പാകിസ്ഥാൻ്റെ സ്ഥിതി കട്ട ശോകം; ഒരു മാസം വിറ്റുപോകുന്ന കണക്ക് കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും

ഇന്ത്യൻ വാഹന വിപണി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ പാക്കിസ്ഥാൻ്റെ വാഹന വിപണിയുടെ സ്ഥിതി വളരെ ദയനീയമാണ് എന്ന തരത്തിലുളള വാർത്തകളാണ് പുറത്തു വരുന്നത്. നവംബറിൽ 5,000-ൽ താഴെ പാസഞ്ചർ വാഹന വിൽപ്പന രേഖപ്പെടുത്തിയത് കൊണ്ട് പാക്കിസ്ഥാന്റെ ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ദുരിതങ്ങൾ അവസാനിക്കും എന്ന് തോന്നുന്നില്ല.

നവംബറിൽ, പാക്കിസ്ഥാന്റെ കാർ വ്യവസായം തുച്ഛമായ 4,875 യൂണിറ്റുകളാണ് വിറ്റത്, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 15,432 യൂണിറ്റുകളെ അപേക്ഷിച്ച് 68 ശതമാനം കുറഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനിൽ (PAMA) നിന്നാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

പാകിസ്ഥാൻ വാഹന വിപണി വെല്ലുവിളി നേരിടുന്നു

പാക്കിസ്ഥാനിലെ വാഹന വ്യവസായത്തിന്റെ തകർച്ചയ്ക്ക് പിന്നിൽ ഇൻപുട്ട് ചെലവുകൾ, മൊത്തത്തിലുള്ള പണപ്പെരുപ്പം, മോശം സമ്പദ്‌വ്യവസ്ഥ, കറൻസി മൂല്യത്തകർച്ച, വാഹനങ്ങൾ വാങ്ങുന്നതിന് ചുമത്തുന്ന ഉയർന്ന നികുതി എന്നിവ കാരണമാണ് ഡിമാൻഡ് കുറയുന്നത്. ക്ഷിണേഷ്യയിലെ ഓട്ടോമോട്ടീവ് മത്സരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, പാകിസ്ഥാൻ പിടിച്ചുനിൽക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഒരു കൂട്ടം നിർമ്മാതാക്കൾ അടുത്തിടെ അയൽരാജ്യത്തെ ഷോപ്പുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്, മറുവശത്ത് ഇന്ത്യയിൽ ടെസ്‌ല, BYD, GWM തുടങ്ങിയ പ്രമുഖ ആഗോള നിർമ്മാതാക്കൾ അതിവേഗം വളരുന്ന ഓട്ടോമോട്ടീവ് വിപണിയിൽ കാലുകുത്താനുള്ള അവസരങ്ങൾക്ക് പരിശ്രമിച്ചു കൊണ്ട് ഇരിക്കുകയാണ്.

പാകിസ്ഥാൻ വാഹന വിപണി വെല്ലുവിളി നേരിടുന്നു

ചില്ലറ വില്‍പ്പന കണക്കുകള്‍ ഏകദേശം 3.01 ലക്ഷം യൂണിറ്റ് വരും. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 10,000 കാറുകളാണ് ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്നത്. പാകിസ്ഥാനില്‍ മാസം 5000 യൂണിറ്റ് മാത്രം വില്‍പ്പന നടക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ ഇരട്ടിയോളമാണ് ഓരോ ദിവസത്തെയും വില്‍പ്പന. വില്‍പ്പന കണക്കുകളില്‍ വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വാഹന വിപണിക്ക് മുമ്പില്‍ ഇനിയും കടമ്പകളും വെല്ലുവിളികളും ഉണ്ട്.

