മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ഊട്ടിയിലെ മനംമയക്കുന്ന കുന്നുകൾ എന്നും യാത്രയെ പ്രണയിക്കുന്നവർ ഹൃദയത്തോട് ചെർത്ത് പിടിക്കുന്ന ഒരു നിധിയാണ്. പ്രകൃതിരമണീയമായ ഹിൽ സ്റ്റേഷനിൽ ഇതുവരെ പോയിട്ടില്ലാത്ത ഒരു വാണ്ടർലസ്റ്റും ഉണ്ടാകില്ല.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ട്രാവൽ ബഗിന്റെ കടിയേറ്റ നിരവധി പേരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ആകർഷണമാണ് മനോഹരമായ കുന്നുകൾക്കിടയിലൂടെയുള്ള ക്ലാസി ടോയ് ട്രെയിൻ.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ഹിൽസ്റ്റേഷനിൽ പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങളുണ്ടെങ്കിലും ഊട്ടിയിലെ ടോയ്‌ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ആവേശം മറ്റൊന്നിനും മറികടക്കാൻ കഴിയില്ലെന്ന് എല്ലാ വിനോദസഞ്ചാരികളും ഉറപ്പിച്ച് പറയുന്നു. പച്ചപ്പും കുന്നുകളും കടന്നുപോകുന്നതും കുളിർമയേകുന്ന തണുത്ത കാറ്റ് തലോടുന്നതുമായ ഒരു സ്വപ്നതുല്യമായ യാത്രയാണിത്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

യാത്രയെ പ്രണയിക്കുന്നവർക്ക് ആവേശമായി, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം അവസാനമാണ് ഊട്ടിയിൽ ടോയ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ഇന്ത്യയുടെ പൈതൃക തീവണ്ടി (ഹെറിറ്റേജ് ട്രെയിൻ)

ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് നടത്തുന്ന നീലഗിരി മൗണ്ടൻ റെയിൽവേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലയോര റെയിൽവേകളിൽ ഒന്നാണ്. 1854 -ൽ ബ്രിട്ടീഷുകാർ ഈ തീവണ്ടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

പിന്നീട് 2005 ജൂലൈയിൽ നീലഗിരി മൗണ്ടൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഡാർജിലിംഗിലെ ഹിമാലയൻ റെയിൽവേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ശാന്തമായ വേഗതയിൽ കാഴ്ചകൾ പങ്കുവെയ്ക്കുന്നു

സമുദ്രനിരപ്പിൽ നിന്ന് 330 മീറ്റർ ഉയരമുള്ള മേട്ടുപ്പാളയത്തിൽ നിന്ന് 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഊട്ടിയിലേക്കുള്ള 46 കിലോമീറ്ററാണ് ഈ ട്രെയിൻ യാത്ര.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

നീലഗിരി ജില്ലയുടെ തലസ്ഥാനമായ ഊട്ടി ഉദഗമണ്ഡലം എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹിൽ ടൗൺ. അതുകൊണ്ടാണ് ടോയ് ട്രെയിനിൽ ഒരിക്കലും സീറ്റ് ഒഴിഞ്ഞുകിടക്കാത്തത്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

ഒരു മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ ഓടുന്ന ടോയ് ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനായി കണക്കാക്കപ്പെടുന്നു. 46 കിലോമീറ്റർ ദൂരം പിന്നിടാൻ 4.5 മണിക്കൂർ വരെ ഈ ട്രെയിൻ യാത്ര നീളുന്നു. 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെയാണ് ടോയ് ട്രെയിൻ കടന്നുപോകുന്നത്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

പ്രധാന സ്റ്റേഷനുകൾ

ദിവസവും സർവീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏക മലയോര റെയിൽവേയാണ് നീലഗിരി റെയിൽവേ. ദിവസവും ഒരു ജോഡി ട്രെയിനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10 -ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12 -ന് ഊട്ടിയിൽ എത്തും. ഉച്ചയ്ക്ക് 2 മണിക്ക് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് 5.35 -ന് മേട്ടുപ്പാളയത്ത് തിരിച്ചെത്തും.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

കൂനൂർ, വെല്ലിംഗ്ടൺ, അറവൻകാട്, കെട്ടി, ലവ്ഡേൽ എന്നിവയാണ് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്കുള്ള സ്റ്റേഷനുകൾ. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ലഭ്യമാണ്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?

ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് (www.irctc.co.in) വഴി ടോയ് ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുന്നതിന് നിയന്ത്രണമുണ്ട്.

മലനിരകളുടെ മനം മയക്കും പ്രകൃതിഭംഗി കാട്ടിത്തരുന്ന ഊട്ടിയിലെ ടോയ് ട്രെയിനുകൾ

സീസണിലും അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. രണ്ടോ മൂന്നോ മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ടോയ് ട്രെയിൻ യാത്ര സാധ്യമാകൂ എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

Most Read Articles

Malayalam
English summary
Ooty toy trains details bookings and route
Story first published: Saturday, May 14, 2022, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X