ഈ പണി കാണിച്ചാല്‍ നാലിരട്ടി ടോളും ₹20000 ഫൈനും കിട്ടും! നിയമം സൈലന്റായി മാറിയത് അറിഞ്ഞിരുന്നോ?

ദേശീയ പാതകളിലെ ഗതാഗത നിയമലംഘനങ്ങള്‍ തടയാനും അപകടങ്ങള്‍ കുറയ്ക്കാനുമായി അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കി വരികയാണ്. 2026 ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ വഴി അമിതഭാരം മൂലം റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കാനും, അപകടങ്ങള്‍ കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതത്തില്‍ കൃത്യത വരുത്താന്‍ ഈ നിയമങ്ങള്‍ സഹായിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ വന്‍ തുക പിഴയായും ടോള്‍ നിരക്കായും നല്‍കേണ്ടി വരും.

അമിത ഭാരം കയറ്റി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രവണതയ്ക്ക് മൂക്കുകയറിടാന്‍ നടപ്പാക്കുന്ന കര്‍ശന നിയമങ്ങള്‍ളെ കുറിച്ച് കൂടുതല്‍ അറിയാം. ദേശീയ പാതകളില്‍ ചരക്ക് വാഹനങ്ങള്‍ അമിതഭാരം കയറ്റി സഞ്ചരിക്കുന്നത് റോഡുകള്‍ വലിയ രീതിയില്‍ തകരാന്‍ ഇടയാക്കുന്നുണ്ട്. ഏകദേശം 1,47,000 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത ശൃംഖലയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ തുകയാണ് ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

overload vehicles fine multiplied toll

അമിതഭാരം മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്. പുതിയ നിയമപ്രകാരം, അനുവദനീയമായ അളവില്‍ നിന്ന് 10 ശതമാനം മുതല്‍ 40 ശതമാനം വരെ കൂടുതല്‍ ഭാരം കയറ്റുന്ന വാഹനങ്ങള്‍ സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടി തുക അടയ്ക്കണം. ഉദാഹരണത്തിന്, 500 രൂപ ടോള്‍ ഉള്ളിടത്ത് 1,000 രൂപ നല്‍കേണ്ടി വരും. അതായത് ഇനി അധിക ഭാരം കയറ്റുന്നവര്‍ക്ക റോഡിലൂടെയുള്ള യാത്രക്ക് ചെലവേറും.

അനുവദനീയമായതിനേക്കാള്‍ 40 ശതമാനത്തിലധികം ഭാരവുമായി എത്തുന്ന വാഹനങ്ങള്‍ സാധാരണ ടോള്‍ നിരക്കിന്റെ നാല് മടങ്ങ് തുക നല്‍കണം. നിയമലംഘകര്‍ക്ക് 500 രൂപ നല്‍കേണ്ട സ്ഥലത്ത് ഇനി 2,000 രൂപ നല്‍കേണ്ടി വരും. ടോള്‍ പ്ലാസകളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വാഹന ഉടമകളും ബാധ്യസ്ഥരാണ്. ഈ നിരക്ക് വര്‍ദ്ധനവ് അമിതഭാരം കയറ്റുന്നതില്‍ നിന്ന് വാഹന ഉടമകളെ പിന്തിരിപ്പിക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

overload vehicles fine multiplied toll

ടോള്‍ നിരക്ക് വര്‍ദ്ധനവ് മാത്രമാണെന്ന് ആശ്വസിക്കാന്‍ വരട്ടെ, ടോളിന് പുറമെ, അമിതഭാരത്തിന് 20,000 രൂപ പിഴയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അധികമായി കയറ്റുന്ന ഓരോ ടണ്ണിനും 2,000 രൂപ വീതം പ്രത്യേക പിഴയും ഈടാക്കും. ഉദാഹരണത്തിന്, 15 ടണ്‍ അധിക ഭാരമാണെങ്കില്‍ പിഴ മാത്രം 50,000 രൂപയാകും. ഓവര്‍ലോഡിംഗ് നിയമം കര്‍ശനമാക്കുന്നതിലൂടെ പിഴത്തുക വലിയൊരു സാമ്പത്തിക ഭാരമായി മാറുന്നതിനാല്‍ ഡ്രൈവര്‍മാരും ഉടമകളും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

പിഴ നല്‍കി കഴിഞ്ഞാല്‍ ആ ലോഡും കൊണ്ട് യാത്ര തുടരാമെന്ന വ്യാമോഹവും വേണ്ട. വാഹനത്തിലെ അധിക ഭാരം ഉടന്‍ തന്നെ ഇറക്കി മാറ്റിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. പരിശോധന കര്‍ശനമാക്കാന്‍ ടോള്‍ പ്ലാസകളില്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നടപടി നേരിടേണ്ടി വരുമെന്നതിനാല്‍ റോഡ് സുരക്ഷയ്ക്കായി കര്‍ശന നടപടികളാകും വരും ദിവസങ്ങളില്‍ അധികൃതര്‍ സ്വീകരിക്കുക.

overload vehicles fine multiplied toll

ഏപ്രില്‍ 15 മുതല്‍ രാജ്യവ്യാപകമായി ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. ഇന്ത്യയിലെ പ്രധാന ദേശീയ പാതകളിലെല്ലാം ടോള്‍ പ്ലാസകളില്‍ ഓട്ടോമാറ്റിക് വെയിങ് സ്‌കെയിലുകള്‍ സ്ഥാപിച്ച് ഭാരം പരിശോധിക്കും. നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ പിഴയും ടോള്‍ നിരക്കും തല്‍ക്ഷണം ഈടാക്കും. അതിനാല്‍ ചരക്കു വാഹന ഉടമകള്‍ നിര്‍ദ്ദിഷ്ട ഭാരപരിധി പാലിച്ച് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുണ്ട്.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് മുന്‍കാല കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിതഭാരമുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ തിരിയുമ്പോഴോ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. ഇത് ജീവഹാനിക്കും വലിയ രീതിയിലുള്ള ഗതാഗത തടദങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സുരക്ഷിത യാത്ര ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയതെന്ന് ഈ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ചരക്ക് നീക്കത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റോഡ് സുരക്ഷ ഉറപ്പാക്കാനും കടുത്ത പിഴ ഒഴിവാക്കാനും നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഏവരും ശ്രദ്ധിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരം വലിയ വാഹനങ്ങളുടെ ഉടമകളോ ജീവനക്കാരോ ആയിട്ടുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ചുകൊടുക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, April 22, 2026, 14:00 [IST]
English summary
Overload vehicles 4x toll fine rules april 2026 explained malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X