പാകിസ്ഥാനെ സംബന്ധിച്ച് നോക്കുമ്പോള്‍ സ്ഥിതിഗതികള്‍ അല്‍പ്പം കൂടി പരിതാപകരമാണ്. ആഭ്യന്തരമായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കൊപ്പം ഇറക്കുമതി ചെയ്ത വാഹനങ്ങളും കൂടിയാണ് പാക് വാഹന വിപണിക്ക് സംഭാവന ചെയ്യുന്നത്. പാകിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പം കൂടിയാകുന്നതോടെ വിപണിയുടെ നട്ടെല്ലൊടിയുന്നു. അതിനാല്‍ തന്നെ കമ്പനികളെല്ലാം വലിയ തോതിലുള്ള നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഇരുചക്ര വാഹന വിപണിയെ ആണിത് സാരമായി ബാധിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും ഇറക്കുമതിയില്‍ നേരിടുന്ന കാലതാമസവുമെല്ലാം വിപണിക്ക് തിരിച്ചടിയാകുന്നു. സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ അവശ്യസാധനങ്ങള്‍ക്ക് വെര വില കുതിച്ചുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ കാര്‍ മോഹമടക്കമുള്ള കാര്യങ്ങള്‍ ഉപേക്ഷിച്ചുവെന്ന് വേണം അനുമാനിക്കാന്‍.

ആധുനിക ടെക്‌നോളജിയുടെയും ആക്‌സ്‌സറീസിന്റെയും സാന്നിധ്യം ഡ്രൈവിംഗ് എക്‌സ്പീരിയന്‍ മെച്ചപ്പെടുകയും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാകുകയും ചെയ്തു. കൂടാതെ സേഫ്റ്റിക്കും ഇന്ന് മുന്തിയ പരിഗണന ലഭിക്കുന്നുവെന്നതും കാലങ്ങള്‍ കൊണ്ട് പരിണമിച്ച് വന്ന മാറ്റങ്ങളില്‍ ഒന്നാണ്. മുഴുവന്‍ യാത്രക്കാര്‍ക്കും മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ സീറ്റ്‌ബെല്‍റ്റുകളും 6 എയര്‍ബാഗും ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ് ആകാന്‍ പോകുകയാണ്. അടുത്തിടെ പ്രമുഖ കാര്‍ നിര്‍മാതാവ് നടത്തിയ സര്‍വേയില്‍ ഇപ്പോള്‍ മൈലേജിനേക്കാള്‍ ഉപരി സേഫ്റ്റിക്കാണ് ഇന്ത്യക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ സ്വീകരണം വാഹന വ്യവസായത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ്. സമീപ വര്‍ഷങ്ങളിലായി ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചതായി കാണാന്‍ സാധിക്കും. ഇവ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറുകളും മുന്നിട്ടിറങ്ങിയിരിക്കുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനും സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ എല്ലാം വൈദ്യുതീകരണ പാതയിലാണ്.

രാജ്യത്തെ വാഹന വിപണിയുടെ വളര്‍ച്ചക്കൊപ്പം യാത്രകളും കൂടുതല്‍ ആസ്വാദ്യകരമായിട്ടുണ്ടെങ്കില്‍ അതിന് നമ്മുടെ റോഡ് ശൃംഖലയുടെ കൂടി വളര്‍ച്ചയാണ്. ഇന്ത്യയുടെ റോഡ് ശൃംഖലയില്‍ വലിയ പുരോഗതി കൈവരിച്ചതിനാല്‍ ലോംഗ് ഡ്രൈവുകളും റോഡ് ട്രിപ്പുകളും ഇപ്പോള്‍ കൂടുതല്‍ അടിപൊളിയായി. മാറ്റങ്ങളോടും പുതിയ കണ്ടുപിടുത്തങ്ങളോടും കൂട്ടുകൂടാന്‍ ഇന്ത്യക്കാര്‍ തയാറായതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറാന്‍ രാജ്യത്തെ സഹായിച്ചുവെന്ന് വേണം കരുതാന്‍.

More from DriveSpark

Article Published On: Tuesday, December 19, 2023, 18:30 [IST]
English summary
Pakistans automotive industry struggling hard compared to indian market can it overcome details insi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X