കൗമാരക്കാരെ നീരീക്ഷിക്കാന്‍ ആപ്പ്!

By Santheep

കൗമാരപ്രായം വല്ലാത്തൊരു പ്രായമാണെന്ന് അത് കടന്നു വന്നവര്‍ക്കെല്ലാം അറിയാം. ഈ പ്രായത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രസ്തുത കാര്യം അറിയില്ല എന്നതാണ് അതിന്റെ ഒരിത്. അതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ കൗമാരപ്രായക്കാര്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് കല്ല് മുകളിലേക്ക് എറിഞ്ഞാല്‍ താഴെ വരും എന്ന് കൗമാരപ്രായക്കാര്‍ക്ക് അറിയാം. എന്നാല്‍, അവര്‍ കല്ലിന് ഒരു ടര്‍ബോ ഘടിപ്പിച്ച് വീഴ്ച കുറച്ച് വേഗത്തിലാക്കണമെന്ന് ആഗ്രഹിക്കുന്നു.

കാറിലാണെങ്കില്‍ ആക്‌സിലറേറ്റര്‍ ട്രാവല്‍ തികയാതെ വരുന്ന ഒരു പ്രതിഭാസവും കണ്ടുവരുന്നുണ്ട്. ഇതെല്ലാം രക്ഷിതാക്കളുടെ ഉള്ളില്‍ തീ കോരിയൊഴിക്കുന്ന അനുഭൂതി ഉണ്ടാക്കുന്നതായി കാണാം.

Parents Can Now Have An Eye On Their Kids Driving Habit

രക്ഷിതാക്കളുടെ ഉള്ളിലെ പ്രസ്തുത തീ അണയിക്കുവാനാണ് മിന്നെസോട്ടയിലെ യൂണിവേഴ്‌സിറ്റി ശ്രമിക്കുന്നത്. ഇവിടുത്തെ ഗവേഷകര്‍ ഒരു ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നു. കാറെടുത്ത് പുറത്തുപോയ കുട്ടികളുടെ ഡ്രൈവിങ് എങ്ങനെയെന്ന് വിരീക്ഷിക്കാന്‍ ഈ സംവിധാനം സഹായിക്കും.

വാഹനത്തിന്റെ സ്പീഡ്, റോഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈ ആപ്ലിക്കേഷന്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഡ്രൈവ് ചെയ്യുന്ന പയ്യന്‍/പയ്യത്തി ഏതെങ്കിലും ഒരു റൂള്‍ തെറ്റിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഫോണില്‍ അലര്‍ട്ട് ചെന്നോളും. ഫ്രീക്കന്‍/ഫ്രീക്കത്തി വീട്ടില്‍ തിരിച്ചെക്കുമ്പോള്‍ കട്ടപ്പണി കൊടുക്കാവുന്നതാണ്.

More from DriveSpark

Article Published On: Wednesday, February 11, 2015, 18:37 [IST]
English summary
Parents Can Now Have An Eye On Their Kids Driving Habit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X