ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ത്യയിലെ റോഡുകളില്‍ ഇന്ന് വാഹനപ്പെരുപ്പം വളരെ അധികമാണ്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ അപകടങ്ങളും കൂടുന്നു. ട്രാഫിക്ക് നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് മിക്കപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും പുത്തന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലകളിലടക്കം മിക്ക റോഡുകളിലും ഹൈവേകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ക്യാമറകളില്‍ പതിഞ്ഞ അപകടങ്ങളുടെ വീഡിയോകള്‍ പലതും ഇന്റര്‍നെറ്റില്‍ വൈറലായിട്ടുമുണ്ട്. പലപ്പോഴും ഇത്തരം വീഡിയോകള്‍ തെളിവായി സ്വീകരിച്ചാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്. അത്തരത്തില്‍ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഒരു ട്രക്ക് ഒരു കാറിനെ ഹൈവേയിലൂടെ ഏകദേശം രണ്ട് കിലോമീറ്ററോളം വലിച്ചിഴയ്ക്കുന്നത് വീഡിയോയില്‍ കാണാം.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വീഡിയോ ടേപ്പ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഹൈവേയിലെ റസ്റ്റോറന്റിന് പുറത്ത് സ്ഥാപിച്ച സിസിടിവിയിലാണ് വീഡിയോ പതിഞ്ഞത്. പുണെ-അഹമ്മദ്നഗര്‍ ഹൈവേയില്‍ ശിഖര്‍പൂരിന് സമീപത്ത് വെച്ചാണ് ട്രക്ക് കാറില്‍ ഇടിച്ചെതന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാറില്‍ ട്രക്ക് ഇടിച്ചതിന് ശേഷം ട്രക്ക് രണ്ട് കിലോമീറ്ററോളം കാറിനെ വലിച്ചിഴച്ചു. കാറില്‍ നാല് യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത്ഭുതകരമെന്ന് പറയട്ടെ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പിന്നില്‍ നിന്ന് ട്രക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നും ഇടിച്ച ശേഷം കാര്‍ തിരിഞ്ഞ് ട്രക്കിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നും പറയുന്നു. ഇത് ഒരു ടി-ബോണ്‍ കൂട്ടിയിടി പോലെയാണ് കാണപ്പെട്ടത്. ട്രക്ക് ഡ്രൈവര്‍ കാര്‍ ഏകദേശം രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു. അപകടത്തെ തുടര്‍ന്ന് ട്രക്കിന്റെ വശങ്ങളില്‍ നിന്ന് തീപ്പൊരികള്‍ പറക്കുന്നുണ്ടായിരുന്നു.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റസ്റ്റോറന്റിന് പുറത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ ട്രക്ക് കാറിനെ വലിച്ചിഴയ്ക്കുന്നത് കണ്ട് ഞെട്ടുന്നതായി വിഡിയോയില്‍ കാണാം. ഈ കാഴ്ച കണ്ട് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. കാറില്‍ ഇടിച്ച ശേഷം ട്രക്ക് ഡ്രൈവര്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഏകദേശം 2 കിലോമീറ്ററോളം കാര്‍ വലിച്ചുകൊണ്ടുപോയി.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ട്രക്ക് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് കാരണം മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ആ സാധ്യത വിസ്മരിച്ചുകൂടാ. അപകടം മനഃപൂര്‍വമ്മല്ലാതെ ആകസ്മികമായി സംഭവിച്ചതാകാനും സാധ്യതയുണ്ട്. ട്രക്ക് ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

