ഇന്ത്യക്കാരെ കൊണ്ട് കാര്‍ വാങ്ങിപ്പിച്ച ജപ്പാന്‍കാരന്‍! സുസുക്കിയെ ഇന്ത്യയിലെത്തിച്ച ചെയര്‍മാന്‍ ഓര്‍മയായി

സുസുക്കി മോട്ടോറിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തി വലുതാക്കിയ ഒസാമു സുസുക്കി ഓര്‍മയായി. 94 വയസായിരുന്നു. 2024 ഡിസംബര്‍ 25-ന് ഒസാമു ലിംഫോമ രോഗത്തിന് കീഴടങ്ങിയതായി സുസുക്കി പ്രസ്താവനയിലൂടെ അറിയിച്ചു. ഓട്ടോമോട്ടീവ് വ്യവസായത്തിന് മൊത്തത്തിലും പ്രത്യേകിച്ച് ഇന്ത്യന്‍ വാഹന വിപണിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഒരു വ്യകതിയാണ് വിട പറഞ്ഞിരിക്കുന്നത്. മൂര്‍ച്ചയേറിയ കാഴ്ചപ്പാടുകളും മികച്ച ബിസിനസ് തന്ത്രങ്ങളും കൈമുതലായുണ്ടായിരുന്ന അദ്ദേഹം നാല് പതിറ്റാണ്ട് കാലം ജാപ്പനീസ് കമ്പനിയെ നയിച്ചു. 1958-ല്‍ സുസുക്കിയില്‍ ചേര്‍ന്ന അദ്ദേഹം 1978-ല്‍ പ്രസിഡന്റ് ആകുന്നത് വരെ നിരവധി മാനേജ്‌മെന്റ് റോളുകളില്‍ തിളങ്ങിയിരുന്നു.

1970-കളില്‍ കര്‍ശനമായ പുതിയ മലിനീകരണ നിയന്ത്രണങ്ങള്‍ക്കിടയില്‍ കമ്പനിയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അദ്ദേഹം വിജയകരമായി നിറവേറ്റി. ഇക്കാലയളവില്‍ മറ്റ് ബ്രാന്‍ഡുകളുമായി ഉണ്ടാക്കിയ സഖ്യങ്ങളും എടുത്ത് പറയണം. ടൊയോട്ടയുമായി എഞ്ചിനുകളുടെ കാര്യത്തില്‍ സഹകരിക്കാനുള്ള തീരുമാനം ഫലംകണ്ടു. 1979-ല്‍ ആള്‍ട്ടോ ഹാച്ച്ബാക്ക് പുറത്തിറക്കിയ ശേഷം സുസുക്കിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സുസുക്കിയെ മാത്രമല്ല ജപ്പാനിലെ ആഭ്യന്തര മിനികാര്‍ വിപണിയെ കൂടി ആള്‍ട്ടോ പുനരുജ്ജീവിപ്പിച്ചു.

osamu suzuki with modi

1981-ല്‍ ജനറല്‍ മോട്ടോര്‍സുമായി തന്ത്രപരമായ സഖ്യം രൂപീകരിച്ചതിന് പിന്നിലും ഒസാമു സുസുക്കി ആയിരുന്നു. അന്താരാഷട്ര വിപണിയില്‍ പടര്‍ന്ന് പിടിക്കാന്‍ ഈ സഖ്യം സഹായിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണിയുടെ കാര്യത്തിലായിരുന്നു ഒസാമു സുസുക്കിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക് കാണാന്‍ കിടക്കുന്നത്. ഇന്നുള്ളതില്‍ നിന്ന് വ്യത്യസ്തമായി 1980-കളുടെ തുടക്കത്തില്‍ ഇന്ത്യ ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് അത്ര ആകര്‍ഷകമായ വിപണിയായിരുന്നില്ല.

