റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് കേന്ദ്രത്തിൻ്റെ വക ഫ്രീ ചികിത്സ ഉടൻ ലഭിക്കും, മന്ത്രി പറഞ്ഞതിങ്ങനെ
ഇന്ത്യയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് കേന്ദ്രം നൽകുന്ന പണരഹിത ചികിത്സ ഉടൻ ലഭിക്കുമെന്നാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. ചണ്ഡീഗഡിലും അസമിലും പൈലറ്റ് പ്രോജക്ടായി റോഡ് അപകടബാധിതരെ സഹായിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുകയാണ്. ഏത് തരത്തിലുള്ള അപകടമാണ് നടന്നതെന്നത് പരിഗണിക്കാതെ തന്നെ റോഡപകടങ്ങളിൽ ഇരയായവരുടെ ചികിത്സയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് ഇന്ത്യയിലെ റോഡപകടങ്ങളിൽ ഇരയായവർക്കായി പണരഹിത ചികിത്സാ പദ്ധതി കേന്ദ്രം ഏറ്റെടുത്തിരിക്കുന്നത്.
ഓരോ വർഷവും റോഡപകടങ്ങളിൽ പൊലിയുന്ന കൂടുതൽ ജീവൻ രക്ഷിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. നിലവിൽ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് മുന്നിൽ. 2022ൽ ഇന്ത്യയിൽ 1.68 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. പോളിട്രോമ കെയർ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ ആനുകൂല്യ പാക്കേജുകൾ പരമാവധി വരെ നൽകുന്നുണ്ട്. അപകടം നടന്ന തീയതി മുതൽ പരമാവധി 7 ദിവസത്തേക്ക് 1.5 ലക്ഷം രൂപ കേന്ദ്ര നൽകും.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 164 ബി പ്രകാരം മോട്ടോർ വെഹിക്കിൾ ആക്‌സിഡൻ്റ് ഫണ്ടിൽ നിന്നാണ് പണരഹിത ചികിത്സയുടെ ചെലവ് നൽകുന്നത്. ഇന്ത്യയിലുടനീളം പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം നാഷണൽ ഹെൽത്ത് അതോറിറ്റിക്കായിരിക്കും. ലോക്കൽ പോലീസ്, ആശുപത്രികൾ, ആരോഗ്യ ഏജൻസികൾ, ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി ഇത് ഏകോപിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്കീമിന് അപേക്ഷിക്കാൻ എൻഎച്ച്എ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാവുന്നതാണ്.
ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം.
ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം. എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








