ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്‌യെ കൂടെക്കൂട്ടി ഔഡി; ക്രിക്കറ്റര്‍മാരെ മതിയായോ വണ്ടിക്കമ്പനികള്‍ക്ക്?

ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ പൊതുവേ തങ്ങളുടെ അംബാസഡര്‍മാരായി ക്രിക്കറ്റ്, സിനിമാ താരങ്ങളെയാണ് തെരഞ്ഞെടുക്കാറുള്ളത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസറായിരുന്നു. പുതിയ കാലത്തെ ഇതിഹാസമായ വിരാട് കോഹ്‌ലിയെ ഔഡി ഇന്ത്യ (Audi India) അവരുടെ ഇന്ത്യയിലെ മുഖമാക്കി മാറ്റി. 2015 മുതല്‍ കോഹ്‌ലിയായിരുന്നു ഔഡി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍. 2021-ല്‍ കമ്പനി നടി കിയാര അദ്വാനിയെ അതിന്റെ ആദ്യ വനിതാ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഇപ്പോള്‍ ക്രിക്കറ്റ്, സിനിമാ താരങ്ങളില്‍ നിന്ന് മാറി ഒരു അത്‌ലറ്റിനെ ഇന്ത്യയിലെ അവരുടെ മുഖമായി അവതരിപ്പിക്കുകയാണ് ജര്‍മന്‍ കാര്‍ ബ്രാന്‍ഡ്.

ഇന്ത്യയുടെ സ്റ്റാര്‍ അത്‌ലറ്റും ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവുമായ നീരജ് ചോപ്രയുമായാണ് (Neeraj Chopra) ഔഡി ഇന്ത്യ പങ്കാളിത്തത്തില്‍ ഏര്‍പെട്ടത്. നീരജിന്‍െ കൊമേഴ്ഷ്യല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. നീരജ് ചോപ്ര ആഡംബര ഓട്ടോമൊബൈല്‍ ബ്രാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ബ്രാന്‍ഡ് അംബാസഡറായാണോ കായിക താരത്തെ നിയമിച്ചതെന്ന കാര്യത്തില്‍ ഔഡി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

neeraj chopra audi india partnership

ഏതായാലും പ്രകടനം, കൃത്യത, പുരോഗമന മനോഭാവം എന്നിവയാല്‍ നയിക്കപ്പെടുന്ന രണ്ട് ഐക്കണുകളെ ഒരുമിച്ച് കൊണ്ടുവരികയാണ് ഈ സഹകരണം. 2020 ടോക്യോ ഒളിമ്പിക് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ചോപ്രയും ഔഡിയും ലോകോത്തര പെര്‍ഫോമന്‍സ്, സ്‌ഫോടനാത്മക വേഗത എന്നിവയുള്‍പ്പെടെ നിരവധി അടിസ്ഥാന മൂല്യങ്ങള്‍ പങ്കിടുന്നു.

ടോക്യോ ഒളിമ്പിക്‌സിന് ശേഷം ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ മികച്ച പോഡിയം ഫിനിഷുകള്‍ക്ക് ശേഷം 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡലും നേടി. അടുത്തിടെ ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ ജാവലിന് പായിക്കുന്ന ആദ്യ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരമായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരുന്നു.

'കാറുകള്‍ക്ക് മാത്രമല്ല, ആ ബ്രാന്‍ഡ് എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനാല്‍ എനിക്ക് എപ്പോഴും ഔഡിയോട് ആരാധനയുണ്ട്. ഒരു കായികതാരമെന്ന നിലയില്‍ ഈ മൂല്യങ്ങള്‍ എന്നില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നു. ഔഡി കുടുംബത്തില്‍ ചേരുന്നതിലും എല്ലാ കാര്യങ്ങളിലും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം നല്‍കുന്ന ഒരു ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതിലും ഞാന്‍ ആവേശഭരിതനാണ' ബ്രാന്‍ഡുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒരു ഔഡി RS Q8 പെര്‍ഫോമന്‍സ് എസ്‌യുവിയുടെ അരികില്‍ നില്‍ക്കുന്ന ചിത്രവും നീരജ് പങ്കുവെച്ചിട്ടുണ്ട്. 2.49 കോടി രൂപ (എക്സ്-ഷോറൂം) വിലയുള്ള റെഗുലര്‍ Q8 എസ്‌യുവിയുടെ പെര്‍ഫോമന്‍സ് ഫോക്കസ്ഡ് വേരിയന്റ് ആണ് ഔഡി RS Q8. 631 hp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഈ ഔഡി പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഹൃദയം.

സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും, മെച്ചപ്പെടുത്തിയ എയറോഡൈനാമിക് കഴിവുകള്‍ക്കുള്ള എയര്‍ കര്‍ട്ടനുകള്‍, പനോരമിക് സണ്‍റൂഫുള്ള ചരിഞ്ഞ റൂഫ് തുടങ്ങിയ സമകാലിക ഡിസൈന്‍ ഘടകങ്ങളെല്ലാം ലഭിക്കുന്ന ഈ മോഡല്‍ അത്യന്തം സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു. ഔഡിയുമായി പങ്കാളിത്തത്തില്‍ ഏര്‍പെട്ടതിനാല്‍ ഉടന്‍ തന്നെ നീരജ് കമ്പനിയുടെ ഒരു കാര്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

അംബാസഡറായിരുന്ന വിരാട് കോഹ്‌ലിയുടെ പക്കല്‍ ഒന്നിലേറെ ഔഡി കാറുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കറും ബിഎംഡബ്ല്യുവിന്റെ കാറുകള്‍ ഒന്നിലേറെ തവണ വാങ്ങിയിട്ടുണ്ട്. ഏതായാലും നീരജിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയാണോ കൂടെ കൂട്ടിയതെന്ന് ഔഡി ഇന്ത്യ വരും ദിവസങ്ങളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, May 26, 2025, 19:41 [IST]
English summary
Olympic medalist neeraj chopra partnered with german luxury car maker audi
കൂടുതല്‍... #audi #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X