രാത്രികാലങ്ങളില്‍ ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ നാം വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. റോഡില്‍ ധാരാളം ട്രക്കുകള്‍ ഉണ്ടെങ്കില്‍ അപകടസാധ്യത വര്‍ദ്ധിക്കുന്നു. ഡ്രൈവര്‍മാര്‍ അടുത്തതായി എന്ത് ചെയ്യുമെന്ന് അറിയാത്തതിനാല്‍ എല്ലായ്‌പ്പോഴും ഈ ട്രക്കുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് നല്ലതാണ്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിങ്ങള്‍ ഒരു വലിയ വാഹനത്തെ മറികടക്കാന്‍ നോക്കുകയാണെങ്കില്‍ ആ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനം കാണാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ട്രക്കുകളിലും മറ്റ് ഹെവി വാഹനങ്ങളിലും പലപ്പോഴും വലിയ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ ഉണ്ടാകാറുണ്ട്. അത് ചിലപ്പോള്‍ അപകടത്തിലേക്ക് നയിക്കുന്നു. ഇവിടെ അപകടം നടക്കുമ്പോള്‍ കാര്‍ ഡ്രൈവര്‍ പാതയുടെ ഇടതു വശത്ത് നിന്ന് ട്രക്കിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നോ എന്ന് അറിയില്ല.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഡിപ്പര്‍ ലൈറ്റുകളോ പാസ് ലൈറ്റുകളോ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ വാഹനത്തെക്കുറിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് അറിയാന്‍ സാധിക്കും.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പാസ് ലൈറ്റ് ഉപയോഗിച്ച ശേഷം പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്യരുത്. നിങ്ങളുടെ മുന്നിലുള്ള റോഡ് വ്യക്തമാണോയെന്ന് പരിശോധിച്ച ശേഷം മാത്രമാകണം ഓവര്‍ടേക്ക് ചെയ്യുന്നത്. ഈ ട്രക്കുകള്‍ക്ക് വലിയ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ ഉള്ളതിനാല്‍ സുരക്ഷിതമായി ഓവര്‍ടേക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ബ്ലൈന്‍ഡ് സ്പോട്ടില്‍ നിന്ന് മാറുകയും ചെയ്യേണ്ടത് കാര്‍ ഡ്രൈവറുടെ ഉത്തരവാദിത്തമാണ്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത് അടുത്തിടെയാണ്. മിസ്ത്രിയുടെ ഞെട്ടിക്കുന്ന മരണത്തിന് പിന്നാലെ റോഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. കാറുകളില്‍ 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 6 എയര്‍ബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന ഒരു പരസ്യം കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാല്‍ ബോളിവുഡ് താരം അക്ഷയ്കുമാര്‍ പ്രത്യക്ഷപ്പെട്ട പരസ്യം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. 6 എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ളപരസ്യം സ്ത്രീധന സമ്പ്രദായത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

രണ്ട് എയര്‍ബാഗുകള്‍ക്ക് പകരം ആറ് എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരസ്യത്തിന്റെ സന്ദേശം. എന്നാല്‍ സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന വീഡിയോയായാണ് ഇതെന്നാണ് നെറ്റിസണ്‍സും അഭിപ്രായപ്പെടുന്നത്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരസ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിവാഹ ശേഷം നവവധുവായ മകളെ മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ യാത്രയാക്കുകയാണ് ഒരു പിതാവ്. മകള്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ അച്ഛന്‍ കണ്ണീരണിയുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍ ഇല്ലാതെ വെറും രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ മകളെ അയച്ച പിതാവിനെ് കളിയാക്കുന്ന പൊലീസുകാരനായാണ് അക്ഷയ് കുമാര്‍ പരസ്യത്തില്‍ വേഷമിട്ടത്.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്ത്രീധന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശം നല്‍കുന്ന ഒരു വീഡിയോ ആണിതെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ പരസ്യത്തിനെതിരെ ആഞ്ഞടിച്ചത്. റോഡ് സുരക്ഷയ്‌ക്കോ കാറിന്റെ സുരക്ഷാ സവിശേഷതകള്‍ക്കോ പകരം സ്ത്രീധനം എന്ന ദുഷിച്ച ക്രിമിനല്‍ നടപടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൃഷ്ടിക്കള്‍ക്കായി പണം മുടക്കുന്ന സര്‍ക്കാറിനെയും അവര്‍ വിമര്‍ശിച്ചു.

ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്ത്രീധനം പോലെയുള്ള തെറ്റായ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തി വെറുപ്പുളവാക്കുന്നതായി തൃണമൂല്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. അതേസമയം ദേശീയ റോഡ് സുരക്ഷാ ക്യാമ്പയിനിനോട് സഹകരിച്ച് അക്ഷയ്കുമാറിനെ നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. ആറ് എയര്‍ബാഗുകളുള്ള വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനായി അക്ഷയ് കുമാര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഗഡ്കരി പറഞ്ഞു.

More from DriveSpark

Article Published On: Wednesday, September 14, 2022, 12:48 [IST]
English summary
Passengers escaped luckily after truck drags car for two kms in highway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X