സണ്‍റൂഫുള്ള കാര്‍ വേണോയെന്ന് ഈ വീഡിയോ കണ്ട് തീരുമാനിക്കൂ! കുരങ്ങന്‍ പറ്റിച്ച പണി...
ഇന്ത്യയിലുള്ളവര്‍ ഇന്ന് കാര്‍ വാങ്ങുമ്പോള്‍ ഫീച്ചറുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. ആദ്യം ഇലക്‌ട്രോണിക് സണ്‍റൂഫുകളായിരുന്നു കാറുകളില്‍ വന്നിരുന്നതെങ്കില്‍ ഇന്ന് പനോരമിക് സണ്‍റൂഫുകളും വളരെ വിശാലമായ ഫിക്‌സഡ് ഗ്ലാസ് റൂഫുകളും വരാന്‍ തുടങ്ങി. താങ്ങാവുന്ന വിലയില്‍ കിട്ടുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ വരെ ഇന്ന് പനോരമിക് സണ്‍റൂഫ് ലഭ്യമാണ്. പനോരമിക് സണ്‍റൂഫ് സിംഗിള്‍ പേന്‍ ഇലക്ട്രിക് സണ്‍റൂഫിനേക്കാള്‍ വളരെ വിശാലവും മനോഹരവുമാണ്. കാറിന് സണ്‍റൂഫ് വേണോ വേണ്ടയോ എന്ന തീരുമാനിക്കാന്‍ സഹായിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ പക്കലുണ്ട്.
കാറിനുള്ളിലേക്ക് ശുദ്ധവായു കടത്തിവിടാന്‍ വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ സണ്‍റൂഫുകളുടെ ഉപയോഗം. എന്നാല്‍ ഇന്നത്തെ തലമുറ ഇത് തലപുറത്തേക്ക് ഇട്ട് ഷോഓഫ് കാണിക്കാന്‍ ഉപയോഗിക്കുന്നു. സണ്‍റൂഫുകള്‍ വാഹനത്തിന്റെ ഘടനാപരമായ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലും അവ ദുര്‍ബലമാണെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിസം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അരങ്ങേറിയത്.

പട്ടണത്തിലെ അത്യാവശ്യം തിരക്കേറിയ ഒരു റോഡരികല്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഒരു കാര്‍. പെട്ടെന്നാണ് ഒരു കുരങ്ങന്‍ മുകളില്‍ നിന്ന് താഴേക്ക് പതിച്ചത്. കൃത്യം പനോരമിക് സണ്‍റൂഫിന്റെ പിന്നിലെ ഭാഗം തകര്‍ന്നാണ് കുരങ്ങ് അകത്തേക്ക് വീണത്. വീണയുടന്‍ തന്നെ കുരങ്ങ് തകര്‍ന്ന സണ്‍റൂഫിലൂടെ തന്നെ ചാടി വെളിയിലെത്തി. കാറില്‍ നിന്ന് പുറത്ത് കടന്ന് യാതൊരു കുഴപ്പവുമില്ലാതെ നടന്ന് നീങ്ങിയതിനാല്‍ അപകടത്തില്‍ കുരങ്ങന് പരിക്കേറ്റതായി തോന്നുന്നില്ല.
കുരങ്ങന്‍ കാറിന് മുകളില്‍ വീണപ്പോള്‍ പനോരമിക് സണ്‍റൂഫ് ഗ്ലാസ് തകരുന്ന ശബ്ദം ഉയര്‍ന്നതിനാല്‍ വഴിയാത്രക്കാരും കണ്ടുനിന്നവരും പെട്ടെന്ന് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ കാറിന്റെ പനോരമിക് സണ്‍റൂഫിന്റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു. പകുതി ഭാഗം കേടുകൂടാതെയിരിക്കുന്നു. എന്നിരുന്നാലും ഈ കാറിന്റെ ഉടമ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ പനോരമിക് സണ്‍റൂഫും മുഴുവനായി മാറ്റണമെന്ന് പറയും.

യുപിയില്‍ ഏത് കാറിന്റെ മുകളിലേക്കാണ് കുരങ്ങ് പതിച്ചതെന്ന് അറിവായിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ കാര്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല. എന്നിരുന്നാലും, പനോരമിക് സണ്‍റൂഫ് പൂര്‍ണ്ണമായും മാറ്റുന്നതിന് 30,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചിലവാകും.
ഏതായാലും കാറിന്റെ സണ്‍റൂഫ് കുരങ്ങ് വീണ് തകര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിവായുള്ളത് നന്നായി. ഇല്ലെങ്കില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയ ഡ്രൈവര്‍ ഇത് കണ്ട് ഞെട്ടിയേനെ. കാര്‍ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരിക്കും ആദ്യം ചിന്തിച്ച് പോകുക. ഇവിടെ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉള്ളതും രക്ഷയായി.

സണ്‍റൂഫ് ഉള്ള വാഹനം വാങ്ങിയാല്‍ ചില ഉപകാരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ കാലവസ്ഥ അനുസരിച്ച് അത് കാറില്‍ അത്യാവശ്യമായി വേണ്ട ഒരു സംഗതിയല്ല. നിങ്ങള്‍ക്ക് സണ്‍റൂഫിന്റെ ആഡംബരം വേണ്ട എന്നുണ്ടെങ്കില്‍ കാറിന്റെ വിലയിലും നല്ല മാറ്റമുണ്ടാകും. അതുകൊണ്ട് ആവശ്യവും ബജറ്റും എല്ലാം ഒത്തുനോക്കി ആവശ്യമുണ്ടെങ്കില്‍ മാത്രം സണ്‍റൂഫുള്ള കാര്‍ വാങ്ങിയാല്‍ മതി. ചില കാറുകളിലെ സണ്‍റൂഫ് ചോര്‍ന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്യാവശ്യമല്ലാത്ത ഒരു സവിശേഷതയായാണ് കണക്കാക്കപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








