നിങ്ങളുടെ വണ്ടിയിൽ കളർ കോഡ് സ്റ്റിക്കറുണ്ടോ; പിഴ വേണ്ടെങ്കിൽ ചെയ്യേണ്ടത് ഇങ്ങനെ

നിങ്ങളുപയോഗിക്കുന്ന വാഹനത്തിൻ്റെ ഇന്ധനം ഏതാണെന്ന് ഫ്യുവൽ കാപ്പിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പതിവുണ്ട്. എന്നാൽ കേരളത്തിൽ അത് നിർബന്ധമൊന്നും അല്ല. പക്ഷേ ദില്ലി സർക്കാർ പുതിയ ഒരു നിയമം അവതരിപ്പിച്ചിരിക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ ഇന്ധനത്തിന് അനുസരിച്ചുള്ള സ്റ്റിക്കറുകൾ വാഹനത്തിൽ ഒട്ടിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപയായിരിക്കും പിഴ ഈടാക്കുക. അത് പോലെ തന്നെ സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസും ലഭിക്കില്ല.

ഡീസൽ വാഹനങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകൾ ഒട്ടിക്കണമെന്നും, പെട്രോൾ സിഎൻജി വാഹനങ്ങളിൽ ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകൾ നൽകണമെന്നുമാണ സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. കളർകോഡ് സ്റ്റിക്കറുകൾ പുതിയ ഒരു കാര്യമല്ല,2012-13 ൽ അവതരിപ്പിച്ച ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) മാൻഡേറ്റിന്റെ ഭാഗമാണ്, 2019 ഓടെ എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കുകയും ചെയ്തിരുന്നു.

penalty for not displaying color code

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്. പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു.

penalty for not displaying color code

കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും.

പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

penalty for not displaying color code

നിലവിൽ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന പരമോന്നത ദേശീയ സ്ഥാപനമായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിൻ്റെ (SIAM) ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയതോ പകരം വയ്ക്കുന്നതിന് വേണ്ടിയോ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ. ഒരു എച്ച്എസ്ആർപി നമ്പർ പ്ലേറ്റിന് അപേക്ഷിക്കാൻ, ഒരാൾക്ക് വാഹന രജിസ്ട്രേഷൻ നമ്പർ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്.

ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്തുന്നതിന് നിങ്ങൾക്ക് ഒടിപി, ഇമെയിൽ ഐഡി, കൂടാതെ ഒരു യുപിഐ ഐഡി അല്ലെങ്കിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ സ്വീകരിക്കാൻ കഴിയുന്ന ഒരു ഫോൺ നമ്പറും ആവശ്യമാണ്. ഇതിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് സൈറ്റിൽ കയറാനും ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ലഭിക്കാനുളള അപേക്ഷ നൽകാനും സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 23, 2025, 10:55 [IST]
English summary
Penalty for vehicles that do not display colour coded stickers indicating the fuel type
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X