പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

താര ദമ്പതികളായ ശ്രീനിഷ് അരവിന്ദും പേളി മാണി പരസ്പരം തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരിക്കലും പാഴാക്കാത്തവരാണ്. ഈ വാലന്റൈൻസ് ഡേയും ഇവർ വളരെ സ്പെഷ്യലാക്കി തന്നെ ആഘോഷിച്ചിരിക്കുകയാണ്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

പ്രണയദിനം എക്സ്ട്രാ സ്പെഷ്യലാക്കിക്കൊണ്ട് ശ്രീനിഷ് തന്റെ പ്രിയതമയ്ക്ക് ഒരു പുതിയ ബൈക്ക് സമ്മാനിച്ചു. സർപ്രൈസ് സമ്മാനത്തെക്കുറിച്ചുള്ള തന്റെ എക്സൈറ്റ്മെന്റ് പങ്കുവെച്ചുകൊണ്ട് പേളി ഒരു സ്പെഷ്യൽ വീഡിയോയും ഓൺലൈനിൽ പങ്കിട്ടിട്ടുണ്ട്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

പേളിയെയും മകൾ നിളയെയും ശ്രീനിഷ് ഒരു ആഢംബര ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്. തന്റെ ഭാര്യയെ താൻ ഒരു ഫാൻസി ഡിന്നറിന് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. എന്നിരുന്നാലും, അവിടുത്തെ പ്രത്യേക ക്രമീകരണം കണ്ടയുടനെ, ആ സർപ്രൈസിനായി പേളിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

കൂടാതെ, വീഡിയോയിൽ, പേളി സമ്മാനം തുറക്കുന്നത് തന്റെ പ്രിയപ്പെട്ട സ്വാങ്കി ബൈക്ക് കണ്ട് അത്ഭുതപ്പെടുന്നതും കാണാം. താരം കുറച്ച് നേരം മിണ്ടാൻ കഴിയാതെ ആ അംബരപ്പിൽ തന്നെയായിരുന്നു, അതിന് ശേഷം പേളി ശ്രീനിഷിന് നന്ദി പറയുന്നതും കാണാം.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ഈ വാലന്റൈൻസ് ഡേ തീർച്ചയായും ഏറ്റവും സവിശേഷമായ ഒന്നായിരുന്നു എന്നും, തന്റെ ഭർത്താവും നിളയുടെ അച്ഛനുമായ ശ്രീനിഷിന് താൻ ആരാണ് എന്ന കാര്യം തന്നെ ഓർമ്മിപ്പിച്ചു എന്നും, താൻ എന്താണോ അതിനുവേണ്ടിയാണ് അദ്ദേഹം തന്നെ സ്നേഹിക്കുന്നത് എന്നും ഇതിലൂടെ വ്യക്തമാക്കി എന്ന് പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ഇത് വളരെ വൈകാരികമായിരുന്നു എന്നും തനിക്ക് കരച്ചിൽ വരുന്നതിന് പകരം ഒരു കിളി പോയ അവസ്ഥയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പേളി സൂപ്പർ ബൈക്കുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട ഒരു വ്യക്തിയാണ്, മാത്രമല്ല പലപ്പോഴും ബൈക്കിംഗിനോടുള്ള തന്റെ ഇഷ്ടം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ഇനി പേളിയുടെ വാലന്റൈൻസ് ഡേ സമ്മാനത്തെ കുറിച്ച് നമുക്ക് ഒന്നു നോക്കാം. ബിഎംഡബ്ല്യു G 310 R എന്ന മോഡലാണ് താരത്തിന് ലഭിച്ചത്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ജർമ്മൻ ബ്രാൻഡിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ ഓഫറാണിത്, നിർമ്മാതാക്കളുടെ മുഴുവൻ പോർട്ട്ഫോളിയോയിലും ഏറ്റവും ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. G 310 R ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ മോഡലാണ്, ഇത് താങ്ങാനാവുന്ന തരത്തിൽ ബി‌എം‌ഡബ്ല്യുവും ടിവി‌എസും ഒരുമിച്ച് ഡെവലപ് ചെയ്തതാണ്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

സെഗ്‌മെന്റിലെ വളരെ സ്റ്റൈലിഷ് മോട്ടോർസൈക്കിളാണ് ബി‌എം‌ഡബ്ല്യു G 310 R. സ്ട്രീറ്റ്ഫൈറ്റർ ഓഫറിംഗിൽ പ്രീമിയം ഡിസൈൻ എലമെന്റുകളും സ്പോർട്ടി ക്യാരക്ടറും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ പുതിയ ബിഎംഡബ്ല്യു G 310 R -ന് എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു, ഇരുവശത്തും എൽഇഡി ഇൻഡിക്കേറ്ററുകളും ഒരുക്കിയിരിക്കുന്നു. ഫ്രണ്ടിൽ ഗോൾഡ് നിറത്തിലുള്ള USD ഫോർക്കുകളും ബൈക്കിനുണ്ട്, ഇത് G 310 R -ന്റെ സ്റ്റൈലിഷ് ലുക്ക് വർധിപ്പിക്കുന്നു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ബി‌എം‌ഡബ്ല്യു G 310 R വലിയ ഫ്യുവൽ ടാങ്ക്, സീറ്റിനടിയിൽ എക്‌സ്‌പോസ്ഡ് ഫ്രെയിം, ഒരു സെറ്റ് സ്റ്റൈലിഷ് അലോയി വീലുകൾ എന്നിവ ലഭിക്കുന്നു. ബൈക്കിന്റെ റിയർ പ്രൊഫൈലിലെ പ്രധാന സവിശേഷത എൽഇഡി ടെയിൽ‌ലൈറ്റുകളാണ്.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

313 സിസി സിംഗിൾ സിലിണ്ടർ വാട്ടർ-കൂൾഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G 310 R -ന്റെ ഹൃദയം. ബിഎസ് VI കംപ്ലയിന്റിനൊപ്പം ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി കണക്ട് ചെയ്യുന്ന യൂണിറ്റ് 9750 rpm -ൽ 34 bhp കരുത്തും 7000 rpm -ൽ 28 Nm torque ഉം സൃഷ്ടിക്കുന്നു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ബി‌എം‌ഡബ്ല്യു G 310 R -ന് ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഡ്ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് ലിവർ, ഡ്യുവൽ ചാനൽ ABS, റൈഡ് ബൈ വയർ സാങ്കേതികവിദ്യ, കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ലഭിക്കുന്നു.

പ്രണയ ദിനത്തിൽ പേളി മാണിക്ക് വൻ സർപ്രൈസ്; യാത്രകൾക്ക് പുതിയ ചിറകുകളേകാൻ ഇനി BMW G 310 R മോട്ടോർസൈക്കിളും

ഫ്രണ്ടിൽ 41 mm USD ഫോർക്കുകളും ബാക്കിൽ മോണോ ഷോക്ക് സസ്പെൻഷൻ സെറ്റപ്പും മോട്ടോർസൈക്കിളിനുണ്ട്. മുന്നിൽ 300 mm, പിന്നിൽ 240 mm ഡിസ്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. നിലവിൽ 2.60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ എത്തുന്നത്.

More from DriveSpark

Article Published On: Tuesday, February 15, 2022, 18:58 [IST]
English summary
Pearle maaneys valentines gift is an amazing bmw g310 r motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X