ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്കായി ഓണർ മന്തിലി ഇൻ‌സ്റ്റാൾ‌മെന്റ് (OMI) പ്ലാൻ OTO ക്യാപിറ്റൽ അവതരിപ്പിച്ചു. പ്രതിമാസ സബ്സ്ക്രിപ്ഷൻ മോഡൽ പോലെ പ്രവർത്തിക്കുന്ന ഈ പ്ലാൻ കൂടുതൽ മികച്ചതും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഇരുചക്രവാഹനങ്ങൾക്കായുള്ള മൈ OMI പദ്ധതി ഇപ്പോൾ ബാംഗ്ലൂരിലും മുംബൈയിലും മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ഉടൻ തന്നെ പത്തിലധികം നഗരങ്ങളിൽ ഈ സംവിധാനം ആരംഭിക്കുമെന്ന് OTO ക്യാപിറ്റൽ വ്യക്തമാക്കി.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

നിലവിൽ വിപണിയിൽ നേരിടുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ വാഹന വ്യവസായത്തെ ഈ പദ്ധതികൾ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മാന്ദ്യവും പ്രതിസന്ധികളുമാണി രാജ്യത്തെ വാഹന വിപണി നേരിടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിൽപ്പനയുടെ എണ്ണത്തിൽ ഗണ്യമായ കുറവാഹണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

വിപണിയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള ഉപഭോക്താക്കളുടെ വികാരം ദുർബലമാണെന്നും അതിനാൽ ആളുകൾ ഒരു വാഹനം വാങ്ങുന്നതിൽ പണം നിക്ഷേപിക്കുന്നില്ലെന്നും വ്യവസായ പ്രമുഖർ വെളിപ്പെടുത്തി.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ബി‌എസ്-IV നിന്ന് ബി‌എസ്- VI മാനദണ്ഡത്തിലേക്ക് മാറുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ ആസന്നമായ ആധിപത്യവും ഉൾപ്പെടെ നിരവധി കാരണങ്ങൾ ഇതിന് കാരണമാവുന്നു.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

എന്നിരുന്നാലും, OTO ക്യാപിറ്റലിന്റെ കാഴ്ച്ചപ്പാട് അനുസരിച്ച് ആളുകൾ വാഹനം വാങ്ങാത്തിന്റെ പ്രധാന കാരണം വാഹനത്തിന് ധനസഹായം ലഭിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടാണ്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഇവിടെയാണ് മൈ OMI പ്ലാൻ‌ ഒരു മാറ്റമുണ്ടാക്കാൻ‌ ഉദ്ദേശിക്കുന്നത്. ഒരു വർഷത്തിലേറെയായി മൈ OMI പ്ലാൻ‌ ഫോർ‌ വീലർ‌ വാങ്ങുന്നവർ‌ക്ക് ലഭ്യമാണ്. ഇപ്പോൾ, ഇരുചക്ര വാഹന വിപണിയിലും ഇതേ പദ്ധതി നടപ്പാക്കുകയാണ് കമ്പനി.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഇരുചക്ര വാഹനം വാങ്ങുന്നതിന് ഒരു വ്യക്തി സാമ്പത്തിക സഹായം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബാങ്ക് വായ്പയ്ക്ക് അപേക്ഷ നൽകണം. വായ്പ്പയുടെ അംഗീകാര പ്രക്രിയയ്ക്ക് ഏകദേശം 2-3 പ്രവൃത്തി ദിവസങ്ങൾ എടുക്കും.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

അതിന് ശേഷം ഒരു ഡൗൺ പെയ്മെന്റ് അടയ്ക്കുകയും തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിൽ ഇഎംഐകൾ അടയ്ക്കുകയും വേണം. ഇവയുടെ പലിശനിരക്കും ഇപ്പോൾ വളരെ ഉയർന്നതാണ്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

മൈ OMI പ്ലാൻ‌ ഇവയെല്ലാം മാറ്റി മറിക്കുന്നു. OTO ക്യാപിറ്റൽ ഉപയോഗിച്ച്, ഒരാൾക്ക് വാഹനം വാങ്ങാൻ കമ്പനിയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക, ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക, വായ്പ്പ വെറും 30 മിനിറ്റിനുള്ളിൽ അംഗീകരിക്കപ്പെടും.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

