ടെസ്‌ല വാങ്ങാന്‍ കാത്തിരുന്നത് 9 വര്‍ഷം! ഇന്ത്യക്കാരുടെ ഫോണ്‍ 'പേഴ്‌സ്' ആക്കിയ കക്ഷിയെ അറിയുമോ?
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2016-ല്‍ ടെസ്ല ഇന്ത്യക്കാരില്‍ നിന്ന് മോഡല്‍ 3-യുടെ ബുക്കിംഗുകള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ ടെസ്ലയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് മോഡല്‍ ബുക്ക് ചെയ്യാന്‍ അന്ന് 1,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 70,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അന്ന് മോഡല്‍ 3 ബുക്ക് ചെയ്ത ആദ്യത്തെ വ്യക്തിയായിരുന്നു പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ ( Vijay Shekhar Sharma).
എന്നാല്‍, ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം അനിശ്ചിതമായി നീണ്ടത് കാരണം ബുക്കിംഗ് റദ്ദാക്കി ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് തുക തിരികെ നല്‍കിയിരുന്നു. ഈ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ മോഡല്‍ 3-ക്ക് പകരം മോഡല്‍ Y എന്ന ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയാണ് ടെസ്‌ല ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് കൊതിച്ച് കിട്ടാതെ പോയ ടെസ്‌ല ഇവി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് പേടിഎം സിഇഒ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്ഫോം ആണ് പേടിഎം. ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്ത്യയില്‍ വ്യാപകമാക്കുന്നതില്‍ പ്രത്യേകിച്ച് യുപിഐ വളര്‍ച്ചയിലും കാര്യമായ പങ്ക് വഹിച്ച പേടിഎം കടകള്‍, റസ്റ്റോറന്റുകള്‍, ഓണ്‍ലൈന്‍ ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.ഓണ്‍ലൈനില്‍ കാണുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 1.4 ബില്യണ്‍ ഡോളറാണ് വിജയ് ശേഖര്‍ ശര്‍മയുടെ ആസ്തി. ഇത് ഏകദേശം 12000 കോടി രൂപയോളം വരും.
ഇന്ന് ഇന്ത്യയില്‍ ഇറങ്ങുന്ന ഏത് ആഡംബര കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടായിട്ടും അദ്ദേഹം ടെസ്‌ലക്കായി കാത്തിരുന്നത് 9 വര്‍ഷമാണ്. വിജയ് ശേഖര്‍ ശര്‍മ്മ തന്റെ ആദ്യ ടെസ്ല ഇലക്ട്രിക് കാര്‍ ഏറ്റുവാങ്ങുന്ന ചിത്രം ടെസ്‌ല ഇന്ത്യ അവരുടെ X പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കാത്തിരുന്ന് കിട്ടിയ ടെസ്‌ല ഏറ്റുവാങ്ങാനായി വേള്‍ഡ്മാര്‍ക്ക് 3-ലെ എയ്‌റോസിറ്റിയിലുള്ള ടെസ്ല ഡീലര്‍ഷിപ്പില്‍ എത്തിയ വിജയ് ശേഖര്‍ ശര്‍മ്മ വളരെ ആവേശത്തിലായിരുന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
നേരത്തെ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മയും ടെസ്ല മോഡല്‍ Y സ്വന്തമാക്കിയിരുന്നു. ടെസ്ല മോഡല്‍ Y ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ യൂണിറ്റാണ് പ്രതാപ് സര്‍നായിക്ക് തന്റെ ചെറുമകന് വേണ്ടി വാങ്ങിയത്. 95000 രൂപ അധികമായി നല്‍കി പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട് നിറമാണ് സര്‍നായിക് തെരഞ്ഞെടുത്തത്. അതേസമയം സ്റ്റെല്‍ത്ത് ഗ്രേ നിറത്തിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് രോഹിത് വാങ്ങിയത്.
ടെസ്ലയുടെ ആദ്യ ഡീലര്‍ഷിപ്പ് മുംബൈയിലാണ് തുറന്നത്. പിന്നീട് ഡല്‍ഹിയിലും ഗുരുഗ്രാമിലും പുതിയ ഷോറൂമുകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഗുരുഗ്രാം ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം. നിലവില്‍ ടെസ്ല ഇലക്ട്രിക് കാറുകള്‍ ചൈനയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യുകയാണ്. ടെസ്ല മോഡല്‍ Y-യുടെ RWD വേരിയന്റിന് 59.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ലോംഗ് റേഞ്ച് RWD വേരിയന്റിന് 67.89 ലക്ഷം രൂപ വരെയാണ് വില.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രീമിയം കാറുകള്‍ക്ക് ഉയര്‍ന്ന് തീരുവ ഈടാക്കുന്നത് കാരണമാണ് ഇവിക്ക് ഇത്രയും വില കൂടാന്‍ കാരണം. യുഎസില്‍ ഇതേ കാറിന്റെ RWD വേരിയന്റിന് 44,990 ഡോളറാണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 38.63 ലക്ഷം രൂപ മാത്രം മതി. വില കൂടുതലായത് കാരണം ഇതുവരെ ടെസ്‌ലക്ക് ഇന്ത്യയില്‍ 104 യൂണിറ്റ് മോഡല്‍ Y മാത്രമാണ് വിതരണം ചെയ്യാനായത്.
ഇവി ഏഴ് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. സ്റ്റെല്‍ത്ത് ഗ്രേ ഒഴികെ മറ്റെല്ലാത്തിനും അധിക വില നല്‍കണം. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 500 കിലോമീറ്റര്‍ റേഞ്ചും ലോംഗ് റേഞ്ച് മോഡലിന് 622 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ RWD വേരിയന്റിന് 0-100 kmph വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡും ലോംഗ് റേഞ്ചിന് 5.6 സെക്കന്‍ഡുമാണ് വേണ്ടത്.

പരമാവധി വേഗത മണിക്കൂറില്‍ 201 കിലോമീറ്റര്‍ ആണ്. ഇവിയില്‍ 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 8 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേ,ഹീറ്റഡ് സീറ്റുകള്‍, സൂപ്പര്‍ചാര്‍ജിംഗ് എന്നിവയുണ്ട്. കൂടാതെ എല്ലാ ഉടമകള്‍ക്കും സൗജന്യ ഹോം വാള്‍ ചാര്‍ജറും ലഭിക്കും. ഇന്ത്യയില്‍ കിയ EV6, ഹ്യുണ്ടായി അയോണിക് 5, വോള്‍വോ XC40 റീചാര്‍ജ് എന്നിവയുമായിട്ടാണ് ടെസ്‌ല മോഡല്‍ Y മത്സരിക്കുന്നത്.


Click it and Unblock the Notifications








