'നീ പഠിച്ച സ്കൂൾക്ക് ഹെഡ്മാസ്റ്റർ ഡാ കോലി'; ഔഡി ലഭിച്ച പാക് നായകനെ ട്രോളി ഇന്ത്യൻ ആരാധകർ; കാരണം ഇതാണ്

ലോക ക്രിക്കറ്റിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ മത്സരം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. അത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. പണ്ട് കാലം തൊട്ടേ ചിരവൈരികള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമാണെങ്കില്‍ ഇന്ന് അത് വളരെ കൂടുതലാണ്. കാരണം നയതന്ത്രപരമായ കാരണങ്ങളാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പര ഇപ്പോള്‍ നടക്കുന്നില്ല.

ഐസിസി ഇവന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏഷ്യകപ്പിന്റെ 2023 എഡിഷനിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇന്ന് ശ്രീലങ്ക ആതിഥേയത്വം വഹിക്കാന്‍ പോകുകയാണ്. പോരാട്ടത്തിന് മുന്നോടിയായി പാക് നായകനെ കഴിയും വിധം കളിയാക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ. അതിന് കാരണമായതോ ഒരു ഔഡി കാറും. അത് എന്താണെന്ന് നമുക്ക് വിശദമായി നോക്കാം.

babar azam audi e-tron

ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാകിസ്ഥാനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ച് നായകന്‍ ബാബര്‍ അസം താരമായിരുന്നു. 238 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ ജയം. 151 റണ്‍സുമായി കളം നിറഞ്ഞ ഓപണിംഗ് ബാറ്ററായ ബാബറിന്റെ മികവിലാണ് പാകിസ്ഥാന്‍ 342 റണ്‍സ് എന്ന ഭീമന്‍ ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. പലപ്പോഴും വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യപ്പെടുന്ന ബാബറിന്റെ ഇന്നിംഗ്‌സ് പാക് ആരാധകര്‍ ആഘോഷമാക്കി.

എന്നാല്‍ ബാബര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവാന്‍ കാരണം ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ഔഡിയില്‍ നിന്നുള്ള ഒരു സ്‌പോര്‍ട്‌സ് കാറാണ്. പാകിസ്ഥാനില്‍ ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ഔഡി ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ നല്‍കി ബാബര്‍ അസമിന്റെ കുടുംബമാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍ ഫൈസല്‍ അസം ആയിരുന്നു.

babar azam audi e-tron

കാര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്. കുടുംബത്തിനും ലോക ക്രിക്കറ്റിനുമായി ബാബര്‍ നല്‍കിയ സംഭാവനകള്‍ക്ക് കൃതജ്ഞതയെന്ന നിലയിലാണ് കാര്‍ സമ്മാനിച്ചതെന്നാണ് സഹോദരന്‍ പറയുന്നത്. ബാബര്‍ കാര്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫസല്‍ യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു. കാര്‍ കൈയ്യില്‍ കിട്ടിയ ബാബര്‍ അത് ടെസ്റ്റ് ഡ്രൈവ് നടത്തി. യൂട്യൂബ് വീഡിയോയില്‍ 'എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ടു' എന്ന് പറഞ്ഞുകൊണ്ട് ബാബര്‍ സന്തോഷം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

ബാബറിന് സമ്മാനിക്കാന്‍ മനസ്സില്‍ കരുതിയിരുന്ന മറ്റ് കാര്‍ ഓപ്ഷനുകള്‍ വിവരിച്ച സഹോദരന്‍ അവസാനം വൈറ്റ് കളറിലുള്ള ഔഡി ഇ-ട്രോണ്‍ ജിടി ഉറപ്പിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ബാബറിന്റെ ഈ വീഡിയോയുടെ ചെറുക്ലിപ്പ് വൈകാതെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിലും (ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ടു. അതിന് പിന്നാലെയാണ് ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകരെത്തിയത്.

ഔഡി ഇ-ട്രോണിന് ഇന്ത്യയില്‍ 2 കോടി രൂപ മാത്രമേ വിലയുള്ളൂവെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ബാബര്‍ ഓടിക്കുന്ന വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന് ചൂണ്ടിക്കാട്ടി മറ്റ് ചിലര്‍ അസമിനെ ട്രോളുന്നത്. 2015 മുതല്‍ ഔഡിയുടെ ബ്രാന്‍ഡ് അംബാസഡറായ കോഹ്‌ലി ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുടെയും ഭാഗമാണ്.

ഔഡി R8, A8, Q8, RS5 കൂപ്പെ, Q7 എന്നിങ്ങനെ ഔഡി മോഡലുകളുടെ ഒരു ശേഖരം തന്നെ കോഹ്‌ലിക്ക് സ്വന്തമായുണ്ട്. സ്ലീക്ക് ഡീസൈനിനൊപ്പം പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കൊണ്ടും കട്ടിംഗ് എഡ്ജ് ടെക്‌നോളജിക്കും പേരുകേട്ട കാറാണ് ഔഡി ഇ-ട്രോണ്‍ ജിടി. രണ്ട് അസിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കരുത്ത് പകരുന്ന 95 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് സൂപ്പര്‍കാറിന്റെ ചാലകശക്തി.

ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനായി ഓരോ ആക്‌സിലിലും ഒരു മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പവര്‍ട്രെയിന്‍ 402 bhp പവറും 664 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 484 കിലോമീറ്റര്‍ ആണ് ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ റേഞ്ച്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഈ ഔഡി ഇവി 5.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

More from DriveSpark

Article Published On: Saturday, September 2, 2023, 14:00 [IST]
English summary
Pakistan captain babar azam trolled after getting new audi e tron gt reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X