തോന്നിയവാസം കാണിച്ചാൽ ഫലം ഇതാണ്; എയർ ഇന്ത്യയിലെ യാത്രക്കാരൻ അറസ്റ്റിൽ
മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരൻ വിമാനത്തിൻ്റെ സീറ്റിൽ മൂത്രമൊഴിക്കുകയും മറ്റ് യാത്രക്കാർക്ക് ശല്യമായതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർഇന്ത്യ വിമാനമായ എഐസി 866,വിമാനത്തിൽ വച്ചാണ സംഭവം ഉണ്ടായത്. ക്യാപ്റ്റൻ്റെ പരാതിയെത്തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത യാത്രക്കാരൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഷെഫാണ്. ആദ്യം വാക്കാൽ മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാരൻ തൻ്റെ പ്രവർത്തി തുടർന്നത് കൊണ്ടാണ് അറസ്റ്റ് വേണ്ടി വന്നത്. ഇയാളുടെ മോശം പെരുമാറ്റം കാരണം മറ്റ് യാത്രക്കാർ പ്രകോപിതരാകുകയും ബഹളം വയ്ക്കുകയും ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം എയർ ഇന്ത്യ സെക്യൂരിറ്റി മേധാവി പ്രതിയായ യാത്രക്കാരനെ ഐജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഫ്ലൈറ്റ് ക്യാപ്റ്റൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ഐജിഐ പോലീസ് സ്റ്റേഷനിൽ 294/510 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അതിന് ശേഷം കോടതിയിൽ ഹാജരാക്കി അവിടെ നിന്നും ജാമ്യം ലഭിക്കുകയും ചെയ്തു. വിമാനത്തിൽ നമ്മൾ ചെയ്യേണ്ട കുറച്ച് മര്യാദകളുണ്ട്. അത് എപ്പോഴും കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
എയർ ഇന്ത്യയുടെ പൈലറ്റ് തൻ്റെ സുഹ്യത്തിനെ കോക്ക്പിറ്റിൽ കയറ്റിയതിന് ഇപ്പോൾ സസ്പെൻഷനിയാരിക്കുകയാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ചണ്ഡിഗഡിൽ വച്ചായിരുന്നു സംഭവം. പുറപ്പെടുമ്പോൾ യുവതി കോക്ക്പിറ്റിൽ കയറുകയും മുഴുവൻ സമയവും യുവതി കോക്ക്പിറ്റിൽ തന്നെയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം പൈലറ്റിൻ്റെ അധികാരം ദുരുപയോഗം ചെയ്യുകയും ബാധകമായ ഡിജിസിഎ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തതിന് പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു എന്നാണ് ഡിജിസിഎ അറിയിച്ചത്.
നിയമലംഘനം തടയാതിരുന്നതിനും റിപ്പോർട്ട് ചെയ്യാത്തതിനും റെഗുലേറ്റർ ഫ്ലൈറ്റിന്റെ ഫസ്റ്റ് ഓഫീസർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഡിജിസിഎ അന്വേഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ഫസ്റ്റ് ഓഫീസറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.എയർ ഇന്ത്യയിലെ രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 27 ന് ഡൽഹി-ദുബായ് വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ഒരു യാത്രക്കാരനെ കോക്പിറ്റിലേക്ക് കയറാൻ അനുവദിച്ചു. ഇത് എയർലൈനിന്റെ അന്നത്തെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടും, ഒരു ക്യാബിൻ ക്രൂ അംഗം ഡിജിസിഎയിലേക്ക് പരാതി നൽകിയിട്ടും നടപടികൾ ഒന്നും എടുത്തിരുന്നില്ല.
അതിന് ശേഷം അന്വേഷണത്തിനൊടുവിൽ ഡിജിസിഎ മെയ് മാസത്തിൽ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ അനധികൃതമായി ആരെയെങ്കിലും പ്രവേശിപ്പിക്കുക എന്നത്. അത് കൊണ്ട് എത്ര പരിചയമുണ്ടെന്ന് പറഞ്ഞാലും നിർബന്ധിച്ചാലും കയറാൻ നിൽക്കരുത്.
വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.
വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.


Click it and Unblock the Notifications








