനം ഉടനുണ്ടാകും. ഇന്ത്യയില്‍ പോര്‍ഷ മാക്കന്‍, ജാഗ്വര്‍ F-പേസ് എന്നിവയാണ് വെലാര്‍ ഫെയ്സ്ലിഫ്റ്റിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, July 21, 2023, 17:57 [IST]
English summary
Olympic gold medal winner neeraj chopra bought range rover velar suv worth rs 90 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X