ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

Written By:

ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും പ്രതിരോധ മേഖലയിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വൻ ആയുധ ഇടപാടിന് തയ്യാറെടുക്കുന്നു. യുദ്ധാവശ്യങ്ങൾക്കായി എട്ടോളം വരുന്ന ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളാണ് പാകിസ്ഥാൻ ചൈനയിൽ നിന്നും വാങ്ങാനൊരുങ്ങുന്നത്.

ചൈനയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആയുധക്കരാറെന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ. പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ് സു സ്വിഖിനും ചേർന്നാണ് ആണവായുധ കരാറില്‍ ഒപ്പുവച്ചത്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ചൈനയുമായുള്ള ആയുധക്കരാറിന് ദേശീയ സുരക്ഷാ സമിതിയുടെ അംഗീകാരവും ലഭിച്ചതായി പ്രതിരോധ മന്ത്രാലയത്തിലുള്ള അഡീഷണൽ സെക്രട്ടറി റിയർ അഡ്മിറൽ മുഖ്തർ ഖാൻ അറിയിച്ചു.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ഏതാണ്ട് 500 കോടി ഡോളർ ചിലവിട്ടാണ് പാകിസ്ഥാൻ ചൈനീസ് അന്തർ വാഹിനികൾ സ്വന്തമാക്കുന്നത്. ആദ്യഘട്ടമെന്നോണം 2018ലായിരിക്കും നാല് അന്തർവാഹിനികൾ ചൈനയിൽ നിന്നും സ്വീകരിക്കുക. തുടർന്ന് മറ്റു നാലെണ്ണം 2023നായിരിക്കും കൈമാറ്റം ചെയ്യപ്പെടുക.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

എത്തരത്തിലുള്ള അന്തർവാഹിനികളാണ് പാകിസ്ഥാൻ വാങ്ങുന്നത് എന്നതിനെ കുറിച്ചൊന്നും ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും ടൈപ്പ് 039, ടൈപ്പ് 041യോൻ ക്ലാസിൽ പെടുന്ന ഭാരക്കുറവുള്ള അന്തർവാഹിനികളാകാനാണ് സാധ്യത.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

യുദ്ധ ടാങ്കുകൾ, നാവിക കപ്പലുകൾ, പോർ വിമാനങ്ങൾ എന്നിവയടക്കമുള്ള യുദ്ധസാമഗ്രഹികൾ ഇതുവരെയായി ചൈനയായിരുന്നു പാകിസ്ഥാന് നൽകി കൊണ്ടിരുന്നത്.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

എന്നാൽ അടുത്തിടെ ഒപ്പുവെച്ച ചൈന- പാക് ആയുധ കരാറിനെ കുറിച്ചറിഞ്ഞ ശേഷം മറ്റ് ലോകരാജ്യങ്ങൾ അതീവ ജാഗ്രത പാലിച്ചിരിക്കുകയാണ്.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

പ്രതിരോധ മേഖലയിലുള്ള ഈ സഹകരണം പാക്-ചൈന ബന്ധത്തെ കൂടുതൽ ശക്തപ്പെടുത്തുമെന്നുള്ള ആശങ്കയിലാണ് മറ്റ് ലോകരാഷ്ട്രങ്ങൾ.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനയും പാകിസ്ഥാനും സംയുക്തമായി നടത്തുന്ന ചില സൈനിക നീക്കങ്ങൾ ഇതിനുമുൻപെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവായുധ കരാർ.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ഇന്ത്യ നാവിക ശക്തി വർധിപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാൻ കൂടുതൽ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിൽ ഓപ്പു വച്ചിരിക്കുന്നത്.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ഇന്ത്യയ്ക്ക് നിലവിൽ ആണവ ശേഷിയുള്ള ഐഎൻഎസ് ചക്ര ഉൾപ്പെടെ പതിനഞ്ചോളം വരുന്ന അന്തർവാഹിനികളുണ്ട്.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

ഇന്ത്യ അമേരിക്കയുമായി സ്ഥാപിച്ചിരുന്ന സൈനിക ബന്ധം പാക്-ചൈന ഉൾപ്പെടെ മറ്റ് ലോക രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഇത് ഏഷ്യൻ രാജ്യങ്ങളുടെ സന്തുലനം താറുമാറിലാക്കുമെന്ന് അപലപിച്ച് ചൈനയും രംഗത്തെത്തിയിരുന്നു.

ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത!!

കശ്മീർ പ്രശ്നം രൂക്ഷമായിരിക്കുന്ന വേളയിൽ ഈ പാക്-ചൈന ബന്ധത്തിൽ ഇന്ത്യയും ആശങ്കാഭരിതരാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ആണവായുധ കരാറിനെ അമേരിക്കയും അപലപിച്ചു.

കൂടുതല്‍... #കപ്പൽ #ship
English summary
Pakistan to buy eight attack submarines from China
Story first published: Wednesday, September 21, 2016, 12:41 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark