ഇമ്പമേറിയ ഹോൺ വീണ്ടും കേൾക്കാൻ ലോറി തടഞ്ഞ് ജനങ്ങൾ; വൈറൽ വീഡിയോ
റോഡിൽ ഇറങ്ങുമ്പോൾ നമ്മേ ഏറ്റവും അധികം അസ്ഥസ്ഥരാക്കുന്ന ഒന്നാണ് വാഹനത്തിന്റെ ഹോണുകൾ. വേണ്ടയിടത്തും വേണ്ടാത്തിടത്തും ഹോൺ അടിക്കുന്നത് പലപ്പോഴും നമ്മേ വരളെയധികം അസ്ഥരാക്കാറുണ്ട്.

ഒരു ലെക്കുമില്ലാതെയുള്ള ഹോൺ ഉപയോഗത്താൽ ഇന്ന് രാജ്യത്തുടനീളമുള്ള പല നഗരങ്ങളിലും ഹോണുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ട്രാഫിക് സിഗനലിൽ ആവശ്യമില്ലാതെ ഹോൺ മുഴക്കുന്നവരെ ഒരു പാഠം പടിപ്പിക്കാൻ മുംബൈയിൽ ഒരു രസകരമായ വിദ്യയാണ് അധികാരികൾ പ്രയോഗിച്ചത്.

ട്രാഫിക് സിഗ്നലിൽ ഡ്രൈവർമാർ മുഴക്കുന്ന ഹോൺ ശബ്ദത്തിന്റെ അളവ് ഒരു പരുധിയിൽ അപ്പുറം കവിഞ്ഞാൽ ചുവന്ന സിഗ്നലിന്റെ ദൈർഖ്യം വീണ്ടും കൂടും. ഹോൺ ശബ്ദത്തിന്റെ അളവ് അളക്കാനുള്ള ഡെസിബൽ മീറ്റർ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

കൂടാതെ കേരളത്തിൽ ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗത്തും വലിയ ശബ്ദം ഉളവാക്കുന്ന എയർ ഹോണുകൾ അധികൃതർ നിരോധിച്ചിരുന്നു. വാഹനങ്ങളിൽ ഇവ ഉപയോഗച്ചാൽ പിഴയും ഈടാക്കി വരുന്നു.

എന്നാൽ ഇപ്പോൾ ഒരു ലോറിയുടെ ഹോൺ കേൾക്കുന്നതിന് ആളുകൾ ബഹളം കൂട്ടുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങലിൽ വൈറലാവുന്നത്. ഭോപ്പാലിൽ നടന്ന സംഭവത്തിന്റെ 30 സെക്കൻഡ് വീഡിയോ മൈ ഭോപ്പാൽ എന്ന യൂട്യൂബ് ചാനലാണ് പങ്കുവയ്ച്ചത്.

ഒരു ഹിന്ദി പാട്ടിന്റെ താളത്തിലുള്ളതാണ് ഈ ഹോൺ. ഒരു വട്ടം ഇത് കേട്ടതോടെ ജനങ്ങൾ ലോറിക്ക് ചുറ്രും കൂടുകയായിരുന്നു. കാതിന് ഇമ്പമുള്ള ആ ഹോൺ വീണ്ടു കേൾക്കണം എന്നായി ജനക്കൂട്ടത്തിന്റെ ആവശ്യം.
വീഡിയോയിൽ 'ഏക് ബാർ ഔർ' അതായത് ഒരിക്കൽ കൂടി എന്ന് ജനങ്ങൾ ആവേശത്തോടെ വിളിച്ചു പറയുന്നത് കേൾക്കാം. ഹോൺ ശബ്ദം കേൾക്കാൻ ആവശ്യക്കാർ കൂടിയതോടെ ഡ്രൈവർ വീണ്ടും ഹോൺ മുഴക്കി. വലിയ ആവേശത്തോടും ആർപ്പു വിലികളോടുമാണ് ആളുകൾ അത് സ്വീകരിച്ചത്.

1975 -ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ പ്രതിജ്ഞയിലെ, മുഹമ്മദ് റാഫി പാടിയ വളരെ പ്രശസ്തമായ 'മെയ്ൻ ജട്ട് യംലാ പഗ്ല ദീവാനാ' എന്ന പാട്ടിന്റെ താളത്തിലായിരുന്നു ഹോൺ.


Click it and Unblock the Notifications








