ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

By Praseetha

ബൈക്കുകൾ എങ്ങനെ ട്രെയിൻ മാർഗം കയറ്റി അയക്കാമെന്നതിനെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയുണ്ടാകില്ല. ബൈക്കുകൾ എവിടെ ബുക്ക് ചെയ്യണമെന്നും അത് സംബന്ധിച്ച നടപടികളെ കുറിച്ചും ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.

വാപ് 7 ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ

ട്രെയിൻ മാർഗം അയക്കുമ്പോൾ എത്രത്തോളം സുരക്ഷിതമാണെന്നതിനെ കുറിച്ചും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. റെയിൽവെയുടെ ബുക്കിംഗ് നടപടികൾ ചിട്ടയോടെ പാലിച്ചാൽ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

രണ്ട് വിധത്തിലാണ് ട്രെയിൻ മാർഗം ബുക്ക് ചെയ്യുവാൻ സാധിക്കുക. പാഴ്‌സലായിട്ടും മറ്റൊന്ന് യാത്രക്കാർക്കൊപ്പവും ബൈക്കുകൾ കയറ്റി അയക്കാവുന്നതാണ്.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

ബൈക്ക് പാഴ്സൽ വഴിയാണ് അയക്കുന്നതെങ്കിൽ പാഴ്‍സൽ ഓഫീസില്‍ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. പത്ത് മുതൽ പതിന്നേഴ് മണിക്കൂർ വരെയാണ് ഓഫീസ് സമയം ഇതിനുള്ളിൽ ബുക്കിംഗ് നടത്താവുന്നതാണ്.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

വാഹനം നിങ്ങളുടെ ഉദ്ദേശ സ്ഥലത്തെത്തിക്കുന്നതും ഈ പ്രവർത്തന സമയങ്ങൾക്കിടയിലാണ്. ബുക്കിംഗിന് യാത്രാടിക്കറ്റിന്റെ ആവശ്യമില്ല.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

വാഹനം യാത്രക്കാരനൊപ്പമാണ് കയറ്റി അയക്കുന്നതെങ്കിൽ യാത്ര ചെയ്യുന്ന അതെ ട്രെയിനിൽ തന്നെ കയറ്റാവുന്നതാണ്.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

ട്രെയിൻ പുറപ്പെടുന്നതിന് രണ്ട്-മൂന്ന് മണിക്കുറുകൾ മുൻപ് ലഗേജ് ഓഫീസിൽ എത്തിയാൽ മാത്രം മതിയാകും.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം

ബുക്കിംഗ് സമയത്ത് യാത്രക്കാരൻ തന്റെ ട്രെയിൻ ടിക്കറ്റ് കൂടെ കരുതേണ്ടതുണ്ട്. വാഹനയുടമ യാത്ര ചെയ്യുന്നില്ലെങ്കിൽ അധികാരപ്പെടുത്തിയാൾ വേണ്ട നടപടികൾ ചെയ്യേണ്ടതാണ്.

ബുക്കിംഗ് സമയത്ത് ആവശ്യമായിട്ടുള്ള രേഖകൾ

ബുക്കിംഗ് സമയത്ത് ആവശ്യമായിട്ടുള്ള രേഖകൾ

1. ആർസി ബുക്കിന്റെ ഒരു പകർപ്പ്. കൂടാതെ പരിശോധനയ്ക്കായി യഥാർത്ഥ ആർസി ബുക്കും കൈയിൽ കരുതേണ്ടതുണ്ട്.

2. വാഹന ഇൻഷൂറൻസ് പേപ്പറുകളുടെ പകർപ്പുകൾ

3. വാഹനം അയക്കുന്നയാളിന്റേയും സ്വീകരിക്കുന്നയാളിന്റേയും മേൽവിലാസം.

4. അയക്കുന്ന സ്റ്റേഷന്റേയും എത്തിച്ചേരേണ്ട സ്റ്റേഷന്റേയും വിവരങ്ങൾ

5. എൻജിൻ നമ്പറും ചാസിസ് നമ്പറും

വാഹനം പാക്ക് ചെയ്യുമ്പോൾ

വാഹനം പാക്ക് ചെയ്യുമ്പോൾ

1. വാഹനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും കാലിയാക്കിയിരിക്കണം.

2. റെയിൽവെയുടെ പാക്കിംഗ് നിർദേശങ്ങൾക്കനുസൃതമായി പോളിത്തീൻ കവറുപയോഗിച്ച് വണ്ടി മൊത്തമായും കവർ ചെയ്യേണ്ടതുണ്ട്.

3. ലോഡിംഗ് ചെയ്യുന്നതിന് മുൻപായി

വാഹനത്തിൻമേൽ ലേബലിംഗ് ചെയ്യുന്നതായിരിക്കും.

4. ബുക്കിംഗ് റസീറ്റും ട്രെയിൻ ടിക്കറ്റം സൂക്ഷിച്ച് വയ്ക്കാൻ ശ്രമിക്കുക. വണ്ടിയുടെ ഡെലിവറി സമയത്ത് ഇത് അത്യാവശ്യമാണ്.

More from DriveSpark

Article Published On: Friday, March 4, 2016, 15:17 [IST]
English summary
Booking of motorcycles in trains
കൂടുതല്‍... #ബൈക്ക് #bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X