റോഡിൽ ഇങ്ങനെ ഭീതി പൂണ്ടിട്ടുണ്ടോ നിങ്ങൾ?
എത്രയോ വാഹനങ്ങളെ നാം ഓവര്‍ടേക്ക് ചെയ്യുന്നു. അതിലുമെത്രയോ വാഹനങ്ങള്‍ നമ്മളെ ഓവര്‍ടേക്ക് ചെയ്യുന്നു. നമ്മളെ മറ്റുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യുന്ന നിമിഷങ്ങള്‍ റോഡിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തമാണ്. ഈഗോയ്ക്ക് ഈ സന്ദര്‍ഭത്തില്‍ യാതൊരു പ്രാധാന്യവും നല്‍കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വെറുതെ അനുവദിക്കുക, അനുവദിക്കുക!
എന്നാല്‍, വേറെയും ചില സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ അനുവാദത്തിന്റെ ആവശ്യമില്ലാത്ത ചിലര്‍. അവര്‍ റോഡിനെ എത്രയും അധികാരത്തോടെ വരുതിയിലാക്കുന്നു. ഏറ്റവും കുറച്ചുപേരുടെ വോട്ടുകൊണ്ടും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുന്ന ഫാഷിസ്റ്റിനെപ്പോലെയാണവര്‍. അവര്‍ റോഡുകളില്‍ സുന്ദരമെന്ന് പുറമെ തോന്നിക്കുന്ന ഭീതി നിറയ്ക്കുന്നു.


Click it and Unblock the Notifications








