അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

By Praseetha

നാവിഗേഷന്‍ സംവിധാനങ്ങളെ കൂറിച്ച് അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. കൊടും വനങ്ങളിലും കടലിലും അകപ്പെട്ടു പോയവരെ തിരയുന്നതിനും, യാത്രകൾക്കിടയിൽ ഗതി നിർണയിക്കുന്നതിനും, സൈനികാവശ്യങ്ങൾക്കും മറ്റും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. ശത്രു ഭാഗങ്ങളിൽ നിന്നുള്ള മിസൈല്‍ ആക്രമണങ്ങൾ മുന്‍കൂട്ടി അറിഞ്ഞ് തടുക്കുന്നതിനും, സൈനിക നീക്കങ്ങൾ അറിയുന്നതിനും, ശത്രുക്കളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താനും നാവിഗേഷന്‍ വിദ്യ ഉപയോഗിക്കുന്നുണ്ട്.

ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍- വായിക്കുക

നിലവില്‍ അമേരിക്കയുടെ ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റമാണ് (ജിപിഎസ്) ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ ഇന്ത്യ എല്ലാ പരിമിതികളും മറികടന്ന് ഏഴ് കൃത്രിമ ഉപഗ്രഹങ്ങള്‍ ചേര്‍ന്ന ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന് (IRNSS) രൂപം നൽകിയിരിക്കുകയാണ്. പെട്ടെന്നൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലേക്കുള്ള ജിപി‌എസ് സംവിധാനം അമേരിക്ക നിര്‍ത്തിവച്ചാലും ഇന്ത്യ കുലുങ്ങില്ല കാരണം രാജ്യം സ്വന്തമായി ഗതി നിര്‍ണയ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

2016 ജൂലൈയിൽ ഐആർഎൻഎസ്എസ് പ്രവർത്തനക്ഷമമാകുമെന്നാണ് ഐഎസ്ആർഒ നൽകിയിരിക്കുന്ന റിപ്പോർട്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

പുതിയ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ച് വിവരച്ചിക്കൊണ്ട് കഴിഞ്ഞ ആഴ്ചയിൽ ഐഎസ്ആർഒ ശാസ്ത്ര‍ഞ്ജന്മാർ പ്രമുഖ

മൊബൈൽ കമ്പനികൾ, ഗ്ലോബൽ ഇൻഫർമേഷൻ സിസ്റ്റം, നാവിഗേഷൻ ഡിവൈസ് നിർമാതാക്കൾ എന്നിവരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

അമേരിക്കന്‍ ജിപിഎസ് സാറ്റലൈറ്റിന്റെ ഭാരിച്ച വാടക മാത്രമല്ല ഇങ്ങനെയൊരു സംരംഭത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത് മറിച്ച് യുദ്ധം പോലെയുള്ള അടിയന്തിരാവസ്ഥകളിൽ വിദേശ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന പരമാർത്ഥം മനസിലാക്കിയത് കൊണ്ടാണ്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിനെ കവച്ചുവെക്കാൻ മാത്രം കെൽപുള്ളതാണ് ഇന്ത്യയുടെ ഐ‌ആര്‍‌എന്‍‌എസ്‌എസ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ രാജ്യത്തിനു സാധിക്കും.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

പുതിയ ജിപിഎസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏഴ് സാറ്റലൈറ്റുകളും എസ് ബാന്‍ഡ്, എല്‍ ബാന്‍ഡ് സിഗ്നലുകളെ സ്വീകരിക്കുകയും അവയെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോ‌ഫ്റ്റ്‌വേര്‍ ഉപയോഗിച്ച് യോജിപ്പിക്കുകയും ചെയ്യും.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഇത് അന്തരീക്ഷത്തില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളെ തടുത്ത് വളരെ കൃത്യതയോടെ ഗതി നിര്‍ണയം നടപ്പിലാക്കാൻ സഹായിക്കും.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

അമേരിക്കൻ ജിപി‌എസിനേക്കാള്‍ കൃത്യമായി സ്ഥല നിര്‍ണയം നടത്താന്‍ കഴിവുള്ളതാണെന്നാണ് ഐ‌ആര്‍‌എന്‍‌എസ്‌എസ് എന്ന് ഐഎസ്ആർഒ ശാസ്ത്ര‍ഞ്ജന്മാർ അഭിപ്രായപ്പെട്ടു.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

