ഫഹദ് ഫാസിലിനെ പോലും വിറപ്പിച്ച നടി! യാത്രകൾക്ക് കൂട്ടായി സ്കോഡയുടെ ജനപ്രിയ സെഡാൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയുമൊക്കെയാണ് പാർവതി ആർ കൃഷ്ണ. റിയാലിറ്റി ഷോകളിലും അത് പോലെ തന്നെ നിരവധി സിനിമകളിലുമൊക്കെ ആയി ജനങ്ങളുടെ ഹൃദയത്തിൽ കയറികൂടിയ നടി കൂടിയാണ് പാർവതി. മാലിക് എന്ന ചിത്രത്തിലെ ഡോക്ടർ വേഷവും ബേസിലിനൊപ്പമുളള കഠിന കഠോരമി അണ്ഡകടാഹം എന്ന ചിത്രത്തിൽ എല്ലാ വളരെ മികച്ച പ്രകടനമാണ് താരം നടത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ തൻ്റെ യാത്രകൾക്ക് കൂട്ടായി ഒരു പുത്തൻ സെഡാൻ സ്വന്തമാക്കിയിരിക്കുകയാണ്. താരം തന്നെയാണ് ഡെലവറി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാർവതി വാങ്ങിയ വാഹനം ഏതാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സ്കോഡയുടെ ജനപ്രിയ സെഡാൻ മോഡലായ സ്ലാവിയ ആണ് പാർവതി സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്കോഡയുടെ ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. കുഷാഖിനൊപ്പം മിന്നിത്തിളങ്ങുന്ന സ്ലാവിയ ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ ഏറ്റവും സേഫ്റ്റിയുള്ള മോഡലുകളിൽ ഒന്ന് കൂടിയാണ് സ്ലാവിയ. 10.34 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില.

Parvathy R Krishna Buys Skoda Slavia Images Goes Viral

നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. 10.34 ലക്ഷം മുതൽ ആരംഭിക്കുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്രമീകരണങ്ങളുള്ള ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കർ സജ്ജീകരണമുള്ള സൗണ്ട് സിസ്റ്റം എന്നിവയും ബേസ് വേരിയന്റിലുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇതിന് ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.

Parvathy R Krishna Buys Skoda Slavia Images Goes Viral

സേഫ്റ്റിയുടെ കാര്യത്തിൽ സ്ലാവിയ ക്ലാസിക് ബേസ് മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), എമർജൻസി ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ട്രാക്ഷൻ കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 6 എയർബാഗുകൾ, ISOFIX എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

1,0 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 13.59 ലക്ഷവും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിന് 14.69 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. സ്കോഡയുടെ വിൽപ്പനയിലേക്ക് കൂടി നോക്കിയാൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സ്ലാവിയ, കുഷാഖ്, കൈലാക് എന്നീ തദ്ദേശീയമായി നിർമിച്ച മോഡലുകളുടെ 2 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നതും.

Parvathy R Krishna Buys Skoda Slavia Images Goes Viral

സെഡാൻ സെഗ്മെൻ്റ് കുത്തകയാക്കി കൈയ്യടക്കി വച്ചിരുന്ന ഹോണ്ട, ഹ്യുണ്ടായി ബ്രാൻഡുകളോട് മല്ലിട്ട് ചെക്ക് റിപബ്ലിക്കൻ ബ്രാൻഡ് സ്വന്തമാക്കിയ നേട്ടം അത്ര ചെറുതല്ല കേട്ടോ. 180 നഗരങ്ങളിലായി 318 കസ്റ്റമർ ടച്ച്‌പോയിന്റുകളുള്ളതും വിൽപ്പനാന്തര സേവനവും മികച്ചതാക്കുന്നുണ്ട്. ഉത്സവ കാലത്ത് റെക്കോർഡ് വിൽപ്പന കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സ്കോഡയുടെ വാഹനങ്ങൾ അടുത്തുള്ള ഷോറൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 11:20 [IST]
English summary
Parvathy r krishna buys skoda slavia images goes viral
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X