കുട്ടികളെ മുന്നിൽ ഇരുത്തി യാത്ര പാടില്ലെന്ന് നിയമം! മാതാപിതാക്കളെ നിങ്ങൾക്ക് പണി കിട്ടാതെ സൂക്ഷിച്ചോ
സിംഗിൾ പസങ്കയായി കാറിൽ കറങ്ങുന്നത് അടിപൊളിയാണ്, അത് പോലെ തന്നെ ഭാര്യയുമായി ലോങ്ങ് ഡ്രൈവ് ഒക്കെ പോകുന്നവരും കുറവല്ല. ഒരു കുട്ടിയായി കഴിയുമ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയാണ് സാധാരണ എല്ലാവരും യാത്ര ചെയ്യുന്നത്. എന്നാൽ അത് വലിയ അപകടമാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. പല അപകട വാർത്തകളും നിങ്ങൾ കേൾക്കാറുളളതാണല്ലോ, മടിയിലിരുന്ന കുഞ്ഞ് എയർബാഗ് വിന്യസിച്ചപ്പോൾ ശ്വാസം മുട്ടി മരിച്ചു എന്നൊക്കെ. അത് കൊണ്ട് കുഞ്ഞുങ്ങളെ മുന്നിലെ സീറ്റിൽ മടിയിൽ ഇരുത്തി യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക.
ഇപ്പോഴിതാ 10 വയസിൽ താഴെയുളള കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്താൽ മാതാപിതാക്കൾക്ക് യുഎഇ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.യുഎഇയിൽ കുട്ടികളെ മുന്നിൽ ഇരുത്തി യാത്ര ചെയ്യുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം നടപടി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വാഹനങ്ങളിൽ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചാൽ മാതാപിതാക്കൾക്ക് 400 ദിർഹമാണ് പിഴയായി ചുമത്തുന്നത്. കുഞ്ഞ് കുട്ടികൾക്ക് സീറ്റ് ബെൽറ്റ് പര്യാപതമാകാത്തത് കൊണ്ട് 10 വയസിൽ താഴെയുളള കുട്ടികൾക്ക് പ്രത്യേകമായി ചൈൽഡ് സീറ്റ് വേണമെന്ന് നിയമം ഉളളത്. കുട്ടികൾക്ക് മികച്ച സംരക്ഷണം നൽകുന്നതിനാണ് ചൈൽഡ് കാർ സീറ്റുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനങ്ങളിൽ ബേബി സീറ്റ് നിർബന്ധമാക്കണം, കൂടാതെ 13 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന മുതിർന്നവർക്ക് എയർബാഗുകൾ സുരക്ഷിതമാണ്, എന്നാൽ കുട്ടികൾക്ക് അവ സുരക്ഷിതമല്ല.

ഇന്ത്യയിൽ 1989 -ലെ സെൻട്രൽ മോട്ടോർ വാഹന ചട്ടം 125(1) A പ്രകാരം ഏഴ് സീറ്റിൽ കൂടാത്ത വാഹനത്തിൽ ഡ്രൈവർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടികൾക്കുള്ള സുരക്ഷിതമായ സീറ്റിംഗ് ക്രമീകരണം നിയമങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല. വാഹനങ്ങളിൽ ബേബി സീറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗതാഗത കമ്മീഷണറും വനിതാ ശിശു വികസന വകുപ്പും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
അതോടൊപ്പം കുഞ്ഞുങ്ങൾക്കായി ഒരു കാർ സീറ്റ് വാങ്ങുമ്പോൾ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സുഖപ്രദമായ സിറ്റിംഗ് ഏരിയയുള്ള ഒരു സീറ്റ്, ബെൽറ്റ്, സപ്പോർട്ട് ഹാൻഡിൽ എന്നിവ പോലുള്ള സുരക്ഷാ ഘടകങ്ങളോടെ വരുന്ന ഒന്നാവണം അന്വേഷിക്കേണ്ടത്. ഈട് ഉറപ്പാക്കാൻ, ഭാരം താങ്ങാനുള്ള ശേഷിയും ബിൾഡ് ക്വാളിറ്റിയും പ്രത്യേകം പരിഗണിക്കണം. കൂടാതെ, ആവശ്യാനുസരണം പല ഉയോഗങ്ങൾക്കായി ഫ്ലെക്സിബിൾ ഡിസൈനുള്ള ഒരു സീറ്റാണ് നോക്കേണ്ടത്. ബജറ്റ്, യൂട്ടിലിറ്റി ചെലവുകൾ എന്നിവയും കണക്കിലെടുക്കേണ്ട ഒന്നാണ്.
ഒരു കാര്‍ വാങ്ങുമ്പോള്‍ സുരക്ഷ എപ്പോഴും ഒരു പ്രധാന ഘടകമാണ്. ഒരു കാര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണം. പല നിര്‍മ്മാതാക്കളും കുട്ടികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ പേര്‌കേട്ടവരാണ്. ആധുനിക കാറുകള്‍ക്ക് കുട്ടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ISOFIX ആങ്കറുകള്‍, ചൈല്‍ഡ് ഡോര്‍ ലോക്കുകള്‍, വിന്‍ഡോ ലോക്കുകള്‍, പിന്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ലഭിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