പൊതുജനങ്ങള്‍ക്കും സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവണ്ണം രണ്ട് തീരിയിലാണ് ഐആര്‍എന്‍എസഎസിന്റെ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

1500-2000 കിലോമീറ്റര്‍ വിസ്തീർണമുള്ള മേഖലയിലാണ് ഈ ഉപഗ്രഹശൃംഖയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ മൊത്തത്തിലുള്ള കരഭാഗവും,സമുദ്രാതിര്‍ത്തിക്കുള്ളിലും സേവനം ലഭ്യമാക്കിയിട്ടുണ്ട്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഈ നാവിഗേഷന്‍ ശൃംഖലയുടെ പ്രവർത്തനത്തിന് തുടക്കമിട്ടുകൊണ്ട് ഐആര്‍എന്‍എസഎസിലെ എല്ലാ ഏഴ് ഉപഗ്രഹങ്ങളേയും 2016 മാർച്ചോടുകൂടി ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ വക്താക്കൾ അറിയിച്ചു.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഇന്ത്യയിൽ മാത്രമല്ല സിഗ്നലുകൾ ലഭ്യമാക്കുന്നത് ലോകത്താകമാനം നെറ്റ്‌വർക്ക് ശൃംഖല വർധിപ്പിക്കാനാണ് ശ്രമമെന്ന് ഐഎസ്ആർഒ ചെയർമാൻ കിരൺ കുമാർ അറിയിച്ചു.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഏഴ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിൽ ഭൂസ്ഥിര ഭ്രമണപഥത്തിലും മറ്റു നാല് ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുമുകളിലായി ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലും ആയിരിക്കും സ്ഥിതിചെയ്യുക.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

പത്തുവര്‍ഷമാണ് ഈ നാവിഗേഷന്‍ ശൃംഖലയുടെ പ്രവര്‍ത്തന കാലാവധി. പിഎസ്എല്‍വി റോക്കറ്റ് പയോഗിച്ചാണ് എല്ലാ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിംഗ് സര്‍വീസ്, റെസ്ട്രിക്റ്റഡ് സര്‍വീസ് എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ് ഐആര്‍എന്‍എസ്എസിന്റെ സേവനങ്ങളെ ക്രമപ്പെടുത്തിയിട്ടുള്ളത്.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിംഗ് സര്‍വീസ് പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഗതിനിര്‍ണയ സംവിധാനമാണ്. മൊബൈല്‍ ഫോണുകളിലും കാറുകളിലും ഈ സേവനം ലഭ്യമാക്കാം.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ആഭ്യന്തര സുരക്ഷ, പ്രതിരോധമന്ത്രാലയം, സൈന്യം എന്നീ വിഭാഗങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഗതിനിര്‍ണയ സംവിധാനമാണ് നിയന്ത്രിത സേവനം.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

കര-വ്യോമ-നാവിക സേനാ രംഗത്തും, മൊബൈല്‍ നെറ്റ്‌വര്‍ക്ക് മേഖലയിലും, ദുരന്തനിവാരണ രംഗത്തും ദൃശ്യ-ശ്രവ്യ സന്ദേശങ്ങള്‍ കൈമാറാൻ ഈ നാവിഗേഷന്‍ ശൃംഖലയ്ക്ക് കഴിയും.

അമേരിക്കൻ ജിപിഎസിന് വിട; ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഐ‌‌ആര്‍‌എന്‍‌എസ് വരുന്നതൊടെ ഈ മേഖലയില്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിൽ ജിപിഎസിനേക്കാള്‍ മികച്ച പ്രകടനമായിരിക്കും ഐആര്‍എന്‍എസഎസ് കാഴ്ചവയ്ക്കുക എന്നതിൽ സംശയമില്ല.

കൂടുതൽ വായിക്കുക

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധം-വായിക്കുക

More from DriveSpark

Article Published On: Monday, March 7, 2016, 15:39 [IST]
English summary
Say Goodbye To GPS! India's All Set To Switch To The Desi Navigation System, IRNSS
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X