വാഹന വിൽപ്പനയിൽ കട്ട ശോകമായി പാക്കിസ്ഥാൻ, ഇന്ത്യയുമായി താരതമ്യം ചെയ്താൽ കരഞ്ഞു പോകും

ഇന്ത്യയിലെ വാഹന വിൽപ്പന മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്, എന്നാൽ പാക്കിസ്ഥാനിലെ വാഹന വിൽപ്പന കണക്ക് പരിശോധിച്ചാൽ കട്ട ശോകമായിരിക്കും. പാക്കിസ്ഥാൻ ഒരു മാസത്തിൽ വിൽക്കുന്നതിനേക്കാൾ കൂടുതൽ കാറുകൾ ദിവസേന ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ വിൽക്കുന്നുണ്ട്. 2023 ൻ്റെ അവസാന പാദത്തിലെ കുറഞ്ഞ വിൽപ്പനയ്ക്ക് ശേഷം പാകിസ്ഥാൻ്റെ കാർ വിൽപ്പന പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.

അവിടെ പാസഞ്ചർ വാഹന വിൽപ്പന 5,000 യൂണിറ്റിൽ താഴെയാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവർക്ക് ഇപ്പോഴും നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ട്. പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ പങ്കിട്ട പ്രതിമാസ വിൽപ്പന ഡാറ്റ അനുസരിച്ച്, 2024 മാർച്ചിൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പന 7,672 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ യൂണിറ്റുകളെ അപേക്ഷിച്ച് 6.1 ചെറിയ ഇടിവാണ് ഉണ്ടായത്.

ലോകമെമ്പാടുമുള്ള ഓട്ടോമോട്ടീവ് വ്യവസായങ്ങൾ വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, മൊത്തത്തിലുള്ള പണപ്പെരുപ്പം എന്നിവയുമായി പൊരുതുമ്പോൾ, പാകിസ്ഥാൻ വാങ്ങുന്നവർക്ക് ഈയിടെയായി സമ്പദ്‌വ്യവസ്ഥയുടെ ശോഷിച്ച അവസ്ഥ, പണത്തിൻ്റെ മൂല്യക്കുറവ്, അത് പോലെ തന്നെ വാഹനങ്ങൾ വാങ്ങുമ്പോൾ ഉയർന്ന നികുതി ഈടാക്കൽ തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു.

നിലവിലുള്ള സാഹചര്യങ്ങള്‍ നിമിത്തം കുറഞ്ഞത് രണ്ട് ലക്ഷം പരോക്ഷ തൊഴിലുകളെ ബാധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ പോലെ തന്നെ ഇന്ധനവില വര്‍ധനവും പാകിസ്ഥാനില്‍ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ഇന്ധന വിലവര്‍ധനവ് വാഹന വില്‍പ്പനയെ വലിയ തോതില്‍ ബാധിക്കുന്നില്ലെങ്കിലും അയല്‍രാജ്യത്ത് നേരെ മറിച്ചാണ് സ്ഥിതി.

ഇന്ത്യയിലെയും പാകിസ്താനിലെയും ജനസംഖ്യ കാര്‍ വില്‍പ്പനയുടെ എണ്ണത്തില്‍ ഒരു ഘടകമാണെങ്കിലും വിപണികളുടെയും സമ്പദ്ഘടനയുടെ അവസ്ഥയെയുമാണ് നിലവിലെ സാഹചര്യം വരച്ച് കാണിക്കുന്നത്. ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിലേക്ക് വന്നാൽ 2023 -ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ലൈറ്റ് വെഹിക്കിൾ മാർക്കറ്റ് എന്ന സ്ഥാനം ഇന്ത്യ നിലനിർത്തിയിരിക്കുകയാണ്.

മൂന്നാം സ്ഥാനത്തിനടുത്തെത്തിയ ജപ്പാൻ 2023 -ൽ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി എങ്കിലും ഇന്ത്യയെ മറികടക്കാനായില്ല, ഇന്ത്യയും ജപ്പാനും തമ്മിലുള്ള അന്തരം 2022 -ലെ 3,44,000 യൂണിറ്റ് ആയിരുന്നത് നിന്ന് 2023 -ൽ 1,15,000 യൂണിറ്റായി കുറഞ്ഞു എന്നത് വാസ്തവമാണ്, എന്നിരുന്നാലും ഇന്ത്യ ഇപ്പോഴും ജപ്പാന്റെ മുന്നിലാണ്.

ഇനി രാജ്യത്തെ സംസ്ഥാനം തിരിച്ചുളള വിൽപ്പന നോക്കിയാൽ കാർ വിൽപ്പനയിൽ മഹാരാഷ്ട്രയാണ് മുന്നിൽ, ഇരുചക്രവാഹന വിഭാഗത്തിൽ ഉത്തർപ്രദേശാണ് ആധിപത്യം പുലർത്തിയിരിക്കുന്നത്. കാർ വിൽപ്പനയുടെ കാര്യത്തിൽ, പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിലെ മൊത്തം വിൽപ്പനയുടെ 11.96 ശതമാനം ആധിപത്യം പുലർത്തുന്ന മഹാരാഷ്ട്രയാണ് ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത്.

തൊട്ടുപിന്നിൽ 10.04 ശതമാനം വിഹിതവുമായി ഉത്തർപ്രദേശും 8.46 ശതമാനം വിഹിതവുമായി ഗുജറാത്ത് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ത്രീ വീലർ സെഗ്‌മെൻ്റുകളും പാസഞ്ചർ വാഹന വിഭാഗവുമാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയിരിക്കുന്നത്. ടൂവീലർ വിപണിയിലെ നിരവധി പോസിറ്റീവ് ട്രെൻഡുകൾ വർഷത്തിൻ്റെ ശക്തമായ തുടക്കത്തെ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട വാഹന ലഭ്യത, ഒബിഡി 2-ന് ശേഷമുള്ള ക്രമീകരണങ്ങൾ, പുതിയ മോഡലുകളുടെ അവതരണം, പ്രീമിയം ഓപ്ഷനുകളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഡിമാൻഡ് വർധിക്കാൻ കാരണമായി.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ എംപിവിയായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. റെനോ ട്രൈബര്‍, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് എര്‍ട്ടിഗയുടെ മത്സരം. എങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്നും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയതിന്റെ 10-ാം വാര്‍ഷിം ആഘോഷിച്ച 2022-ലാണ് എംപിവി മാരുതി സുസുക്കി അവസാനമായി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്.

More from DriveSpark

Article Published On: Friday, April 26, 2024, 16:48 [IST]
English summary
Pakistan lags behind in car sales a comparison with the indian market details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X