ഗിരിയേട്ടനെ വെല്ലുന്ന സ്ക്രീൻ പ്രസൻസുമായി ജർമൻ ഗഡി; പഴകുംന്തോറൂം വീര്യം കൂടുന്ന ഐറ്റം

അടുത്തിടെയായി ഇറങ്ങുന്ന മലയാള സിനിമകളിൽ വാഹനങ്ങളുടെ പ്രാധാന്യം വളരെ കൂടുതലായി കാണുന്നുണ്ട്. ഉദാഹരണത്തിന് മാർക്കോ, അടുത്തിടെ ഇറങ്ങിയ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിൽ ബിഎംഡബ്ല്യു, മിത്സുബിഷി, ലാൻഡ് റോവർ, ബെൻസ് എന്നിങ്ങനെ ഏതൊരു വണ്ടി പ്രാന്തൻ്റേയും മനസ് നിറയ്ക്കാൻ പ്രാപ്തമാണ്. പണി എന്ന് ചിത്രം കാണുമ്പോൾ ജോജുവിനെ പോലെ തന്നെ ചിത്രത്തിൽ ഒരു കഥാപാത്രം തന്നെയാണ് നായകൻ ഉപയോഗിക്കുന്ന വണ്ടിയും. പണ്ട് സിനിമയിൽ നായകൻ വരുന്ന വാഹനങ്ങളിലേക്ക് അധികം ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ സിനിമകൾ കാണുമ്പോൾ ഒരു ഓട്ടോ ഷോ കണ്ട ഫീലാണ് എന്ന് പറയാതിരിക്കാൻ പറ്റില്ല.

നായകൻ്റെ സന്തോഷത്തിലും സങ്കടത്തിലും എന്തിനേറെ പറയുന്ന പ്രതികാരത്തിൽ വരെ കാർ ഒപ്പമുണ്ട്. വില്ലൻമാരെ ഇടിച്ചു തെറിപ്പിക്കാനും അതോടൊപ്പം നായകൻ്റെ എല്ലാ കാര്യത്തിലും തുണയായി നിൽക്കുന്നു എന്ന് തോന്നിപോകുന്നു. പണി എന്ന ചിത്രം തൃശൂരിൽ നടക്കുന്ന സിനിമയാണ്. തൃശൂർ നഗരത്തിലും പരിസര പ്രദേശത്തും ചിത്രീകരിച്ച സിനിമയിൽ റോഡുകൾ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. ഏറെ റിസ്‌കുള്ള കാർ ചേസിംഗ് രംഗങ്ങളും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും കേരളത്തിലെ ഒരു നഗര റോഡിൽ അനായാസം ചിത്രീകരിക്കാൻ സാധിക്കുന്നു.

pani movie bmw m5 e39

ഇനി വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ E28 ഉം E34 M5 കൂടിചേർന്നാണ് 1998-ൽ E39 എത്തിയത്. M1 മുതൽ എല്ലാ BMW M കാറുകളിലും ഉണ്ടായിരുന്ന ട്രേഡ്‌മാർക്ക് സ്ട്രെയിറ്റ് സിക്സ് ഇല്ലാതാകുകയായിരുന്നു, 394bhp പരമാവധി പവർ പുറപ്പെടുവിക്കുന്ന S62 V8 വന്നു. 5 സീരീസ് സെഡാൻ മോഡലുകളിലെ സ്റ്റാൻഡേർഡ് സസ്‌പെൻഷൻ വളരെ മികച്ചതായിരുന്നു. എഞ്ചിന്റെ ഭീമമായ ശക്തി കൈകാര്യം ചെയ്യാൻ, M എഞ്ചിനീയർമാർ ശക്തമായ സ്റ്റെബിലൈസറുകൾ, പ്രോഗ്രസീവ് സ്പ്രിംഗുകൾ, ഒരു ടൗട്ടർ സജ്ജീകരണം എന്നിവയെല്ലാം വികസിപ്പിച്ചെടുത്തിരുന്നു.

വ്യക്തമായ ലൈനുകൾ, വീതിയേറിയ, ക്ലിയർ-ഗ്ലാസ് ഹെഡ്‌ലൈറ്റുകൾ, ആദ്യമായി അല്പം വൃത്താകൃതിയിലുള്ള മൊത്തത്തിലുള്ള രൂപം E39 സീരീസിലെ BMW M5 ന് അതിശയകരമാംവിധം കാലാതീതമായ ഒരു ഡിസൈൻ സമ്മാനിക്കുകയായിരുന്നു. ഇരട്ട-സ്‌പോക്ക് 17 ഇഞ്ച് വീലുകൾ കൂടാതെ, M നിർദ്ദിഷ്ട ഫ്രണ്ട്, റിയർ ആപ്രണുകളും ഒരു ചെറിയ റിയർ സ്‌പോയിലറും മാത്രമാണ് ഉടനടി തിരിച്ചറിയാൻ കഴിയുന്ന മാറ്റങ്ങൾ ഉണ്ടായിരുന്നത്.

ബിഎംഡബ്ല്യു എം5 ന്റെ ഉൾഭാഗത്തേക്ക് നോക്കിയാൽ ഒരേ സമയം ക്ലാസിയും സ്പോർട്ടിയും ആയിരുന്നു. എയർ കണ്ടീഷനിംഗ്, ലെതർ സ്പോർട്സ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന മുൻ സീറ്റുകൾ, എല്ലായിടത്തും എയർബാഗുകൾ അതായത് ഒരു സ്പോർട്സ് ലിമോസിൻ ദൈനംദിന ഉപയോഗത്തിന് ആവശ്യമായതെല്ലാം ഉൾക്കൊള്ളിച്ചിരുന്നു.

ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം BMW M5 E39 വലിയ വിജയമായിരുന്നു. ആകെ 20,482 എണ്ണമാണ് നിർമ്മിച്ചത്. സിനിമ കണ്ടതിന് ശേഷം നിങ്ങൾക്ക് എന്താണ് തോന്നിയതെന്ന് ഞങ്ങളുമായി പങ്കുവയ്ക്കുമല്ലോ അല്ലേ. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങളിൽ പലതും നായകനും സംവിധായകനുമായ ജോജുവിൻ്റേത് ആണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

pani movie bmw m5 e39

ആരും മയങ്ങി പോകുന്ന ലുക്കാണ് ലാൻഡ് റോവർ ഡിഫൻഡറിന് എന്ന കാര്യം പറയാതിരിക്കാൻ സാധിക്കില്ല. കേരളത്തിൽ പല സെലിബ്രിറ്റികളും ബിസിനസുകാരം ഡിഫൻഡറിൻ്റെ പല വേരിയൻ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

pani movie bmw m5 e39

More from DriveSpark

Article Published On: Tuesday, January 21, 2025, 19:34 [IST]
English summary
Pani movie joju using bmw m5 e39 video goes viral
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X