പുതിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൽ പോൾ വാക്കറുണ്ടാകും!
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തില്‍ പോള്‍ വാക്കറുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന കാര്‍ ആക്‌സിഡണ്ടില്‍ പോള്‍ വാക്കര്‍ മരിച്ചതിനെത്തുടര്‍ന്ന് പുതിയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ പുതിയ പതിപ്പിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുന്നതിനു മുമ്പെ പോള്‍ വാക്കര്‍ കൊല്ലപ്പെടുകയായിരുന്നു. പോള്‍ വാക്കര്‍ ഉള്‍പ്പെട്ട കുറെയെറേ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കിനില്‍ക്കെയാണിത് സംഭവിച്ചത്. കൂടുതല്‍ ചുവടെ...

പോള്‍ വാക്കറുടെ മരണം
2013 നവംബര്‍ മുപ്പതിനായിരുന്നു പോള്‍ വാക്കറുടെ മരണം. സുഹൃത്തും ബിസിനസ് പങ്കാളിയുമായ റോജര്‍ റോഡാസിന്റെ പോഷെ കരേര ജിടിയില്‍ സഞ്ചരിക്കവെ നടന്ന അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. റോജറും സംഭവസ്ഥലത്തുവെച്ച് വെന്തുമരിച്ചു. അമിതവേഗതയില്‍ പാഞ്ഞ കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് മറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു.

സാങ്കേതികത്തകരാറല്ല
പോള്‍ വാക്കര്‍ സഞ്ചരിച്ച കാര്‍ ആക്‌സിഡണ്ടില്‍ പെട്ടത് സാങ്കേതികത്തരകാര്‍ കാരണമല്ലെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ സ്ഥീരികരിച്ചത്. റോഡിന്റെ സ്വഭാവത്തിന് നിരക്കാത്ത അമിതവേഗതയില്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയും തീപ്പിടിക്കുകയും ചെയ്തതാണ് കാരണം. അന്വേഷണം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 149.669 കിലോമീറ്റര്‍ വരെ വേഗതയില്‍ പോള്‍ വാക്കര്‍ കയറിയ കാര്‍ പാഞ്ഞതായി അധികൃതര്‍ പറയുന്നു. പ്രസ്തുത നിരത്തിലെ അനുവദനീയമായ പരമാവധി വേഗത 72.4205 കിലോമീറ്ററായിരുന്നു.

അപരനെ വെച്ച് പൂർത്തിയാക്കി
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൻറെ ഏറ്റവും പുതിയ പതിപ്പിൽ പോൾ വാക്കർ ഉൾപെട്ട സീനുകൾ അപരനെ വെച്ച് ചിത്രീകരിച്ചതായി നിർമാതാക്കൾ അറിയിക്കുന്നു. ഏറ്റവും സന്നാഹപ്പെട്ട ആധുനിക സോഫ്റ്റ്വെയറുകളുപയോഗിച്ച് ഈ രംഗങ്ങളിലെ പോൾ വാക്കർ സാന്നിധ്യത്തെ റിയലിസ്റ്റിക് ആക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്.

ഏപ്രിൽ പത്തിന് റിലീസ്
അടുത്തമാസം (ഏപ്രിൽ) പത്തിന് ഓഫീസർ ബ്രിയാൻ ഒ കോണർ തിയറ്ററുകളിലെത്തും.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








