ജിഡി എൻട്രി ഇനി ഒരു തലവേദനയല്ല; പോൽ ആപ്പുമായി കേരള പൊലീസ്

വാഹനവുമായി പോകുമ്പോൾ എന്തെങ്കിലും അപകടം ഉണ്ടായാൽ പ്രത്യേകിച്ച് മറ്റൊരു വാഹനവുമായി ഇടിച്ചാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ജിഡി എൻട്രി അതായത് ജനറൽ ഡയറി നേടിയാൽ മാത്രമേ അപകടവുമായി ബന്ധപ്പെട്ട കേസ് നടത്തണമെങ്കിലോ ഇൻഷുറൻസ് ക്ലെയിം ചെയ്യാനും സാധിക്കു. ആദ്യം പോല്‍ ആപ്പ് ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി. സ്ഥിരീകരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക അതിന് ശേഷം ആപ്പിലെ സര്‍വീസസ് എന്ന സേവനത്തില്‍ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. സേവനം തിരഞ്ഞെടുക്കണം.

ഒന്നാംഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന്, തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണം. ഇതിനുശേഷം അപകടത്തിന്റെ വിവരം നല്‍കുകയും അത് പോലെ തന്നെ അപകടത്തിന്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്ത് വാഹനത്തിന്റെ വിവരങ്ങള്‍കൂടി നല്‍കിയശേഷം മാത്രമേ അപേക്ഷാസമര്‍പ്പണം സാധിക്കു.

ജിഡി എൻട്രി ഇനി ഒരു തലവേദനയല്ല; പോൽ ആപ്പുമായി കേരള പൊലീസ്

അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ജി.ഡി. എന്‍ട്രി അനുവദിക്കും. പിന്നീട് ഇത് ആപ്പില്‍നിന്ന് ആവശ്യാനുസരണം പ്രിന്റൗട്ട് സാധിക്കുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ പോലീസ് ആവശ്യപ്പെടുന്നപക്ഷം വാഹനം പരിശോധിച്ചശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

എന്തപകടമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്.

ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട. നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായി പരിക്കേൽക്കുകയോ അബോധാവസ്ഥയിലാവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ആംബുലൻസ് സർവീസ് നമ്പരായ 102 അല്ലെങ്കിൽ കേന്ദ്രീകൃത എമർജൻസി നമ്പർ 112 ഡയൽ ചെയ്ത് ആംബുലൻസിനെ വിളിക്കുക.

അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ. വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്.

More from DriveSpark

Article Published On: Saturday, July 15, 2023, 16:42 [IST]
English summary
Online gd entry car accident poll application
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X