ഗരാജില്‍ സാധാരണക്കാരന്റെയും പണക്കാരന്റെയും കാറുകളുണ്ട്! കെജ്‌രിവാളിനെ വീഴ്ത്തിയ ഇങ്ങേരാകുമോ ഡല്‍ഹി മുഖ്യന്‍?

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അധികാരം പിടിച്ചിരിക്കുകയാണ്. ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലെത്തിയത്. അരവിന്ദ് കെജ്‌രജവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ട് 22 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്. അത് ആരാകുമെന്നാണ് ഇപ്പോള്‍ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്‌രിവാളിനെ വീഴ്ത്തിയ പര്‍വേഷ് വര്‍മയുടേതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രഥമ പേരുകളില്‍ ഒന്ന്.

അരവിന്ദ് കെജ്രിവാളിനെ 4,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മയുടെ പേര് സ്വാഭാവികമായും ആ സ്ഥാനത്തേക്ക് പരിഗണിക്കും. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മയുടെ മകനും കൂടിയാണ് അദ്ദേഹം. ആര്‍എസ്എസിന്റെ പിന്തുണയും ഡല്‍ഹി വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് എംപിയായുള്ള അനുഭവസമ്പത്തുമെല്ലാം അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്. മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനോടകം വാര്‍ത്തകളിലെ താരമായ പര്‍വേഷിന്റെ കാര്‍ ശേഖരം നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

parvesh verma car collection

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പവര്‍വേഷ്് വര്‍മന് 9 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണറുണ്ട്. 2016 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണറാണ് തന്റെ കൈവശമുണ്ടെന്ന് പവര്‍വേഷ് പ്രസ്താവിച്ചു. ഇതിനുപുറമെ ഒരു ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയും അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 36 ലക്ഷം രൂപയിലധികം വിലയുള്ള ഈ കാറിന്റെ 2023 മോഡലാണ് ബിജെപി നേതാവിന്റെ പക്കലുള്ളത്.

ടൊയോട്ട മോഡലുകള്‍ കൂടാതെ മഹീന്ദ്ര XUV700, മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ എന്നിവയും പര്‍വേഷ് വര്‍മയ്ക്ക് ഇഷ്ടമാണ്. 11 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള 2024 മോഡല്‍ മഹീന്ദ്ര XUV700 അദ്ദേഹത്തിനുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ മാരുതി ബലേനോ മോഡലിന്റെ വില രണ്ട് ലക്ഷത്തിലധികം വരുമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള എല്ലാ വാഹനങ്ങളുടെയും ആകെ മൂല്യം 59 ലക്ഷം രൂപയിലധികമാണ്.

toyota innova hycross

ഇദ്ദേഹം ഏറ്റവും ഒടുവിലായി വാങ്ങിയത് ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം എംപിവിയാണിത്. പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളില്‍ ഇന്നോവ ഹൈക്രോസ് വാങ്ങാം. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (CVT) ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. ഇതിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഇല്ല. ഇന്നോവ ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 23.24 കിലോമീറ്റര്‍ വരെ മൈലേജ് തരുമെന്ന് പറയപ്പെടുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറില്‍ 6 SRS എയര്‍ബാഗുകള്‍, ഫ്രണ്ട് കൊളീഷന്‍ പ്രിവന്‍ഷന്‍ സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകള്‍ ഉണ്ട്. ഇതിന് 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹൈ ബീം ഫംഗ്ഷന്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവയുമുണ്ട്. കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടി, ഫൈന്‍ഡ് മൈ കാര്‍ സാങ്കേതികവിദ്യ, വെന്റിലേറ്റഡ് സീറ്റുകള്‍, ചാരിയിരിക്കാവുന്ന സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

maruti baleno

മുഖ്യമന്ത്രി സ്ഥാനം അല്ലെങ്കില്‍ മന്ത്രി പദവി ഉറപ്പായ അദ്ദേഹത്തിന് ആഡംബരപ്രീമിയം കാറുകളോടുള്ള ഇഷ്ടം കാണിക്കുന്നു. വില കൂടിയ കാറുകള്‍ മാത്രമല്ല താന്‍ സിമ്പിളായ കാറുകളില്‍ സഞ്ചരിക്കാനും കൂടി ഇഷ്ടപ്പെടുന വ്യക്തിയാണെന്ന് ഗരാജിലെ ബലേനോ കാണുമ്പോള്‍ മനസ്സിലാക്കാം. അതുപോലെ സാധാരണക്കാരുടെയും പള്‍സറിയുന്ന ഒരു മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ലഭിക്കുമോ എന്നറിയാന്‍ നമുക്ക് കാത്തിരിക്കാം. മുഖ്യമന്ത്രി ആയാലും ഇല്ലെങ്കിലും അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച പര്‍വേഷ് വര്‍മ ബിജെപി ക്യാമ്പിലെ താരമായി മാറിയിരിക്കുകയാണ്.

രാഷ്ട്രീയക്കാര്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഫോര്‍ച്യൂണറും ഇന്നോവയും മറ്റുമാണ് പര്‍വേശിനും സ്വന്തമായുള്ളത്. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പുന്നുണ്ട്. അധികാരത്തലിലെത്തിയാല്‍ ജനങ്ങള്‍ക്ക് മാതൃക കാണിക്കാനായി ഇദ്ദേഹം ഒരു ഇവി വാങ്ങുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ വന്നാല്‍ അത് വലിയൊരു മുന്നേറ്റമായിരിക്കും. ഏതായാലും ഈ രാഷ്ട്രീയ നേതാവിന്റെ കാറുകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Monday, February 10, 2025, 18:16 [IST]
English summary
Parvesh verma delhi cm post top contenders car collection toyota fortuner to maruti baleno
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X