ഇത് എട്ടിൻ്റെ പണിയാകുമോ നാട്ടുകാർക്ക്, ആർക്ക് വേണമെങ്കിലും ഇനി റോഡിലെ നിയമലംഘനം റിപ്പോർട്ട് ചെയ്യാം
രാജ്യത്തെ ട്രാഫിക് ഒന്ന് നല്ല നിലയിൽ കൊണ്ടുപോകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പണിപെടുന്നുണ്ട്. കേന്ദ്ര മന്ത്രാലയം എന്‍.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണ്. ഇതിൽ പ്രധാനമായും കേരളമാണ് ഈ ആപ്പ് രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോര്‍ട്ടുചെയ്യാം. ദൃശ്യങ്ങള്‍ക്കൊപ്പം ജി.പി.എസ്. വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തിയാകും വിവരങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുക എന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്ലേ സ്റ്റോര്‍വഴി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന 'നെക്സ്റ്റ് ജെന്‍ എം. പരിവാഹന്‍' ആപ്പ് വഴിയാണ് വിവരങ്ങൾ അയക്കേണ്ടത്. ആപ്പിലെ 'സിറ്റിസണ്‍ സെന്റിനല്‍' എന്ന സെക്ഷനിലെ 'റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോൾ വിൻഡോസ് ഓപ്പണായി വരും. രജിസ്റ്റര്‍ചെയ്യുന്ന പരാതി ഡല്‍ഹിയിലെ സെര്‍വറില്‍നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ അയക്കുകയാണ് പതിവ്. കേരളത്തില്‍ ഇത് പരിശോധിക്കുന്നതിനായി ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്ന് കുറ്റകൃത്യം നടന്ന പ്രദേശത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് ആയിരിക്കും പരാതി കൈമാറുക.

കേരളത്തിലെ എംവിഡിയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ ഇനി കൃത്യമായി വാഹനങ്ങൾ പൊളിക്കാനുള്ള അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണം എന്നും പൊളിച്ചതിനു ശേഷം AMVI പരിശോധിച്ച് മുമ്പ് ചുമത്തിയിട്ടുള്ള പിഴയടക്കമുള്ളവ അടച്ചു തീര്‍ത്ത് വാഹനത്തിന്റെ RC റദ്ദാക്കി എന്ന് ഉറപ്പാക്കണം എന്നുമാണ് എംവിഡിയുടെ പുതിയ നിര്‍ദേശം.
മുകളിൽ സൂചിപ്പിച്ചതുപോലെ പൊളിക്കാനായി വാഹനങ്ങൾ കൈമാറുകയും എന്നാല്‍, RC റദ്ദാക്കാത്തതുമായ സാഹചര്യം കൂടി വരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ കാര്യമായ ബോധവത്കരണം നടത്തുന്നത്. സ്ക്രാപ്പ് ചെയ്യാൻ അല്ലെങ്കിൽ പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാന്‍ കൂടിയാണിത്.

വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കിൽ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്പോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തിൽ വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. പൊളിക്കാൻ നൽകുന്ന വാഹനങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിൽ വാഹനം പൊളിറിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം.
ഇത്തരം വാഹനം ഉടമകൾ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
മോഷണങ്ങൾക്കും കുറ്റകൃത്യങ്ങള്‍ക്കുമല്ലാതെ നിരീക്ഷണ ക്യാമറകളിൽ പെടുന്ന നിയമലംഘനങ്ങള്‍ക്കും പിഴയും മറ്റ് സന്ദേശങ്ങളും RC ഉടമയെ തേടി എത്തും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിട്ടാണ് വാഹനം പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന പുതിയ നിര്‍ദേശം. വണ്ടി പൊളിച്ചതിനു ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹൻ വെബ്സൈറ്റിൽ ഉള്‍പ്പെടെ RC റദ്ദായി എന്ന് ഉറപ്പാക്കണം എന്നും അധികൃതര്‍ പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








