ഇതായിരിക്കണം മുതലാളി; ദീപാവലിക്ക് തൊഴിലാളികള്‍ക്ക് സമ്മാനം ബുള്ളറ്റ്!

തങ്ങളുടെ തൊഴിലിനെ അത്രയോറെ സ്നേഹിക്കുന്ന ചില ജീവനക്കാരുണ്ട്. തൊഴിലാളികളുടെ ജോലിയോടുള്ള അര്‍പ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്ല ശമ്പളം കൊടുക്കുന്ന മുതലാളിമാരുമുണ്ട്. എന്നാല്‍ ചില മുതലാളിമാര്‍ തൊഴിലാളികളെ സ്വന്തം കുടുംബത്തെ പോലെ കണ്ട് സ്നേഹിക്കാറുണ്ട്. ആഘോഷ വേളകളില്‍ ചിലര്‍ ലാഭത്തിന്റെ ഒരു പങ്ക് തൊഴിലാളികള്‍ക്ക് വീതിച്ച് കൊടുത്ത വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. തൊഴിലാളികളുടെ ആവേശം വര്‍ധിപ്പിക്കാനായി ദീപാവലി വേളകളില്‍ പല മുതലാളിമാരും സമ്മാനം നല്‍കിവരുന്നു. ചില മുതലാളിമാര്‍ പക്ഷേ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നു. ഇന്നത്തെ കാലത്ത് ഏതൊരാള്‍ക്കും വാഹനങ്ങള്‍ വളരെ അത്യവശ്യമാണ്. തമിഴ്നാട്ടിലെ ഒരു തേയില തോട്ടത്തിന്റെ മാനേജ്മെന്റ് ഈ വര്‍ഷത്തെ ദീപാവലിക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടം പിടിക്കുന്നത്.

royal enfield bullet diwali gift

പല മുതലാളിമാരും ദീപാവലിക്ക് മധുരപലഹാരങ്ങളും വസ്ത്രങ്ങളും മറ്റും സമ്മാനമായി നല്‍കുമ്പോള്‍ ഇവിടെ തേയില തോട്ടത്തിലെ ജീവനക്കാര്‍ക്ക് സമ്മാനമായി കിട്ടിയത് ഇരുചക്ര വാഹനങ്ങളാണ്. സാധാരണ ബൈക്കുകളാണ് സമ്മാനമെന്ന് കരുതാന്‍ വരട്ടെ. ടൂവീലര്‍ പ്രേമികളുടെ സ്വപ്ന വാഹനങ്ങളില്‍ ഒന്നായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളായിരുന്നു ഇത്തവണ ജീവനക്കാര്‍ക്ക് മുതലാളിയുടെ വക സമ്മാനം.

നീലഗിരി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലാണ് സംഭവം. പ്രദേശത്തെ തേയിലത്തോട്ട ജീവനക്കാര്‍ക്കാണ് മാനേജ്‌മെന്റ് 27 ലക്ഷം രൂപ വിലമതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നല്‍കിയത്. തങ്ങളുടെ തൊഴില്‍ദാതാവില്‍ നിന്നുന്ന സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാര്‍. ദീപാവലി സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നല്‍കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

royal enfield bullet diwali gift

ജീവനക്കാര്‍ക്ക് എന്‍ഫീഡ് ബൈക്കുകള്‍ സമ്മാനമായി ലഭിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ജീവനക്കാരുടെ സന്തോഷം അവരുടെ മുഖഭാവങ്ങളില്‍ പ്രകടമാണ്. ജീവനക്കാരെ വിളിച്ച് സംസാരിച്ചാണ് മുതലാളിയായ ശിവകുമാര്‍ ബൈക്കിന്റെ താക്കോല്‍ കൈമാറിയത്. ജീവനക്കാരുടെ ആഗ്രഹപ്രകാരം നാലുപേര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യും ഒരാള്‍ക്ക് ഹിമാലയന്‍ ബൈക്കുമാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 7 പേര്‍ക്ക് ഹണ്ടര്‍ ബൈക്കും മൂന്ന് പേര്‍ക്ക് റേ സ്‌കൂട്ടറും ലഭിച്ചു.

എല്ലാ ജീവനക്കാര്‍ക്കും ബൈക്ക് നല്‍കിയ ശേഷം അവര്‍ക്കൊപ്പം ഒരു ജോളി റൈഡിന് പോകാനും മുതലാളി തയാറായി. മുതലാളിക്കൊപ്പം ബൈക്ക് കിട്ടിയ ഡസനിലേറെ പേര്‍ റൈഡില്‍ പങ്കുചേര്‍ന്നു.
എല്ലാ വര്‍ഷവും കമ്പനി അവരുടെ ജോലിക്കാര്‍ക്ക് ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് മുതലായവയായിരുന്നു സമ്മാനമായി നല്‍കി വന്നിരുന്നത്. ഇത്തവണ അവര്‍ ജീവനക്കാര്‍ക്ക് വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാനേജ്മെന്റിന്റെ തീരുമാനം ജീവനക്കാര്‍ക്ക് നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കി ചെന്നൈയിലെ ഒരു വ്യവസായി ജീവനക്കാരെ ഞെട്ടിച്ചിരുന്നു. നഗരത്തിലെ പ്രശസ്ത ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തിയായിരുന്നു 10 പേര്‍ക്ക് കാറും 20 പേര്‍ക്ക് ബൈക്കും സമ്മാനിച്ചത്. ഇതിന് മൊത്തത്തില്‍ 1.2 കോടി രൂപയായിരുന്നു അദ്ദേഹം മുടക്കിയത്.

ഹോണ്ട കമ്പനിയുടെ ബൈക്കും സ്‌കൂട്ടറുകള്‍ക്കുമൊപ്പം മാരുതിയുടെ കാറുകളും അദ്ദേഹം സമ്മാനമായി നല്‍കി. അടുത്തിടെ വിവിധതരം ചായകള്‍ വില്‍ക്കുന്ന ടീബോയ് എന്നൊരു സ്റ്റാര്‍ട്ടപ്പ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് പുത്തന്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 കാര്‍ സമ്മാനിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ബിസിനസും കമ്പനിയും കെട്ടിപ്പടുക്കുന്നതില്‍ ജീവനക്കാര്‍ നല്‍കിയ സംഭാവനക്കുള്ള പ്രതിഫലമാണ് ഇത്തരത്തിലൊരു പാരിതോഷികം നല്‍കാന്‍ കാരണമായതെന്നാണ് ടീബോയ് പറയുന്നത്.

മൂന്ന് ജീവനക്കാര്‍ക്കാണ് പുതിയ ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇവരും ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ മുതലാളിമാര്‍ പിശുക്കന്‍മാരാണോ എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല. ഇത്തരത്തില്‍ മുതലാളിയില്‍ നിന്ന് വില കൂടിയ വാഹനങ്ങള്‍ സമ്മാനമായി ലഭിച്ച ആരെങ്കിലും ഉണ്ടോ?. യെസ് എന്നാണ് ഉത്തരമെങ്കില്‍ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, November 2, 2023, 16:21 [IST]
English summary
Ooty businessmans diwali gift to employees is royal enfield bikes details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X