ഥാറോ, ഏത് ഥാർ, ഥാറിനെയൊക്കെ തട്ടി! വാറണ്ട് ഡേവിയുടെ യാത്ര ഇനി ഹൈക്രോസിൻ്റെ സ്പെഷ്യൽ എഡിഷനിൽ

വാറഡ് ഡേവിയെന്ന പേര് ആരും തന്നെ മറക്കാൻ സാധ്യതയില്ല, പണി എന്ന ചിത്രത്തിൽ നായകനോളം തന്നെ ശ്രദ്ധ നേടിയ വാറണ്ട് ഡേവിയെ ചിത്രം കണ്ട ആരും തന്നെ മറക്കില്ല. ഇപ്പോഴും ട്രോളുകളിലും മീമുകളും വാറഡ് ഡേവി നിറഞ്ഞു നിൽക്കുകയാണ്. യാത്രകളേയും വാഹനങ്ങളേയും ഏറെ ഇഷ്ടപ്പെടുന്ന ബോബി കുര്യൻ തൻ്റെ യാത്രകൾക്കായി പുതിയ ഒരു പ്രീമിയം എംപിവി സ്വന്തമാക്കിയിരിക്കുകയാണ്. പുത്തൻ വാഹനം അൽപ്പം സ്പെഷ്യൽ ആണെന്ന് തന്നെ പറയാം. കാരണം ടൊയോട്ടയുടെ പ്രീമിയം എംപിവിയായ ഇന്നോവ ഹൈക്രോസിൻ്റെ സ്പെഷ്യൽ എഡിഷനാണ് ബോബി സ്വന്തമാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ഥാർ ആയിരുന്നു താരം മുൻപ് ഉപയോഗിച്ചിരുന്നത്.

കോട്ടയത്തെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് ഇന്നോവ ഹൈക്രോസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായ എക്‌സ്‌ക്ലുസീവ് ബോബി കുര്യൻ സ്വന്തമാക്കിയത്. 32.68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ലിമിറ്റഡ് എഡിഷൻ എംപിവിക്ക് ഏകദേശം 41.88 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. ഇന്നോവ ഹൈക്രോസിന്റെ ZX(O) ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഈ എക്‌സ്‌ക്ലുസീവ് എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

bobby Kurian buys hycross exclusive edition

2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ ഈ വാഹനം വിപണനത്തിന് ഉണ്ടാവൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്.ഈ വാഹനത്തിൻ്റെ പ്രധാന ആകർഷണം തന്നെ ബ്ലാക്ക് ഡീറ്റെയിലുംഗിലും വ്യത്യസ്ത ലുക്കും തന്നെ ആണെന്ന് പറയാം. ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ നൽകി എക്‌സ്‌ക്ലുസീവ് എഡിഷനെ അഴകുറ്റതാക്കാൻ ടൊയോട്ട ശ്രമം വിജയം കണ്ടു.

റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പണിതീർത്തിരിക്കുന്നത്. ഫ്രണ്ട് സ്കിഡ് പ്ലേറ്റും ഗ്രിൽ ഗാർണിഷും ചേർത്ത് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടുനിർത്താനുള്ള ശ്രമങ്ങളും ജാപ്പനീസ് ബ്രാൻഡിൽ നിന്നുമുണ്ടായിട്ടുണ്ട്. വശങ്ങളിൽ വീൽ ആർച്ച് മോൾഡിംഗും ഔട്ട്സൈഡ് റിയർവ്യൂ മിററിനായി ഗാർണിഷും കൊടുത്തിരിക്കുന്നതും മനോഹരമാണ്. പിന്നിലേക്ക് വന്നാൽ ഒരു സ്കിഡ് പ്ലേറ്റും ടെയിൽഗേറ്റിനായി ഗാർണിഷുമാണ് കൊടുത്തിരിക്കുന്നത്.

bobby Kurian buys hycross exclusive edition

പുറത്ത് മാത്രമല്ല കേട്ടോ വാഹനത്തിൻ്റെ അകത്തും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് പാനൽ, ഡോർ ഫാബ്രിക്, സീറ്റ് മെറ്റീരിയൽ, സെന്റർ കൺസോൾ ലിഡ് എന്നിവ ഡ്യുവൽ-ടോൺ തീമിലാണ് ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്. എയർ പ്യൂരിഫയർ, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷന് സമ്മാനിച്ചിട്ടുണ്ട്.

ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതിനാൽ രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഹൈബ്രിഡ് എംപിവിയിൽ നിലനിർത്തിയിട്ടുണ്ട്. ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈക്രോസിന് 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് മെയ് മുതൽ ജൂലൈ വരെ മാത്രം ലഭ്യമാവുന്ന വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡ്രൈവിന്റെ 60 ശതമാനം വരെ ഇവി മോഡിൽ പ്രവർത്തിക്കാനുള്ള സിസ്റ്റത്തിന്റെ കഴിവാണ് വേറിട്ടുനിൽക്കുന്നത്. ഇത് ക്ലാസ്-ലീഡിംഗ് ഇന്ധനക്ഷമതയും നൽകുന്നുണ്ട്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 30, 2025, 13:24 [IST]
English summary
Pani fame bobby kurian brings home hycross exclusive edition images inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X