രേഖകൾ പരിശോധിച്ചില്ലെന്ന് ദുൽഖർ! ഹർജിയിൽ കസ്റ്റംസിനോട് വിശദീകരണം ചോദിച്ച് ഹൈകോടതി
സംസ്ഥാനത്ത് ഇപ്പോൾ സംസാരവിഷയമാണ് ഓപ്പറേഷൻ നുംഖോർ, ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിൽ എത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ദുൽഖർ സൽമാൻ്റെ പക്കൽ ഇത്തരത്തിൽ ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച നാലോളം വാഹനങ്ങളുണ്ടെന്നും അതിൽ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. ഈ വാഹനങ്ങൾ തിരികെ ലഭിക്കണമെന്ന് കാണിച്ചുകൊണ്ടാണ് ദുൽഖർ ഹൈകോടതിയിൽ ഹർജി നൽകിയത്. ഹർജിയിൻമേൽ കസ്റ്റംസിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഹൈകോടതി. ദുൽഖറിന് വാഹനം വിട്ടുകൊടുക്കാതിരിക്കാനുളള കാരണങ്ങൾ വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ചൊവ്വാഴ്ച്ച വരെ സമയം നൽകിയിരിക്കുന്നത്. പരിശോധിക്കാൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനങ്ങളുടെ രേഖകൾ വ്യക്തമായി പരിശോധിക്കാൻ പോലും മെനക്കെട്ടില്ല എന്നും ദുൽഖർ ഹർജിയിൽ പറയുന്നു.
ഭൂട്ടാനില്‍ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിക്കൊണ്ട് വന്ന് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദുല്‍ഖറിന്റെ വാഹനങ്ങള്‍ അടക്കം പിടികൂടിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എം- പരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തിയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുനൂറോളം വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 36 എണ്ണം പരിശോധനയില്‍ കസ്റ്റംസ് അറിയിച്ചു. ശരിയായ മാര്‍ഗത്തില്‍ അല്ല എത്തിച്ചിരിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയതും വാഹനങ്ങള്‍ പിടികൂടിയത് എന്നും കമ്മീഷണര്‍ ടി രാജു വ്യക്തമാക്കിയിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ അമിത് ചക്കാലക്കലിന്റെ വാഹനങ്ങളും പിടികൂടിയിരുന്നു.
ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ TN 01 AS 0155 ആണെന്നാണ് വെളിപ്പെടുത്തല്‍. ഈ വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് യുവ നടന്‍. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പുതിയ തലമുറയും പഴയ തലമുറയും സ്വന്തമാക്കുന്ന ഏക നടനായിരുന്നു ദുല്‍ഖര്‍. പിതാവ് മമ്മൂട്ടിക്ക് ഹൈ-എന്‍ഡ് ന്യൂ ജെന്‍ കാറുകളോട് പ്രിയം വെച്ച് പുലര്‍ത്തുമ്പോള്‍ അപൂര്‍വമായി കണ്ടുവരുന്ന ക്ലാസിക് കാറുകള്‍ വാങ്ങിക്കൂട്ടുന്നതിലും ദുല്‍ഖറിന് ഹരമായിരുന്നു.

28 വര്‍ഷം പഴക്കമുള്ള വാഹനത്തിന് 2038 വരെയാണ് ഫിറ്റ്‌നസുള്ളതായി പരിവാഹന്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചട്ടമനുസരിച്ച് ഇത്ര പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ മാത്രമാണ് ഫിറ്റ്‌നസ് അനുവദിക്കുക. അതേസമയം ആര്‍മി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്ക് ഫിറ്റ്‌നസ് നല്‍കാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുല്‍ഖറിന്റെ കൈവശമുള്ളത് ആര്‍മി വാഹനമാണെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് കസ്റ്റംസ് പറഞ്ഞത്.
മറ്റൊരു വാഹനം നിസാൻ പട്രോളാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഐതിഹാസിക എസ്‌യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. Y60 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാറിന്റെ പെട്രോള്‍ മോഡലാണ് നടന്റെ പക്കലുള്ളതെന്നാണ് വിവരം. പട്രോളിന്റെ നാലാം തലമുറ മോഡല്‍ 1988 മുതല്‍ 1998 വരെയാണ് വിപണിയില്‍ എത്തിയത്. 3 ലിറ്റര്‍, 4.2 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍, 4.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ ഓഫര്‍ ചെയ്തിരുന്നു.
പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് പുറമെ മിയാമി ബ്ലൂ നിറത്തിലുള്ള പോര്‍ഷ 911 GT3, റോസോ റുബിനോ മെറ്റാലിസാറ്റോ റെഡ് ഷെയ്ഡിലുള്ള ഫെറാറി 296 GTB, സ്റ്റീല്‍ ഗ്രേ ഫിനിഷിലുള്ള 2002 ബിഎംഡബ്ല്യു M3 തുടങ്ങിയ ശ്രദ്ധേയമായ ആഡംബര കാറുകളും ദുല്‍ഖറിന് സ്വന്തമായുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്ന ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ എന്ന പെര്‍ഫോമന്‍സ് ഹാച്ചും നടന്‍ സ്വന്തമാക്കിയിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








