രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഏപ്രിൽ ഒന്നിന് ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നതിന് രണ്ടാഴ്ച മുമ്പ്, ഇന്ത്യൻ ഓയിൽ രാജ്യത്തൊട്ടാകെയുള്ള തങ്ങളുടെ 28,000 -ത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ബി‌എസ് VI ഇന്ധനം വിതരണം ചെയ്യാനുള്ള സന്നദ്ധത സ്ഥിരീകരിച്ചു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

മാർച്ച് 16 ന് ഇന്ത്യൻ ഓയിൽ തങ്ങളുടെ രാജ്യത്തുടനീളമുള്ള റിഫൈനറികൾ മുതൽ ഇന്ധന സ്റ്റേഷനുകൾ വരെ ബി‌എസ് VI നിലവാരത്തിലേക്ക് മാറിയെന്ന് ചെയർമാൻ സഞ്ജീവ് സിംഗ് ട്വിറ്ററിൽ പങ്കുവച്ചു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഇതോടെ, രാജ്യത്ത് ശുദ്ധവും പരമ്പരാഗതവുമായ ഊർജ്ജം ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുകയും വെറും മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും ശുദ്ധമായ ഇന്ധനങ്ങൾ എത്തിക്കുമെന്ന തങ്ങളുടെ വാഗ്ദാനം പാലിക്കുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഇത് അഭൂതപൂർവമായ ഒരു നേട്ടമാണ്. കൂടാതെ, ബി‌എസ് IV ഇന്ധനത്തിൽ നിന്ന് നേരിട്ട് ബി‌എസ് VI -ലേക്ക് കുതിച്ചുചാട്ടം നടത്തുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രം ആവാം.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഇത് കണക്കിലെടുക്കുമ്പോൾ വരെ അൾട്രാ ക്ലീൻ പെട്രോളും ഡീസലും എത്തിക്കുന്ന, ഈ അഭിലാഷ സംരംഭം സമയബന്ധിതമായി പൂർ‌ത്തിയാക്കുന്ന ഏഷ്യയിലെ ലോകോത്തര നിലവാരത്തിലുള്ള ഒരു റിഫൈനിംഗ് ഹബ് എന്ന നിലയിൽ ഇന്ത്യയുടെ യോഗ്യത വർദ്ധിപ്പിക്കുന്നു. ലോകത്തെ നാലാമത്തെ വലിയ റിഫൈനിംഗ് ശേഷിയുമായി രാജ്യം വളരെയധികം മുന്നോട്ട് പോകും.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഇന്ത്യൻ ഓയിൽ റിഫൈനറികൾ ഏകദേശം 17,000 കോടി രൂപ ചെലവഴിച്ചാണ് ബി‌എസ് VI ശുദ്ധമായ ഇന്ധന പദ്ധതികൾ നടപ്പാക്കിയിട്ടുള്ളത്. ഡീസൽ ഹൈഡ്രോ ട്രീറ്റർ, ഗ്യാസോലിൻ ഐസോമെറൈസേഷൻ, ഹൈഡ്രോ ഡീസൽഫുറൈസേഷൻ, നിലവിലുള്ള പ്രക്രിയകളുടെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ഓഫ്‌സൈറ്റ്, യൂട്ടിലിറ്റി സൗകര്യങ്ങളുമുണ്ട്, അവയിൽ പലതും തങ്ങളുടെ R&D സെന്ററിലെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളാണ് എന്ന് സിംഗ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

2020 ജനുവരി 31 ഓടെ ഇന്ത്യൻ ഓയിൽ ഇന്ത്യയിലുടനീളമുള്ള 121 ബൾക്ക് സ്റ്റോറേജ് ടെർമിനലുകളിൽ ബി‌എസ് IV ൽ നിന്ന് ബി‌എസ് VI ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം 80 ശതമാനത്തിൽ എത്തിച്ചേർന്നിരുന്നു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

പുതിയ എമിഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഏകദേശം 17,000 കോടി രൂപ നിക്ഷേപിച്ച ഇന്ത്യൻ ഓയിൽ, ഇന്ത്യയിലെ പെട്രോളിയം ഉൽ‌പന്ന വിപണി വിഹിതത്തിന്റെ പകുതിയോളം കൈയ്യടക്കുന്നു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

2018-19 ൽ ഏകദേശം 90 ദശലക്ഷം ടൺ വിൽപ്പനയാണ് കമ്പനി നടത്തിയത്. ശുദ്ധമായ ബി‌എസ് VI ഇന്ധനങ്ങളുടെ ഉൽ‌പാദനത്തിനായി റിഫൈനറികൾ നവീകരിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള OMC ഇതുവരെ 30,000 കോടി രൂപ ചെലവഴിച്ചു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

ബി‌എസ് VI ഇന്ധനത്തിൽ സൾഫറിനറെ അംശങ്ങൾ അഞ്ച് മടങ്ങ് കുറവാണ്, കൂടാതെ ഡീസൽ എഞ്ചിനുകളിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ഓക്സൈഡിന്റെ അളവിന് 70 ശതമാനവും കുറവുണ്ട്. പെട്രോൾ എഞ്ചിനുകളുടെ കാര്യത്തിൽ 25 ശതമാനം നൈട്രജൻ ഓക്സൈഡ് മാത്രമാണുള്ളത്.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

2010 ഒക്ടോബർ മുതൽ, ഭാരത് സ്റ്റേജ് (ബിഎസ്) III എമിഷൻ മാനദണ്ഡങ്ങൾ രാജ്യത്തുടനീളം നിലവിലുണ്ടായിരുന്നു, ഇത് MS (പെട്രോൾ), HSD (ഡീസൽ) എന്നിവയിൽ സൾഫറിന്റെ അളവ് യഥാക്രമം 150 ppm (ദശലക്ഷം ഭാഗങ്ങൾ), 350 ppm വരെ അനുവദിച്ചു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

MS (പെട്രോൾ), HSD (ഡീസൽ) എന്നിവയിൽ 50 ppm ലെവൽ വരെ സൾഫർ അനുവദിക്കുന്ന ബിഎസ് IV മാനദണ്ഡങ്ങൾ 2017 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്തി ഇന്ത്യൻ ഓയിൽ

2020 ഏപ്രിൽ മുതൽ ബി‌എസ് VI മാനദണ്ഡങ്ങൾ സൾഫറിനെ അഞ്ച് മടങ്ങ് കുറയ്ക്കും, ഇത് മലിനീകരണത്തിന് 80 ശതമാനം കുറവും പരിസ്ഥിതിയെ ഗണ്യമായി വൃത്തിയാക്കാൻ സഹായിക്കും.

Most Read Articles

Malayalam
English summary
Over 28000 Indian Oil stations ready with BS6 fuel. Read in Malayalam.
Story first published: Friday, March 20, 2020, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X