പാര്‍ക്കിങ് ലോട്ടില്‍ രണ്ട് ചൂടന്മാര്‍ കണ്ടുമുട്ടിയപ്പോള്‍
പാര്‍ക്കിങ് ലോട്ടുകളില്‍ തര്‍ക്കങ്ങളൊക്കെ സാധാരണമാണ്. കാറുകളാവുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കുമല്ലോ. പക്ഷേ ഇങ്ങനെ തട്ടുകയും മുട്ടുകയും ചെയ്യുമ്പോള്‍ ഏത് വര്‍ഗത്തില്‍ പെട്ട വാഹനത്തോടാണ് അത് ചെയ്യുന്നതെന്ന് കാറുകള്‍ ഓര്‍ക്കാറില്ല. മനുഷ്യര്‍ക്കുള്ള വര്‍ഗബോധം കാറുകള്‍ക്കില്ല, എന്തു ചെയ്യട്ടെ!
ഇവിടെ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് എന്ന കുറഞ്ഞ വിലയുള്ള കാര്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ എന്ന കൂടിയ വിലയുള്ള കാറിനെ തന്റെ മൂട് ഉപയോഗിച്ച് മനപ്പൂര്‍വം ഇടിക്കുന്നതായി കാണുന്നു. ഇതിനു മുമ്പുതന്നെ രണ്ട് കാറുകളുടെയും ഡ്രൈവര്‍മാര്‍ തമ്മില്‍ ഏതാണ്ടൊക്കെ അപരാധങ്ങള്‍ നമുക്ക് മനസ്സിലാവാത്ത ഭാഷയില്‍ പറയുന്നുണ്ട്.
ഫ്രീലാന്‍ഡറിന്റെ ഡ്രൈവര്‍ ഗോള്‍ഫിന്റെ പിന്നാലെ ചെന്ന് പിന്നിലെ വിന്‍ഡോ തകര്‍ക്കുന്നു. പിന്‍കാബിനില്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിന് മുലയൂട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുര കത്തുമ്പോള്‍ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ആ മാതാവിന്റെ സ്‌നേഹത്തിന് നമോവാകം! അമ്മ മുല കൊടുത്തോണ്ടിരിക്കുമ്പോള്‍ പുര കത്തിച്ച ആ മഹാനായ ഡ്രൈവര്‍ക്കും നമോവാകം!! വീഡിയോ കാണുക.


Click it and Unblock the Notifications








