ഹൈടെക് ആപ്പുമായി എംവിഡി; ബ്ലാക്ക് സ്പോട്ടുകൾ ഏതൊക്കെയെന്ന് അറിയാം

സംസ്ഥാനത്തെ പ്രധാനപാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങള്‍ എവിടെയെല്ലാമെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് മുഖാന്തിരമാണ് സംസ്ഥാനത്തെ 3,117 അപകടകേന്ദ്രങ്ങളെ തിരിച്ചറിയാനാവുക. അപകടകേന്ദ്രങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് മാപ്പും ഒരുക്കുന്നത്.

അപകടങ്ങളുടെ തോതനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെയുള്ള നിറത്തിലാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ക്ലസ്റ്ററുകളാക്കിയാണ് അപകടകേന്ദ്രങ്ങളെ തിരിച്ചിട്ടുള്ളത്. ഏറ്റവും അപകടങ്ങള്‍ കൂടിയ ഇടം (ഹൈ റിസ്‌ക്ക്), മാസത്തില്‍ പത്തില്‍ കുറയാതെ അപകടങ്ങള്‍ നടക്കുന്നയിടം (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങള്‍വരെ നടക്കുന്ന (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതകള്‍, പ്രധാന ജില്ലാറോഡുകള്‍, മറ്റ് റോഡുകള്‍ എന്നിവയിലെ അപകടങ്ങളും മാപ്പിലുണ്ട്. 10,734 പേര്‍ മരിച്ച, 1.01 ലക്ഷം അപകടങ്ങള്‍ പഠിച്ചശേഷമാണ് അപകടകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ആദ്യം പാലക്കാട് ജില്ലയിലെ അപകടകേന്ദ്രങ്ങളെ ഇത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരുന്നു.

ഹൈടെക് ആപ്പുമായി എംവിഡി; ബ്ലാക്ക് സ്പോട്ടുകൾ ഏതൊക്കെയെന്ന് അറിയാം

ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പുറത്തുവിടുകയുംചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാനത്തെ എല്ലാ അപകടകേന്ദ്രങ്ങളെയും മാപ്പില്‍ ഉള്‍പ്പെടുത്തിയത്. റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളില്‍ അപകടം കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കുമെന്ന് പറഞ്ഞിരുന്നു. പേര് തീരുമാനിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. വാഹനം ഓടിക്കുന്ന ആളിന്, ഈ മേഖലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ലഭിക്കും. അപകടങ്ങളിലേറെയും അമിതവേഗതയും അശ്രദ്ധയുംമൂലമാണെന്നും കണ്ടെത്തിയിരുന്നു. ആപ്പ് തയ്യാറാക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്.

ഗൂഗിളിന്റെ ഫ്രീ വേര്‍ഷനിലുള്ള ആപ്പ് ഒട്ടേറെപ്പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ബ്‌ളോക്ക് ചെയ്‌തേക്കാം. പിന്നീട് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരും. കൂടാതെ, അപകടമേഖലകള്‍ എന്നും സ്ഥിരമായിരിക്കില്ല. മൂന്നുവര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍, നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലകളെയാണ് ഇപ്പോള്‍ ബ്ലാക്ക് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് അടുത്തവര്‍ഷങ്ങളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ മാറിക്കൊണ്ടിരിക്കുന്ന അപകട മേഖലകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കണം. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികള്‍ അപകടവിമുക്തമാക്കാന്‍ നടപടി തുടങ്ങി. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം.

ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് അടുത്തിടെയാണ് നിർദേശം നൽകിയത്. ഇതേക്കുറിച്ച് കളക്ടര്‍മാര്‍ക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശംനല്‍കി. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്. ഒരുവര്‍ഷത്തിനിടെനടന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അപകടമേഖലകള്‍ നിശ്ചയിച്ചത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം. എല്ലാ സ്ഥലങ്ങളിലും റോഡുകൾ നിർമിക്കുന്നതല്ലാതെ അതിൻ്റെ ശാസ്ത്രീയപരമായ മാറ്റങ്ങൾ ഒന്നും പലപ്പോഴും നോക്കാറില്ല. അത് തന്നെയാണ് അപകടങ്ങൾക്കെല്ലാം കാരണവും. എന്നാൽ ഇപ്പോൾ റോഡ് സുരക്ഷാ കമ്മിറ്റിയുടെ ഈ നിർദേശം വളരെ പ്രശംസയനീയമാണ്. കാരണം കുറച്ച് നാളുകളായി പുതിയതായി നിർമിച്ച റോഡുകളിലെല്ലാം അപകടങ്ങൾ കൂടി വരുന്നുണ്ട്.

അത് മറ്റൊന്നും കൊണ്ടല്ല ഒരു പ്രദേശത്ത് പുതിയ വഴി വരുക എന്ന് പറഞ്ഞാൽ ആ പ്രദേശത്തിൻ്റെ ഏറ്റവും വലിയ പുരോഗതിയുടേയും വികസനത്തിൻ്റേയും ആദ്യ പടി എന്നാണ് എല്ലാവരുടേയും വിശ്വാസം. അതോടൊപ്പം തന്നെയാണ് കേരള മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റിൻ്റെ പുതിയ ക്യാമറകളും. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ മിഴി തുറക്കുന്നത് എണ്ണൂറോളം ക്യാമറകളാണ്. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം. കെല്‍ട്രോണ്‍വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു.

പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്. പദ്ധതി നടപ്പാക്കി സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത കാലാവധിക്കുശേഷം സര്‍ക്കാരിന് കൈമാറുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെല്‍ട്രോണിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും.

More from DriveSpark

Article Published On: Thursday, December 8, 2022, 11:49 [IST]
English summary
Online map for identifying accident prone area
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X