അതിന് ശേഷം ഉപഭോക്താവിന്, ഏത് ബ്രാൻഡിന്റെയും ഇരുചക്ര വാഹന ഡീലർഷിപ്പിലേക്ക് നേരിട്ട് പോയി അവരുടെ ഇഷ്ട വാഹനം തെരഞ്ഞെടുത്ത് അവരുടെ ഡീലർഷിപ്പിന്റെ OTO ക്യാപിറ്റലിനെ അറിയിക്കാം.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

OTO ക്യാപിറ്റലിൽ നിന്നുള്ള പ്രതിനിധികൾ ഡീലർഷിപ്പുമായി ബന്ധപ്പെടുകയും 30 മിനിറ്റിനുള്ളിൽ വായ്പയ്ക്ക് അംഗീകാരം നൽകുകയും ചെയ്യും. മൈ OMI പ്ലാനിൽ‌ ഒരു ഡൗൺ‌പെയ്‌മെൻറും ഉൾ‌പ്പെടുന്നില്ല, പക്ഷേ വാഹനത്തിന്റെ വിലയുടെ 10 ശതമാനത്തോളം വരുന്ന ഒരു നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

വാഹനത്തിന്റെ ഡെലിവറി എടുത്ത ശേഷം, ഉപഭോക്താവ് 1-3 വർഷത്തിനിടയിൽ പ്രതിമാസവും ഒരു ഇഎംഐ നൽകേണ്ടതാണ്. ഉപഭോക്താവിന്റെ സൗകര്യം അടിസ്ഥാനമാക്കി മൈ OMI തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കാം. ഈ സമയം വരെ, ഇതും മിക്ക സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പോലെ തോന്നുന്നു.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഈ കാലയളവിനുശേഷം സബ്സ്ക്രിപ്ഷനും മൈ OMI പ്ലാനുമായുള്ള വ്യത്യാസം കണ്ടെത്താം. തിരിച്ചടവ് കാലാവധി കഴിഞ്ഞാൽ, വാങ്ങുന്നയാൾക്ക് നാല് ഓപ്ഷനുകളുണ്ട്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

വാങ്ങുന്നയാൾക്ക് വാഹനം OTO ക്യാപിറ്റലിലേക്ക് മടക്കി നൽകാനും യാതൊരു ബാധ്യതയുമില്ലാതെ നടക്കാനും കഴിയും. അല്ലെങ്കിൽ വാങ്ങുന്നയാൾക്ക് പുതിയ OMI പ്ലാൻ ഉപയോഗിച്ച് മറ്റൊരു പുതിയ വാഹനത്തിലേക്ക് അപ്‌ഗ്രേഡുചെയ്യാനുമാകും.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

അതും അല്ലെങ്കിൽ ഉപഭോക്താവിന് ബാക്കി നൽകാനുള്ള തുക ഒറ്റയടിക്ക് തിരിച്ചടച്ച് വാഹനം നിലനിർത്താനും അല്ലാത്ത പക്ഷം വലിയ തുക പ്രതിമാസ തവണകളായി പരിവർത്തനം ചെയ്യാനും തിരഞ്ഞെടുക്കാം.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

OTO ക്യാപിറ്റൽ ഏറ്റവും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. മറ്റ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ 30 ശതമാനം കുറവാണിത്.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഇരുചക്ര വാഹനങ്ങൾക്കായുള്ള ധനസഹായം വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി നിരവധി ഡീലർഷിപ്പുകളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളുടെ പട്ടികയിൽ ഏതെങ്കിലും ഡീലർഷിപ്പോ ബ്രാൻഡോ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഉപഭോക്താക്കൾക്ക് OTOയുടെ ഹെൽപ്പ്ലൈൻ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകാം.

ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

ഉടൻ തന്നെ കമ്പനിയുടെ പ്രതിനിധികൾ വായ്പ്പ ആവശ്യകതകൾ പരിഹരിക്കുന്നതാണ്. ഇതിനോടൊപ്പം ഇൻ‌ഷുറൻസും മെയിന്റെനൻസും OTO വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
OTO Capital Launches Smart Finance Options For Two-Wheeler Purchase. Read more Malayalam.
Story first published: Thursday, September 26, 2019, 14:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X