ബൈക്ക് യാത്രികന് വഴിയാത്രക്കാരന്റെ 'കണ്ണടപ്പന്‍'
കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് നമ്മുടെയൊക്കെ ജീവിതം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി രാവും പകലും പണിയെടുക്കേണ്ടി വരുന്ന മിഡില്‍ ക്ലാസ്സുകാരന് മനോനില തെറ്റിപ്പോകുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. മധ്യവര്‍ഗക്കാരന്റെ തെറ്റിയ മനോനില പ്രകടിപ്പിക്കപ്പെടുന്നത് പലപ്പോഴും റോഡുകളിലായിരിക്കും. ഇതിനെയാണ് നമ്മള്‍ ഇംഗ്ലീഷില്‍ റോഡ് റെയ്ജ് എന്നു വിളിക്കാറ്.
റോഡ് റെയ്ജ് വീഡിയോകള്‍ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. താഴെയുള്ള വീഡിയോയും അത്തരമൊന്നാണ്. പക്ഷേ, ഇതിലെ റോഡ് റെയ്ജ് വളരെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഇവിടെ വഴിയാത്രക്കാരനാണ് പ്രതി.
സമാധാനപരമായി ബൈക്കോടിച്ചു പോകുന്ന ഒരുത്തനെ വഴിയാത്രക്കാരന്‍ പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ആഞ്ഞടിക്കുന്നതായി കാണുന്നു. രസകരമായ ഒരു സംഗതി ഹെൽമെറ്റിന്മേൽ ആഞ്ഞടിച്ച വഴിയാത്രക്കാരന്റെ കൈ പണിയായിരിക്കും എന്നതാണ്. വീഡിയോയിലേക്ക്...


Click it and Unblock the Notifications








