'പ്രായമായ' കാറുകള്‍ നിര്‍ത്താന്‍ പറ്റില്ല! കേരളത്തിലേക്ക് ഇനി ഡല്‍ഹി വണ്ടികളുടെ കുത്തൊഴുക്ക് കൂടും?

ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. രാജ്യതലസ്ഥാനത്ത് മലിനീകരണ തോത് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഡല്‍ഹിയില്‍ അനുവദനീയമായ പ്രായപരിധിയേക്കാള്‍ പഴക്കമുള്ള കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധവും കനത്ത പിഴ ലഭിച്ചേക്കാവുന്ന കുറ്റവുമാണ്. അത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെങ്കിലും പകരം പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് നേരെ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ പോകുകയാണ് സര്‍ക്കാര്‍. അത് എന്താണെന്നും കേരളത്തില്‍ അത് എങ്ങനെ പ്രതിഫലിച്ചേക്കുമെന്നുമുള്ള കാര്യങ്ങള്‍ ചുവടെ വിശദമാക്കാം.

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍ക്കാര്‍ (Delhi Government) പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ (Overage Vehicle) കണ്ടുകെട്ടുമെന്നാണ് സര്‍ക്കാര്‍ ഓര്‍മപ്പെടുത്തുന്നത്. താമസസ്ഥലത്തിന് പുറത്തുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

cars

'ഒരു താമസ സമുച്ചയത്തില്‍ ആണെങ്കില്‍ പോലും ഷെയേര്‍ഡ് പാര്‍ക്കിംഗ് സ്‌പെയ്‌സുകളില്‍ അല്ല, അത്തരം വാഹനങ്ങള്‍ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സൂക്ഷിക്കുക. പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ ഉടമയ്ക്ക് അനുവദിച്ച പാര്‍ക്കിംഗ് സ്ഥലം സ്വകാര്യമായി കണക്കാക്കും' ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പിനെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണം 5.5 ദശലക്ഷമാണെന്നാണ് ഡല്‍ഹി സര്‍ക്കാറിന്റെ കണക്കുകള്‍. എന്നാല്‍ ഇത്തരത്തില്‍ ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ ഇപ്പോഴും നിരത്തുകളില്‍ ഓടുകയോ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയോ ആണ്. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (NDMC) കീഴിലുള്ള ഗതാഗത വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനോ ഡല്‍ഹി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന പ്രായപരിധി കഴിഞ്ഞ വാഹനവും പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.

second hand cars

തുടക്കക്കാര്‍ക്കായി ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ പ്രായപരിധി എത്രയാണെന്ന് നമുക്ക് നോക്കാം. തലസ്ഥാന നഗരിയില്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 10 വര്‍ഷമാണ് ആയുസ്സ്. 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍/സിഎന്‍ജി വാഹനങ്ങളും ഡല്‍ഹി നിരത്തുകളില്‍ ഓടിക്കാന്‍ പാടില്ല. 2018ലെ സുപ്രീം കോടതി വിധിക്ക് ശേഷമാണ് ഈ നിയമം നിലവില്‍ വന്നത്. ഈ നിയമം പ്രാഥമികമായി നഗരത്തിലെ വായു മലിനീകരണം തടയുന്നതിനായാണ് നടപ്പാക്കുന്നത്.

പുതിയ വാഹനങ്ങള്‍ നിലവില്‍ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എത്തുന്നത് എന്നതിനാല്‍ പുതിയ ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വിവിധ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി നയം കൊണ്ടുവന്ന കേന്ദ്രഭരണ പ്രദേശം കൂടിയാണ് ഡല്‍ഹി. പ്രായപരിധി കഴിഞ്ഞ വാഹനയുടമകള്‍ക്ക് വേറെ ഒരു ഓപ്ഷനും ഇല്ലെന്ന് കരുതരുത്. അവര്‍ക്ക് ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് (എന്‍ഒസി) അപേക്ഷിക്കാം.

car pollution

വാഹനത്തിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വാഹനം ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റേണ്ടി വരും. കാലാവധി കഴിഞ്ഞ ശേഷം എന്‍ഒസി നല്‍കില്ല. പിന്നെ ഒരു ഓപ്ഷന്‍ ഉള്ളത് സര്‍ക്കാരിന്റെ പരിവാഹന്‍ വെബ്സൈറ്റിലെ വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ആപ്ലിക്കേഷനിലൂടെ അത്തരം വാഹനങ്ങള്‍ പൊളിക്കാന്‍ കൊടുക്കുക എന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ പോകുകയാണെങ്കില്‍ ഈ സ്‌കീമിന് കീഴില്‍ നിരവധി ആനുകൂല്യങ്ങള്‍ നേടാം.

നിയമം കര്‍ശനമായതോടെ ഡല്‍ഹിക്കാര്‍ വണ്ടി മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വില്‍ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇന്ന് കേരളത്തിലടക്കം നിരവധി ഡല്‍ഹി റീ-രജിസ്‌ട്രേഷനുള്ള കാറുകള്‍ കാണാം. ടൊയോട്ട ഇന്നോവ പോലുള്ള പ്രീമിയം കാറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനാണ് അവസരം. അതുകൊണ്ട് തന്നെ ഇത് ഒരു മികച്ച അവസരമാക്കി നേട്ടം കൊയ്യുന്ന വണ്ടിക്കച്ചവടക്കാരും നിരവധിയാണ്. പ്രായപരിധി കഴിഞ്ഞ വാഹനങ്ങള്‍ ഇനി പൊതുസ്ഥലത്ത് നിര്‍ത്തിയിടാന്‍ കൂടി പറ്റില്ലെന്ന സാഹചര്യം വന്നതിനാല്‍ കേരളത്തിലേക്കുള്ള ഡല്‍ഹി വണ്ടികളുടെ കുത്തൊഴുക്ക് കൂടിയേക്കും.

More from DriveSpark

Article Published On: Friday, June 21, 2024, 11:21 [IST]
English summary
Overage vehicles parked in public places will be impounded delhi govt issues warning
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X