മാത്രമല്ല വാര്‍ഷിക വില്‍പ്പനയാണെങ്കില്‍ വെറും 40,000 യൂണിറ്റില്‍ താഴെയും. ഇന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ചവര്‍ എല്ലാവരും അപകടസാധ്യതകള്‍ മാത്രമാണ് മുന്നില്‍കണ്ടത്. എന്നാല്‍ ഇന്ത്യ പോലെ ഇത്രയും വലിയ രാജ്യത്തെ ബിസിനസ് സാധ്യതകള്‍ മാത്രമായിരുന്നു ഒസാമു സുസുക്കിയുടെ കണ്ണുടക്കിയത്. അക്കാലത്ത് 'ജനങ്ങളുടെ കാര്‍' സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ പിന്തുണയുള്ള സംരംഭമായ മാരുതി സുസുക്കി ഒരു വിദേശ പങ്കാളിയെ തേടുന്ന കാലമായിരുന്നു.

osamu suzuki

ഫിയറ്റ്, സുബാരു എന്നിവയുള്‍പ്പെടെയുള്ള മറ്റ് വാഹന നിര്‍മ്മാതാക്കള്‍ മാരുതിയോട് മന്ദമായ പ്രതികരിച്ചതോടെയാണ് ഈ ടാസ്‌ക് സുസുക്കി ഏറ്റെടുത്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികള്‍ ജാപ്പനീസ് വാഹന ഭീമന്‍ സ്വന്തമാക്കി. ഒരുവര്‍ഷത്തെ വരുമാനം നിക്ഷേപിച്ച ശേഷം മാരുതിയും സുസുക്കിയും ചേര്‍ന്ന് ആ വിപ്ലവകരമായ ഉല്‍പ്പന്നത്തിന് പിറവി കൊടുത്ത്. സര്‍ക്കാര്‍.

സുസുക്കിയുടെ ആള്‍ട്ടോയെ അടിസ്ഥാനമാക്കിയുള്ള കോംപാക്റ്റ് ഹാച്ച്ബാക്ക് 1983-ല്‍ മാരുതി 800 എന്ന പേരില്‍ പുറത്തിറക്കി. ഈ ഒരൊറ്റ കാര്‍ മോഡല്‍ ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റി എഴുതിയെന്ന് മാത്രമല്ല സുസുക്കിയും പച്ചപിടിച്ചു. ഇന്ന് മാരുതി സുസുക്കി ഇന്ത്യയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനി. 40 ശതമാനത്തിലധികം വിപണി വിവിതവുമായി പതിറ്റാണ്ടുകളോളം കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റ് ഒറ്റക്ക് ഭരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം.

maruti 800

സുസുക്കിയുടെ ആഗോള വില്‍പ്പനയുടെ ഏറ്റവും വലിയ പങ്ക് നല്‍കുന്നത് ഇന്ത്യയാണ്. തുടക്കത്തില്‍ മാരുതി സുസുക്കി കാറുകള്‍ക്ക് ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ മാത്രം നിര്‍മിച്ചത് 20 ലക്ഷം കാറുകള്‍ ആണെന്ന് ഓര്‍മ വേണം. മറ്റ് നിര്‍മാതാക്കള്‍ പലരും അവഗണിച്ച ചെറുകാര്‍ വിപണികളിലായിരുന്നു ഒസാമു ശ്രദ്ധ പതിപ്പിച്ചത്. താങ്ങാനാവുന്ന വിലയുള്ള കാറുകള്‍ മാത്രമല്ല ജോലിസ്ഥലത്ത് തുല്യതയ്ക്ക് വേണ്ടിയും ഒസാമു സുസുക്കി പരിശ്രമിച്ചത് ബ്രാന്‍ഡിന്റെ വിജയത്തിന് കാരണമാണ്.

ഓപ്പണ്‍ പ്ലാന്‍ ഓഫീസുകള്‍, ഒരൊറ്റ കാന്റീന്‍, എല്ലാ ജീവനക്കാര്‍ക്കും യൂണിഫോം എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങള്‍ അദ്ദേഹമാണ് അവതരിപ്പിച്ചത്. 1978-ല്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റായി നിയമിതനായ ഒസാമു 2000-ല്‍ ചെയര്‍മാനായി. രണ്ട് തവണ പ്രസിഡന്റായതോടെ ഏറ്റവും കൂടുതല്‍ കാലം ജാപ്പനീസ് വാഹന നിര്‍മ്മാതാവിന്റെ തലവനായ വ്യക്തിയായി അദ്ദേഹം മാറി. 2015-ല്‍ ഈ പദവി മകന് കൈമാറി.

More from DriveSpark

Article Published On: Friday, December 27, 2024, 18:04 [IST]
English summary
Osamu suzuki former suzuki motor chairman who took bold step to enter indian market dies at 94
കൂടുതല്‍... #auto news #india #maruti suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X