പാൻ ഇന്ത്യ സൂപ്പർസ്റ്റാറിൻ്റെ ലംബോർഗിനിയുടെ പുതിയ ലുക്ക് കണ്ടോ, കറുപ്പിന് ഏഴഴക് എന്നാണല്ലോ
ബാഹുബലിയിലൂടെ മഹിഷ്‌മതി സാമ്രാജ്യത്തിൻ്റെ മാത്രമല്ല നമ്മുടെ മനസിലേക്കും രാജാവായി മാറിയ സൂപ്പർസ്റ്റാറാണ് പ്രഭാസ്. മികച്ച നടനും അതോടൊപ്പം തന്നെ ഒരു വലിയ വാഹനപ്രേമി കൂടിയായ അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി സൂപ്പർകാറുകളും ആഡംബര വാഹനങ്ങളുമുണ്ട്. അവയിൽ അദ്ദേഹത്തിന് ഏറെ പ്രിയമുളള വാഹനമാണ് ലംബോർഗിനി അവൻ്റഡോർ എസ് റോഡ്‌സ്റ്റർ. വാഹനത്തിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് താരം. അത് എന്താണെന്ന് അറിഞ്ഞാലോ.
അദ്ദേഹം തൻ്റെ അവൻ്റഡോർ എസ് റോഡ്‌സ്റ്ററിനെ സാറ്റിൻ ബ്ലാക്ക് നിറത്തിൽ വ്റാപ്പ് ചെയ്തിരിക്കുകയാണ്. ഡെലിവറി സമയത്തും ഇതുവരെയുള്ള ഉപയോഗത്തിലും ഈ കാർ അരാൻസിയോ അറ്റ്‌ലസ് നിറമായിരുന്നു. അവൻ്റഡോർ എസ് റോഡ്‌സ്റ്ററിനൊപ്പം ഫാക്ടറിയിൽ നിന്ന് വാഗ്ദാനം ചെയ്ത ഓറഞ്ച് നിറമാണ് അരാൻസിയോ അറ്റ്‌ലസ് എന്ന ഓപ്ഷൻ. അവൻ്റഡോർ എസ്‌വി (സൂപ്പർ വെലോസ്) പുറത്തിറക്കിയതിന് ശേഷമാണ് ലംബോർഗിനി അവൻ്റഡോർ എസ് റോഡ്‌സ്റ്റർ പുറത്തിറക്കുന്നത്.

ഈ മോഡൽ സ്റ്റാൻഡേർഡ് അവെൻ്റഡോറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലിമിറ്റഡ് എഡിഷൻ ട്രാക്ക്-ഫോക്കസ്ഡ് എസ്‌വി മോഡലിൽ നിന്ന് കടമെടുത്ത നിരവധി സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. നീക്കം ചെയ്യാവുന്ന ഹാർഡ് ടോപ്പുമായി വരുന്ന അവൻ്റഡോർ എസിൻ്റെ റോഡ്‌സ്റ്റർ വേരിയൻ്റാണ് തെലുങ്ക് സൂപ്പർസ്റ്റാറായ പ്രഭാസ് വാങ്ങിയത്.
ഈ പ്രത്യേക മോഡലിന് കരുത്തേകുന്നത് ഒരു നാച്ചുറലി ആസ്പിറേറ്റഡ് 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ്. അത് 740 hp പരമാവധി പവർ ഔട്ട്പുട്ടും 690 Nm ൻ്റെ പീക്ക് ടോർക്ക് ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്നു. സിംഗിൾ-ക്ലച്ച് 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ലഭിക്കുന്നത്. അവൻ്റഡോർ റോഡ്‌സ്റ്ററിന് 300 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയും, മാത്രമല്ല 0 മുതൽ 200 കിലോമീറ്റർ വരെ എത്താൻ വെറും 9 സെക്കൻഡ് മതി.

പ്രശസ്ത ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാണ കമ്പനിയായ ലംബോര്‍ഗിനി കാര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലധികം കാറുകളാണ് ലംബോര്‍ഗിനി വിറ്റഴിച്ചത്. റെക്കോര്‍ഡ് വില്‍പ്പനയാണ് 2023-ല്‍ കമ്പനി രേഖപ്പെടുത്തിയത്. മറ്റ് വാഹന നിര്‍മാതാക്കളെ പോലെ ഇഷ്ടം പോലെ കാറുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ബ്രാന്‍ഡല്ല ലംബോര്‍ഗിനിയെന്ന് നമുക്കറിയാം. 2026 വരെയുള്ള കാറുകള്‍ ഇതിനോടകം വിറ്റുപോയതായാണ് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്.
ഇതുവരെ ലോകത്താകമാനമായി ബുക്ക് ചെയ്തിരിക്കുന്ന ലംബോര്‍ഗിനി കാറുകള്‍ 2026 കലണ്ടര്‍ വര്‍ഷത്തോടെ വിതരണം ചെയ്ത് തീര്‍ക്കാനാകൂ. തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ റെവല്‍ട്ടോ പുറത്തിറക്കിയ ശേഷം ലംബോര്‍ഗിനിക്ക് ശുക്രനാണെന്ന് വേണമെങ്കില്‍ പറയാം. മോഡലിന്റെ വരവോടെ ബ്രാന്‍ഡിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ഈ മോഡല്‍ ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് പറയപ്പെടുന്നത്.

ഹൈബ്രിഡ് കാറിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ഫുള്‍ ഇലക്ട്രിക് കാറുകളുടെ അവതരണത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ലംബോര്‍ഗിനി സ്വീകരിച്ചിരിക്കുന്നത്. ലംബോര്‍ഗിനിയുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് മോഡല്‍ 2028-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഫെറാറി NV അടക്കമുള്ള മോഡലുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലംബോര്‍ഗിനിയുടെ ഓള്‍ ഇലക്ട്രിക് കാര്‍ അരങ്ങേറുക.
ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബാറ്ററിയുടെ കാര്യത്തിലടക്കം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ലംബോര്‍ഗിനി ആഗ്രഹിക്കുന്നു. അതായത് നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലംബോര്‍ഗിനി താല്‍പര്യപ്പെടുന്നില്ല. പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളില്‍ നൂതനമായ ബാറ്ററി ടെക്‌നോളജി കൊണ്ടുവരാനാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
തങ്ങള്‍ ഭാവിയില്‍ ഡെലിവര്‍ ചെയ്യാന്‍ പോകുന്നത് ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ വലിയ ബാറ്ററി ശേഷിയായിരിക്കുമെന്ന് ലംബോര്‍ഗിനി സിഇഒ സ്റ്റെഫാന്‍ വിങ്കിള്‍മാന്‍ വ്യക്തമാക്കി. ലംബോര്‍ഗിനിയുടെ മാതൃ കമ്പനിയായ ഫോക്സ്വാഗണ്‍ എജി ഇതിനകം തന്നെ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവികളുടെ ബാറ്ററി കൂളിംഗ് സിസ്റ്റം നിര്‍മ്മിക്കാന്‍ ജര്‍മന്‍ കമ്പനി പാടുപെടുന്നതിനാല്‍ ഇത്തരമൊരു സാഹചര്യം തങ്ങള്‍ക്ക് നേരിടാന്‍ താല്‍പര്യമില്ലെന്നാണ് ലംബോര്‍ഗിനി വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








