മൊബൈല്‍ കിച്ചണോടുകൂടിയ ഇലക്ട്രിക് ത്രീ-വീലര്‍ പുറത്തിറക്കി Omega Seiki; വില 7 ലക്ഷം രൂപ
തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലറിന്റെ പുതിയ വകഭേദം വിപണിയില്‍ അവതരിപ്പിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ഒമേഗ സെയ്കി മൊബിലിറ്റി (OSM). മീല്‍സ് ഓണ്‍ വീല്‍സ് (MOV) എന്നൊരു മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

പുതിയ ഒമേഗ സെയ്കി മൊബിലിറ്റി മീല്‍സ് ഓണ്‍ വീല്‍സ് ഒരു മൊബൈല്‍ കിച്ചന്‍ മോഡല്‍ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിന് 7 ലക്ഷം രൂപയാണ് വിലയായി നല്‍കേണ്ടത് (എക്‌സ്‌ഷോറൂം, ഡല്‍ഹി പോസ്റ്റ്-ഗവണ്‍മെന്റ് സബ്‌സിഡി). കര്‍ണാടകയിലെ ബെംഗളൂരുവില്‍ ആരംഭിച്ച കമ്പനിയുടെ രാജ്യത്തെ നാലാമത്തെ ഡീലര്‍ഷിപ്പിലാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചത്.

പുതിയ വാഹനം വേഗതയേറിയതും സ്ഥിരവുമായ ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ടോക്കണ്‍ തുകയായ 19,999 രൂപയ്ക്ക് ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നും, ഡെലിവറികള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

'മറ്റൊരു അത്ഭുതവും വ്യവസായത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ മീല്‍സ് ഓണ്‍ വീല്‍സിന്റെ ലോഞ്ചിംഗിലും താന്‍ ആവേശഭരിതനാണെന്ന് ഒമേഗ സെയ്കി മൊബിലിറ്റി സ്ഥാപകനും ചെയര്‍മാനുമായ ഉദയ് നാരംഗ് പറഞ്ഞു. മീല്‍സ് ഓണ്‍ വീല്‍സ് വാഹനത്തിനായി ഇതുവരെ 500-ല്‍ അധികം ഉപഭോക്താക്കളുടെ താല്‍പ്പര്യം തങ്ങള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനം മൊബൈല്‍ കിച്ചണ്‍ ബിസിനസിന്റെ മുഖച്ഛായ മാറ്റും. ഓട്ടോ എക്സ്പോ 2022-ല്‍ തങ്ങള്‍ കൂടുതല്‍ വിപ്ലവകരമായ ഇലക്ട്രിക് വാഹനങ്ങള്‍ ഉടന്‍ പുറത്തിറക്കും. വിപണിയില്‍ പുതിയൊരു പാത തുറക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഉദയ് നാരംഗ് അഭിപ്രായപ്പെട്ടു.

കൊവിഡ് -19 ഇന്ത്യയിലെ മൊബൈല്‍ അടുക്കള ബിസിനസിനെ ബാധിച്ചെങ്കിലും ഭാവിയില്‍ ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറയുന്നു.

'ഡൈന്‍-ഇന്‍ റെസ്റ്റോറന്റുകളേക്കാള്‍ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നുവെന്നും, അവയുടെ പ്രവര്‍ത്തന സവിശേഷതകള്‍ കാരണം അതിവേഗം വളരുകയും ചെയ്യുന്നു. നഗരത്തിന് ചുറ്റും വാഹനം ഓടിക്കാനുള്ള വഴക്കവും സ്വാതന്ത്ര്യവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സഹായിക്കുന്നുവെന്ന് എന്ന് കമ്പനി പറയുന്നു.

'ഇന്ത്യയിലെ മൊബൈല്‍ കിച്ചണ്‍ ബിസിനസ്സിന് വലിയ സാധ്യതകളുണ്ട്, കാരണം അത് ഇപ്പോഴും അതിന്റെ തുടക്കത്തിലാണ്. ഇന്ത്യയില്‍, ഇത് പ്രതിവര്‍ഷം 8.4 ശതമാനം നിരക്കില്‍ വളരുമെന്ന് കണക്കാക്കപ്പെടുന്നുവെന്നാണ് നാരംഗ് പറഞ്ഞത്.

ഒരു മൊബൈല്‍ അടുക്കള വൈദ്യുതീകരിക്കുന്നത് പ്രവര്‍ത്തന ഓവര്‍ഹെഡുകള്‍ കുറയ്ക്കുന്നതിലൂടെ കൂടുതല്‍ സുസ്ഥിരത വാഗ്ദാനം ചെയ്യുന്നു. ഒമേഗ സെയ്കി മൊബിലിറ്റി ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ അടുക്കള ബിസിനസ്സ് ഉടന്‍ ആരംഭിക്കുന്നതിന് പൂര്‍ണ്ണമായും സജ്ജീകരിച്ച മീല്‍സ് ഓണ്‍ വീല്‍സുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

വലിയ പദ്ധതികളാണ് ഒമേഗ സെയ്കി മൊബിലിറ്റി അണിയറയില്‍ ഒരുക്കുന്നത്. നിലവില്‍ IMT ഫരീദാബാദ്, IMT മനേസര്‍, ഹരിയാന എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. കര്‍ണാടക, ബെംഗളൂരു, തമിഴ്നാടിന്റെ ചില ഭാഗങ്ങളില്‍ നിലവിലുള്ള ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്.


Click it and Unblock the Notifications