പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

കേന്ദ്ര സർക്കാരിൻ്റെ സേവനങ്ങളല്ലാം ഇപ്പോൾ ഓൺലൈൻ മുഖേനയാണ്. എന്നാൽ സെർവറുകൾ പ്രവർത്തനരഹിതമായാൽ എന്താ വഴി. കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുളള വാഹനസംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സൈറ്റാണ് പരിവാഹൻ.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള വെബ്‌സൈറ്റ് തകരാറിലായിട്ട് ഇപ്പോൾ രണ്ടാഴ്ച്ചയാകുന്നു. പ്രവൃത്തിസമയങ്ങളില്‍ വെബ്‌സൈറ്റ് പൂര്‍ണമായും തകരാറിലാണ്. എന്നാല്‍, രാത്രിസമയങ്ങളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും. പല ആവശ്യങ്ങള്‍ക്കായി നിരവധിയാളുകളാണ് ആര്‍.ടി.ഒ. ഓഫീസുകളില്‍ എത്തുന്നത്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

എന്നാല്‍ അവർക്കെല്ലാം ഒരുപാടുസമയം കാത്തിരുന്നശേഷം തിരിച്ചുപോകേണ്ട സ്ഥിതിയാണിപ്പോള്‍. ഏകീകൃത വെബ്‌സൈറ്റ് ആയതിനാല്‍ രാജ്യം മുഴുവന്‍ വാഹനരജിസ്‌ട്രേഷന്‍ അടക്കമുള്ള സേവനങ്ങള്‍ പ്രതിസന്ധിയിലാണ്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ ഉപയോഗിച്ചുതുടങ്ങിയാലും ഇടയ്ക്കുവെച്ച് വീണ്ടും സെർവർ മന്ദഗതിയിലാകുന്ന അവസ്ഥയാണ്. പിന്നെ സൈറ്റിലേക്ക് കയറാനാവില്ല. സേവനങ്ങളെല്ലാം പരിവാഹന്‍ സൈറ്റിലേക്ക് മാറ്റിയതുമുതല്‍ മിക്ക ദിവസങ്ങളിലും ഇങ്ങനെയൊരു പ്രശ്‌നമാണ്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

എന്നാല്‍, കേന്ദ്രത്തിന്റെ നേതൃത്വത്തിലായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നും എവിടെ പരാതിപ്പെടണമെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിയാത്ത സ്ഥിതിയാണ്. എത്ര പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ എന്താണ് പ്രശ്നമെന്ന് തിരക്കാനോ പരിഹരിക്കാനോ തയ്യാറാകുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

സംസ്ഥാനത്ത് ദിവസം ലക്ഷക്കണക്കിന് അപേക്ഷകളാണ് പരിവാഹന്‍ സൈറ്റ് മുഖേന എത്തുന്നത്. ഇത്തരത്തിൽ ലക്ഷക്കമക്കിന് സേവനങ്ങളെല്ലാം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നതെന്നാണ് കേന്ദ്രത്തിലെ ഉദ്യാഗസ്ഥർ പറയുന്നതെന്നാണ് ആർടിഓ ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിച്ചത്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

വാഹനരജിസ്‌ട്രേഷന്‍മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവൃത്തികളും നടക്കുന്നത് പരിവാഹന്‍ വെബ്‌സൈറ്റ് മുഖേനയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പണമടയ്ക്കലുമെല്ലാം ഉൾപ്പടെ 45-ഓളം വാഹനസംബന്ധമായ സേവനങ്ങളെല്ലാം പരിവാഹൻ സൈറ്റിലൂടെയാണ് നടക്കുന്നത്.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

ഇത്രയും സേവനങ്ങളിലായി ദിവസേന ഒരുലക്ഷത്തിനടുത്ത് അപേക്ഷകള്‍ ഉണ്ടാകാറുണ്ട്. ഡല്‍ഹി എന്‍.ഐ.ടിക്കാണ് പ്രവര്‍ത്തനത്തിന്റെ ചുമതല. എന്നാല്‍, അവരുടെ സര്‍വറില്‍ ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാനുളള സംവിധാനങ്ങ8 ഇല്ല എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് തകരാര്‍ സംഭവിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

വെബ്‌സൈറ്റിന്റെ പ്രശ്‌നങ്ങള്‍ പലയിടങ്ങിളില്‍നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ലഭിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്രയും നാൾ എല്ലാ സേവനങ്ങളും ഓൺലൈനാക്കണമെന്ന് പറഞ്ഞ് കേന്ദ്ര കയറു പൊട്ടിക്കുകയായിരുന്നു.

പകൽ പണിയെടുക്കാൻ പറയല്ലേ മുതലാളി;പരിവാഹൻ പണിമുടക്കിയിട്ട് രണ്ടാഴ്ച്ച

എന്നാൽ സേവനങ്ങളെല്ലാം വെബ്സൈറ്റ് മുഖേന ആക്കിയപ്പോൾ ഒരു കാര്യം പോലും ശരിയായ രീതിയിൽ നടക്കുന്നില്ല. ജനത്തിന് ബുദ്ധിമുട്ടാക്കുകയാണ് ഇത്തരം പ്രവർത്തികളും ഉദ്യോഗസ്ഥരുടെ അനാസ്ഥയും. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് വാണിജ്യ മേഖലയിലുളളവരാണ്. ചരക്ക് നീക്കത്തിനും എല്ലാ ആവശ്യങ്ങൾക്കും വാഹനം ഇല്ലാതെ പറ്റുമോ. വാഹനത്തിൻ്റെ എല്ലാ രേഖകളും പുതുക്കാൻ ഓൺലൈനില്ലാതെ കഴിയുകയും ഇല്ല. ഇതിനെതിരെ പ്രതികരിക്കുക തന്നെ വേണം ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ

Most Read Articles

Malayalam
English summary
Parivahan website got stuck morethan 2 weeks
Story first published: Monday, October 3, 2022, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X