നിങ്ങൾ ഒരു നല്ല ശമര്യാക്കാരനാണോ? അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മടികാണിക്കരുതേ..
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് 13 ലക്ഷം പേരാണ് റോഡപകടത്തിൽ മരിച്ചത്. ഇതിൽ 50 ശതമാനം പേർ കൃത്യ സമയത്ത് ആശുപത്രിയിൽ എത്താതെ ചികിത്സ കിട്ടാതെ മരിച്ചവരാണ്. ഇപ്പോഴും ഒരു അപകടം കണ്ടാൽ അതിനെതിരെ മുഖം തിരിച്ചുപോകുന്നവരാണ് പലരും. എല്ലാവരും അങ്ങനെ ആണെന്ന് അല്ല, പക്ഷേ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ.
അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ പലരും മനസ് കാണിക്കാത്തത് നമ്മുടെ നാട്ടിലെ ചില അലിഖിത നിയമങ്ങളും പൊലീസിൻ്റെ ഇടപ്പെടലും മൂലമാണ്. നിയമം അനുസരിച്ച് റോഡപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ചാൽ നിങ്ങൾക്ക് ഒരു പൊല്ലാപ്പും ഉണ്ടാവില്ല എന്ന് ആദ്യം തന്നെ പറയട്ടെ. നിങ്ങൾ അപകടത്തിന് സാക്ഷി ആണെങ്കിൽ മാത്രം നിങ്ങളുടെ പേരും വിലാസവും നൽകിയതിന് ശേഷം നിങ്ങൾക്ക് ആശുപച്രിയിൽ നിന്ന് പോകുന്നതിന് ഒരു നിയമ തടസവുമില്ല.

എന്നാൽ ഇപ്പോൾ ജനമൈത്രി പൊലീസ് ഒക്കെ ആണെങ്കിലും ജനങ്ങൾക്ക് പഴയ പേടി മാറിയിട്ടില്ല എന്നതാണ് സത്യം. ആശുപത്രിയിൽ എത്തിച്ചാൽ കുറ്റം തങ്ങളുടെ തലയിൽ എത്തുമോ എന്ന പേടിയാണ് പലരും വാഹനം നിർത്താതെ പോകുന്നതും, ആശുപത്രിയിൽ എത്തിക്കാൻ മടിക്കുന്നതും. അത് കൊണ്ട് ഇനിയെങ്കിലും നിങ്ങൾ ഒരു അപകടം കണ്ടാൽ വാഹനം നിർത്താതെ പോകരുത്, ഒരു ജീവനെങ്കിലും രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.
നാളെ നിങ്ങൾക്ക് ഒരു അപകടം സംഭവിച്ചാൽ രക്ഷിക്കാൻ ആരെങ്കിലും വേണ്ടേ. അപകടത്തിൽപ്പെടുന്നരെ രക്ഷിക്കുന്നവർക്ക് നിയമം എല്ലാ പരിരക്ഷയും നൽക്കുന്നുണ്ട് എന്ന് ഒരിക്കൾ കൂടെ ഓർമിപ്പിക്കുകയാണ്. ബൈബിൾ കഥകളിലെ നല്ല ശമര്യാക്കാരനാകാൻ ശ്രമിക്കുക. ഒരു അപകടം കണ്ടാൽ അതിന് നേരെ മുഖം തിരിക്കാതെ നിങ്ങളെ കൊണ്ട് ചെയ്യാൻ സാധിക്കുന്നത് ചെയ്യുക. ഒരു ജീവൻ രക്ഷിച്ചത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നിയമത്തിൻ്റെ സഹായം നിങ്ങൾക്കൊപ്പം ഉണ്ടാകും.

വാഹനമോടിക്കുന്നവരും കുറച്ച് നിയമങ്ങൾ പാലിച്ചാൽ അപകടങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കും. നിങ്ങള്‍ കാറിനുള്ളില്‍ കയറുമ്പോള്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുക. അത് സ്റ്റോപ്പ് ആന്റ് ഗോ ട്രാഫിക്കായാലും തുറന്ന ഹൈവേകളിലായാലും. ഒരുപക്ഷേ നിങ്ങള്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ അല്ലെങ്കില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാലും, നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണെന്ന് മനസ്സിലാക്കുക. കൂടാതെ കാറിലെ മറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പാക്കുക.
എപ്പോഴും സ്റ്റോപ്പ് സിഗ്നലുകളും ട്രാഫിക് ലൈറ്റുകളും പാലിക്കാൻ ശ്രമിക്കുക. രാത്രി 12 മണി ആയതുകൊണ്ടും റോഡുകള്‍ താരതമ്യേന ശൂന്യമായതുകൊണ്ടും നമുക്ക് സിഗ്‌നല്‍ പാലിക്കാൻ താൽപ്പര്യം കാണിക്കാത്തവരാണ് പലരും, പക്ഷേ വശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും നിങ്ങൾ ചിന്തിക്കുന്ന പോലെ തന്നെയാണ് ചിന്തിക്കുന്നതെങ്കിൽ അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
കൂടാതെ, മഞ്ഞ വെളിച്ചത്തിന്റെ ഉദ്ദേശ്യം ഡ്രൈവര്‍മാരെ വേഗത കുറയ്ക്കാനും നിര്‍ത്താന്‍ തയ്യാറെടുക്കാനും അറിയിക്കുക എന്നതാണ്. ലൈറ്റ് ചുവപ്പായി മാറുന്നതിന് മുമ്പ് അപ്പുറത്ത് എത്താനുളള മാർഗമായി മഞ്ഞ ലൈറ്റിനെ കാണാതിരിക്കുക. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങളുടെ സഹ ഡ്രൈവര്‍മാരെ അറിയിക്കേണ്ടത് വളരെ പ്രധാനമാണ്. പാത മാറുകയോ തിരിയുകയോ ആകട്ടെ, മുന്നിലും പിന്നിലും ഉള്ള ഡ്രൈവറെ അറിയിക്കാന്‍ എപ്പോഴും നിങ്ങളുടെ സിഗ്‌നലുകള്‍ ഉപയോഗിക്കുക.
പ്രധാന കാര്യം ശാന്തത പാലിക്കുക, അനാവശ്യമായി ഹോണ്‍ ചെയ്യരുത്. നിങ്ങള്‍ ആ വാഹനത്തിലായാലും പുറകിലായാലും, ട്രാഫിക്കിന് നടുവില്‍ ഒരു വാഹനം സ്തംഭിച്ചാല്‍, ഒരാള്‍ പരിഭ്രാന്തരാകുകയോ അസ്വസ്ഥരാകുകയോ ചെയ്യരുത്, കാരണം അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. വാഹനമോടിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കരുത്, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം സംസാരിക്കുന്നതാണ് നല്ലത്, തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുക.


Click it and Unblock the Notifications








