മരുഭൂമിയുടെ രാജകുമാരനെ ഒട്ടകപ്പുറത്ത് എത്തി വരവേറ്റ് ഉടമകൾ; ഥാർ റോക്സിന് ഇങ്ങനെയൊരു രാജകീയ ഡെലവറി ഇതാദ്യം

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡെലിവറികൾ രാജ്യമെമ്പാടും ആരംഭിച്ചു കഴിഞ്ഞു, ഉപഭോക്താകൾ പോസ്റ്റ് ചെയ്യുന്ന ഡെലിവറി വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ ഓൺലൈനിൽ എല്ലായിടത്തും തിങ്ങി നിറയുന്നത്. നാളുകളായി കാത്തിരുന്ന് വാഹനം ലഭിച്ചതിന്റെ എല്ലാവിധ ആകാംഷയും ഇതിലുണ്ട്. പല ഉപഭോക്താക്കൾക്കും തങ്ങളുടെ പുതുപുത്തൻ റോക്സ് എസ്‌യുവികൾ ഡെലിവറി എടുത്ത ഉടൻ തന്നെ കാര്യമായി പരിഷ്‌ക്കരിക്കാനും തുടങ്ങി. എസ്‌യുവികൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതോടെ, ആളുകൾ തങ്ങളുടെ വാഹനത്തിന്റെ ഡെലിവറികൾ സവിശേഷമാക്കുന്നതിനുള്ള അതുല്യമായ വഴികളും മാർഗങ്ങളും തേടുകയാണ്. വ്യത്യസ്തമായി റോക്സിന്റെ ഡെലിവറി എങ്ങനെയെടുക്കാം എന്ന ചിന്തയിലാണ് പലരും, ഒട്ടനവധി പേർ അതിന് പലവിധ പോംവഴികളും കണ്ടെത്തിയിട്ടുണ്ട്.

അത്തരത്തിൽ വളരെ രസകരവും രാജകീയവുമായ ഒരു ഡെലിവറിയുടെ വിശദാംശങ്ങളാണ് ഇവിടെ നിങ്ങൾക്കായി പങ്കുവെയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒട്ടകപ്പുറത്ത് ഭാര്യയോടൊപ്പം എത്തിയാണ് ലൈഫ്സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയുടെ ഡെലിവറിയെ വ്യത്യസ്തമാക്കുന്നത്. ഒട്ടകങ്ങളുടെ അകമ്പടിയിൽ ഥാർ റോക്സിന് ഒരു പ്രൗഡി തന്നെ എന്ന് നിസംശയം പറയാം.


ദി എംപി04 റൈഡർ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, വ്ലോഗർ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കുളിച്ചൊരുങ്ങി തയ്യാറായി ഡീലർഷിപ്പിലേക്ക് കുടുംബത്തോടൊപ്പം അദ്ദേഹം യാത്ര ചെയ്യുന്നതും ഇതിൽ കാണാം. വാഹനത്തിന്റെ ഡെലിവറി അവിസ്മരണീയമാക്കാൻ താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ഇതിൽ പരാമർശിക്കുന്നു.

ഇത് ഭോപ്പാലിലെ ആദ്യത്തെ മഹീന്ദ്ര ഥാർ റോക്‌സാണ് എന്നും വ്ലോഗർ അവകാശപ്പെടുന്നു. അതിനാൽ തന്നെ, ഇതിന്റെ ഡെലിവറി തൻ്റെ കുടുംബത്തിനും ഡീലർഷിപ്പിനും അവിസ്മരണീയമാക്കാൻ ഉടമ ആഗ്രഹിച്ചു. ഈ അവസരത്തിന് മാറ്റുകൂട്ടുന്നതിനായി അദ്ദേഹം രണ്ട് ഒട്ടകങ്ങളെ വാടകയ്‌ക്കെടുത്തു എന്നതാണ് വാസ്തവം. മഹീന്ദ്ര ഥാർ എന്നത് മരുഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒട്ടകങ്ങൾ "മരുഭൂമിയിലെ കപ്പൽ" എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹീന്ദ്ര ഥാർ റോക്‌സിൻ്റെ വിൻഡ്‌ഷീൽഡിൽ ചെറിയ ഒട്ടകത്തിന്റെ ഒരു ഗ്രാഫിക്‌സും നൽകിയിട്ടുണ്ട്. വ്ലോഗറും ഭാര്യയും ഒട്ടകത്തിൻ്റെ മുകളിൽ കയറുന്നതും, തുടർന്ന് ഇരുവരും ഒട്ടകപ്പുറത്ത് ഡീലർഷിപ്പിൽ എത്തുന്നതും വീഡിയോയിൽ കാണാം. ഡീലർഷിപ്പിന് മുന്നിൽ ഒട്ടകത്തിൻ്റെ പുറത്തു നിന്ന് ഇറങ്ങി, പേപ്പർ വർക്കുകൾ പൂർത്തിയാക്കാനും ഡെലിവറി എടുക്കാനും ഉള്ളിലേക്ക് കടന്നുപോയി.

റെഡ് ഷേഡിലുള്ള എസ്‌യുവിയാണ് വ്ലോഗർ തിരഞ്ഞെടുത്തത്. പനോരമിക് സൺറൂഫ് ഇതിൽ കാണാത്തതിനാൽ വ്ലോഗർ വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയൻ്റ് അല്ല വാങ്ങിയത് എന്ന് തോന്നുന്നു. എന്നിരുന്നാലും, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, മൾട്ടി -ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയുമായിട്ടാണ് ഇത് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

എസ്‌യുവിയുടെ കൃത്യമായ വേരിയൻ്റും മറ്റും വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. നിലവിൽ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ റോക്‌സ് എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെയില്ല. ഈ എസ്‌യുവിയുടെ ഡിമാൻഡ് ഇപ്പോൾ വളരെ ഉയർന്നതാണ്, ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് രണ്ട് മാസത്തിലധികമാണ്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവിയെ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഡീസൽ പതിപ്പിന് 4×4 ഓപ്ഷനാണ് ലഭിക്കുന്നത്. 172 bhp മാക്സ് പവറും 370 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ m-ഹോക്ക് ടർബോചാർജ്ഡ് ഡീസൽ യൂണിറ്റാണ് ഹുഡിന് അടിയിൽ വരുന്നത്.

മറുവശത്ത് ഥാർ റോക്സിൻ്റെ പെട്രോൾ പതിപ്പിൽ 174 bhp പവറും 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 -ലിറ്റർ m-സ്റ്റാലിയൻ സീരീസ് ടർബോചാർജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളിൽ ലഭ്യമാണ്. 12.99 ലക്ഷം രൂപയിലാണ് മഹീന്ദ്ര ഥാർ റോക്സിൻ്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്, ഇത് 22.49 ലക്ഷം രൂപ വരെ ഉയരുന്നു.

More from DriveSpark

Article Published On: Monday, October 21, 2024, 10:30 [IST]
English summary
Owners ride camels to dealership to take delivery of new mahindra thar roxx
കൂടുതല്‍... #mahindra #mahindra thar #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X