ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

Written By:

കാല്‍നട യാത്രക്കാര്‍ക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല. സീബ്രാ ലൈനില്‍ കൂടി കടന്നാല്‍ പോലും വാഹനങ്ങള്‍ പിന്നാലെ വന്നിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഇപ്പോള്‍ ഇതാ കാല്‍നട യാത്രക്കാരെ തേടി വീണ്ടും ഒരു ദു:ഖ വാര്‍ത്ത വന്നിരിക്കുകയാണ്. നഗരങ്ങളിലെ മെയിന്‍ റോഡുകളില്‍ നിന്നും, ഹൈവേകളില്‍ നിന്നും കാല്‍നടയാത്രക്കാരെ വിലക്കാനുള്ള നീക്കമാണ് കേന്ദ്രത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

കാല്‍നടയാത്രക്കാരെയും, സൈക്കിള്‍ യാത്രികരെയും ഹൈവേകളില്‍ നിന്നും മെയിന്‍ റോഡുകളില്‍ നിന്നും വിലക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇന്ന് ശുപാര്‍ശ ചെയ്തു.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016 ല്‍ ഉള്‍പ്പെടുത്താവുന്ന നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

റോഡുകളില്‍ അപകട സാധ്യതാനിരക്ക് കാല്‍നടയാത്രക്കാരെ ആശ്രയിച്ചാണെന്നും ഇവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെന്നും കമ്മിറ്റി സമര്‍പ്പിച്ച 243 ആം നമ്പര്‍ റിപ്പോര്‍ട്ട് പറയുന്നു.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

മോട്ടോര്‍ രഹിത വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഇത്തരക്കാര്‍ റോഡില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നൂവെന്നും ഇവര്‍ക്ക് എതിരെ ചെറിയ പിഴ ശിക്ഷകള്‍ നിയമം കൊണ്ട് വരണമെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

അതേസമയം, കാല്‍നടയാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഇതിനകം അരങ്ങേറുന്നത്.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രികര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയ വിഭാഗം സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍നട യാത്രക്കാരെയും, സൈക്കിള്‍ യാത്രികരെയും പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിലക്കേര്‍പ്പെടുത്തിയ കമ്മിറ്റി ശുപാര്‍ശകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

കമ്മിറ്റി ശുപാര്‍ശകള്‍ പ്രവര്‍ത്തികമായാല്‍ ഹൈവേകളിലും മെയിന്‍ റോഡുകളിലുമുള്ള കാല്‍നട-സൈക്കിള്‍ യാത്രക്കാരുടെ സാന്നിധ്യം അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

ഇനി റോഡില്‍ ഇറങ്ങരുത്!; കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

എന്നാല്‍ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.

English summary
Recommendations to ban pedestrians and cyclists from roads have been submitted by Parliamentary standing committee. read in malayalam.
Please Wait while comments are loading...

Latest Photos