ലംബോർഗിനിയിൽ എത്തി ഥാറിനെ എതിരേറ്റ് ഉടമ; സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

വളരെ കുറച്ച് നാളുകൾക്കുള്ളിൽ ജനങ്ങൾക്കിടയിൽ പ്രിയങ്കരമായി മാറിയ ഒരു എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. ഒരു മസ്കുലാർ ലുക്കിനൊപ്പം താങ്ങാനാവുന്ന ഓഫ് റോഡ് എസ്‌യുവി ആഗ്രഹിക്കുന്ന വാഹന പ്രേമികൾക്കിടയിൽ ഥാർ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു എന്നതിൽ യാതൊരു തർക്കവുമില്ല. പലരും തങ്ങളുടെ ഡെയ്ലി ഡ്രൈവറായും ആദ്യ കാറായും ഇന്ന് ഥാർ വാങ്ങുന്നു.

മറുവശത്ത്, ചില സമ്പന്നരായ കാർ ഉടമകൾ ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിംഗ് വെഹിക്കിൾ എന്ന നിലയിൽ അവരുടെ സെക്കൻഡറി ചോയിസായും ഥാർ വാങ്ങുന്നു. അത്തരത്തിലൊരു വ്യക്തി താൻ ഒരു മഹീന്ദ്ര ഥാർ വാങ്ങിയ അനുഭവം വെബ്ബിൽ പങ്കുവച്ചിരിക്കുകയാണ്. ലംബോർഗിനി ഹുറാക്കനിലാണ് അദ്ദേഹം തന്റെ പുതിയ മഹീന്ദ്ര ഥാറിന്റെ ഡെലിവറിയെടുക്കാൻ പോയത് എന്നതാണ് ഇതിൽ കൗതുകമുയർത്തുന്ന ഘടകം.

ലംബോർഗിനിയിൽ എത്തി ഥാറിനെ എതിരേറ്റ് ഉടമ

മഹീന്ദ്ര ഷോറൂമിന് പുറത്ത് പുതുതായി വാങ്ങിയ മഹീന്ദ്ര ഥാറിനൊപ്പം ലംബോർഗിനി ഹുറാക്കന്റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ഇന്റർനെറ്റ് സെൻസേഷനാണ്. നിമേഷ് ദിവാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തത്. പുതിയ മഹീന്ദ്ര ഥാർ വാങ്ങിയ അനുഭവം പങ്കുവെച്ചുകൊണ്ട്, ലംബോർഗിനി ഹുറാകാൻ ഉടമ ഡെയ്‌ലി ഡ്രൈവറായി ഥാറിനെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വിശദീകരിച്ചു.

വളരെ ആകസ്മികമായിട്ടാണ് ഒരു മഹീന്ദ്ര ഥാർ ടെസ്റ്റ് ഡ്രൈവ് ചെയ്തത് എന്നും, മൊത്തത്തിലുള്ള എക്സ്പീരിയൻസ് തനിക്ക് ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, റേഞ്ച് റോവർ വോഗ്, ഔഡി Q7 തുടങ്ങി തന്റെ കൈവശം മുമ്പ് ഉണ്ടായിരുന്ന എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്ര ഥാറിന്റെ ഇന്റീരിയർ ക്വാളിറ്റിയിലും അല്പം സ്റ്റിഫായ റൈഡ് ക്വാളിറ്റിയിലും അദ്ദേഹത്തിന്റെ ഭാര്യക്ക് വലിയ മതിപ്പുണ്ടായില്ല.

ലംബോർഗിനിയിൽ എത്തി ഥാറിനെ എതിരേറ്റ് ഉടമ

എന്നിരുന്നാലും ഭാര്യ കാണിച്ച വിമുഖത അവഗണിച്ച്, ദിവാൻ മഹീന്ദ്ര ഥാർ ബുക്ക് ചെയ്തു, എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം അത് പിൻവലിക്കുകയും കൂടുതൽ പ്രീമിയം വാഹനത്തിനായി തിരച്ചിൽ തുടരുകയും ചെയ്തു. തന്റെ അടുത്ത പർച്ചേസിനായി ത്രീ-ഡോർ ലാൻഡ് റോവർ ഡിഫെൻഡർ 90 എന്ന മോഡലാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ടെസ്റ്റ് ഡ്രൈവ് എടുത്തതിന് ശേഷം, പ്രീമിയം എസ്‌യുവി ബുക്ക് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എന്നിരുന്നാലും, ഡിഫൻഡർ 90-യുടെ ഒമ്പത് മാസത്തെ കാത്തിരിപ്പ് കാലയളവ് കണക്കിലെടുത്ത് അദ്ദേഹം വീണ്ടും തന്റെ തീരുമാനം മാറ്റാൻ നിർബന്ധിതനായി. അടിയന്തരമായി ഒരു പുതിയ എസ്‌യുവി വേണമെന്നതിനാൽ, അധികം കാലതാമസം കൂടാതെ ഥാറിന്റെ ഡെലിവറി ലഭിക്കുമോ എന്ന് അറിയാനായി അദ്ദേഹം വീണ്ടും മഹീന്ദ്ര ഡീലർഷിപ്പിനെ സമീപിക്കുകയായിരുന്നു.

ലംബോർഗിനിയിൽ എത്തി ഥാറിനെ എതിരേറ്റ് ഉടമ

മഹീന്ദ്ര എസ്‌യുവിക്കായി നീണ്ട കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും മഹീന്ദ്ര ഡീലർഷിപ്പ് രണ്ട് ദിവസത്തിനുള്ളിൽ ഒരു പുതിയ ഥാർ ദിവാനായി റെഡിയാക്കി നൽകി. ഡെലിവറി ദിവസം, അദ്ദേഹം തന്റെ ലംബോർഗിനി ഹുറാക്കാനിലാണ് മഹീന്ദ്ര ഷോറൂമിൽ എത്തിയത്. നാപ്പോളി ബ്ലാക്ക് ഷെയ്ഡിലുള്ള തന്റെ മഹീന്ദ്ര ഥാർ LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഡെലിവറി ദിവസം തന്നെ ആഫ്റ്റർ മാർക്കറ്റ് എൽഇഡി ഹെഡ്‌ലാമ്പ്, റിയർവ്യൂ മിററുകൾക്ക് ഒരു ബ്ലാക്ക് ഫിനിഷ്, കൂടുതൽ അഗ്രസ്സീവ് ലുക്കിംഗായ സെവൻ സ്ലോട്ട് ഗ്രില്ല്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നീ അപ്പ്ഗ്രേഡുകളോടെ ദിവാൻ തന്റെ ഥാറിനെ കസ്റ്റമൈസ് ചെയ്തു.

നിലവിൽ ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ റിയർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് വേരിയന്റുകളിൽ ലഭ്യമാണ്. ഥാർ RWD രണ്ട് പവർട്രെയിൻ കോമ്പിനേഷനുകളിൽ ലഭ്യമാണ്. 150 PS പവർ പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.

രണ്ടാം യൂണിറ്റ് 118 PS പവർ നൽകുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റാണ്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് ഇതും വരുന്നത്. മറുവശത്ത്, 150 PS കരുത്ത് നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 130 PS പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായി ഥാർ 4WD വിൽപ്പനയ്‌ക്ക് എത്തുന്നു. ഇവ രണ്ടും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

Source: Team BHP

More from DriveSpark

Article Published On: Saturday, July 15, 2023, 12:20 [IST]
English summary
Owner welcomes new mahindra thar with lamborghini
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X