വെള്ളം ഇന്ധനമാക്കാമെന്ന് പാക് കണ്ടുപിടിത്തം!

പാകിസ്താനിലെ ഒരു എന്‍ജിനീയര്‍ വെള്ളത്തില്‍ ഓടുന്ന ഒരു കാര്‍ നിര്‍മിച്ചിരിക്കുന്നു! വഖ്‍തര്‍ അഹ്മദ് എന്നാണ് എന്‍ജിനീയറുടെ പേര്. ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും പാര്‍ലിമെന്‍റേറിയന്മാരുമടങ്ങുന്ന ഒരു വലിയ സംഘത്തിനു മുമ്പില്‍ വഖ്‍തര്‍ തന്‍റെ കണ്ടുപിടിത്തം അവതരിപ്പിച്ചതായി പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പെട്രോള്‍, സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് പകരമായാണ് വെള്ളം കാറിലും ബൈക്കിലുമെല്ലാം ഉപയോഗിക്കുന്നത്. 1000 സിസിയുടെ എന്‍ജിന് ഒരു ലിറ്റര്‍ 'ഇന്ധന'ത്തില്‍ 40 കിമി വരെ മൈലേജ് ലഭിക്കുമെന്ന് വഖ്‍തര്‍ പറയുന്നു. ബൈക്കിലാണെങ്കില്‍ മൈലേജ് 150 കിമിയാണെന്ന് അദ്ദേഹം അറിയിച്ചു.
വിഷയത്തില്‍ പാക് മതമന്ത്രിയായ സൈദ് ഖുര്‍ഷിദ് അഹ്മദ് ശാ എന്‍ജിനീയര്‍ വഖ്തറിനെ അഭിനന്ദിച്ചു. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തില്‍ ദേശത്തിനുള്ള വഖ്‍തറിന്‍റെ സമ്മാനമായി കണ്ടുപിടിത്തത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
ഹൈഡ്രജന്‍ ബോണ്ടിംഗ് എന്ന സാങ്കേതികതയാണ് ജല ഇന്ധനത്തിന്‍റെ രഹസ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവഴി ഹൈഡ്രജന്‍ ഗ്യാസ് ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ ഗ്യാസ് ഉപയോഗിച്ചാണ് വാഹനം ഓടുന്നത്. സംഗതി സത്യമാകുകയാണെങ്കില്‍ ഒരു വമ്പന്‍ വിപ്ലവത്തിനു തന്നെ വാഹനലോകം സാക്ഷ്യം വഹിക്കും. ലോകത്തിന്‍റെ സാമ്പത്തിക വ്യവഹാരങ്ങള്‍ എമ്പാടും മാറിമറിയും. വിഷയം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഓട്ടോ ഉലകം.


Click it and Unblock the Notifications








