ഇന്ത്യയുടെ അഭിമാനമായ മനു ഭാകറിനെ കുറിച്ചുള്ള ഇക്കാര്യം ആര്‍ക്കും അറിയില്ല! രാജ്യം മൊത്തം തിരയുന്നത് ഇതാണ്

വിശ്വകായിക മാമാങ്കത്തിന്ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ കൊടിയേറിയിരിക്കുകയാണ്. ഷൂട്ടിംഗ് താരം മനു ഭാകറിലൂടെ (manu bhaker) ഇന്ത്യ മെഡല്‍വേട്ടക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു വെങ്കല മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് (Paris Olympics 2024) ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി മനു ഭാകര്‍ മാറി. 22 കാരിയായ മനു ഭാകര്‍ ഹരിയാന സ്വദേശിനിയാണ്. പാരീസില്‍ മെഡല്‍ കാഞ്ചി വലിച്ചിട്ട മനുവിന് വിവിധ കോണുകളില്‍ നിന്നായി അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഷൂട്ടര്‍ അഭിനവ് ബിന്ദ്ര, രാഷ്ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തെ അഭിനന്ദിച്ചു.ഷൂട്ടിംഗില്‍ മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മനു ഭാകര്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.

manu bhaker

അഭിനവ് ബിന്ദ്ര, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, വിജയ് കുമാര്‍, ഗഗന്‍ നാരംഗ് എന്നിവര്‍ക്ക് ശേഷം ഷൂട്ടിംഗില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് മനു. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടി.

പക്ഷേ ഇന്ത്യയില്‍ ഷൂട്ടിംഗ് അടക്കമുള്ള കായിക ഇനങ്ങളിലെ താരങ്ങള്‍ പ്രശസ്തിയിലേക്ക് ഉയരണമെങ്കില്‍ ഇതുപോലെ ഒളിമ്പിക്‌സിലും മറ്റ് മെഡല്‍ നേടേണ്ടതായിട്ടുണ്ട്. കാരണം ക്രിക്കറ്റിനും ഫുട്‌ബോളിനുമുള്ള ജനപ്രീതി ഇവിടെ മറ്റ് കായിക ഇനങ്ങള്‍ക്ക് ഇല്ല എന്നതാണ് വസ്തുത. ഇപ്പോള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ മനു ഭാക്കറിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ പരതുകയാണ്. മനു ഭാക്കറിന് വാഹനങ്ങളോട് കമ്പമുണ്ടോ എന്നറിയാനായിരുന്നു ഞങ്ങള്‍ക്ക് താല്‍പര്യം.

manu bhaker car

22-കാരിയായ മനു ഭാക്കര്‍ മറ്റ് യൂത്തന്‍മാരെ പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായതിനാല്‍ അവിടെ തന്നെ തപ്പാന്‍ തീരുമാനിച്ചു. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ കാറുകളുമായി ബന്ധപ്പെട്ട ഫോട്ടോകളോ വീഡിയോകളോ ഇല്ല. ഷൂട്ടിംഗ്, ഫിസിക്കല്‍ ട്രെയിനിംഗ്, ടൂറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് മനു ഭാകര്‍ പ്രധാനമായും പങ്കുവെച്ചിട്ടുള്ളത്.

എന്നാല്‍ ഒരു ഫോട്ടോയില്‍ മാത്രം മനു ഒരു കാറിന്റെ അടുത്ത് നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.ഇത് ഒരുപക്ഷേ മനു ഭാക്കര്‍ ഉപയോഗിക്കുന്ന കാര്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. എംജി ഗ്ലോസ്റ്റര്‍ കാറാണിത്. ഫുള്‍ സൈസ് എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഒരു മോഡല്‍ ആണിത്. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഉള്‍പ്പെടെയുള്ള കാറുകളോടാണ് എംജി ഗ്ലോസ്റ്റര്‍ മത്സരിക്കുന്നത്.

manu bhaker car

നിലവില്‍ എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ ഇന്ത്യയിലെ പ്രാരംഭ വില 38.80 ലക്ഷം രൂപയാണ്. അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റിന് 43.87 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മനു ഭാക്കറിന് കാറുകളോട് വലിയ താല്‍പ്പര്യമില്ലെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്ന്.

എന്നാല്‍ അധികം വൈകാതെ മനുവിന്റെ വീടിന്റെ പോര്‍ച്ച് നിറയുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ഒളിമ്പിക്സ് പോലുള്ള കായികമേളകളില്‍ മെഡല്‍ നേട്ടം കൈവരിക്കുന്നവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കുന്ന ശീലം പല പ്രമുഖ കമ്പനികള്‍ക്കും ഉണ്ട്. പ്രമുഖ ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര തന്നെ ഉദാഹരണം. അതുകൊണ്ട് തന്നെ മനുവിന് മഹീന്ദ്രയോ മറ്റ് കമ്പനികളോ കാര്‍ സമ്മാനിച്ചോ എന്ന വിവരങ്ങള്‍ ഞങ്ങള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 29, 2024, 10:28 [IST]
English summary
Paris olympics 2024 bronze medalist manu bhaker car details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X